അല്ലാഹു ദൈവത്തിന്റെ പേരല്ല.
അതുകൊണ്ട് തന്നെ ആ അല്ലാഹു ഏലോഹിയും യാഹോവയും ഭഗവാനും പരബ്രഹ്മവുംഒക്കെയാണ്.
പേര് പലതല്ല വിഷയം. അല്ലാഹു എന്ന പ്രാപഞ്ചിക വ്യവസ്ഥിതിയുടെ ആധാരം ഒന്ന് മാത്രമെന്നതാണ്വിഷയം.
പേര് കുറേയുണ്ട് എന്നത് കൊണ്ട് ഒരു കുറെ ദൈവങ്ങൾ ഇല്ല.
അല്ലാഹുവിന് കുറെ പേരുകൾ അല്ല ഉള്ളത്; വിശേഷണങ്ങളാണ്. വിശേഷണങ്ങളെ പേരെന്ന് കരുതുന്ന പേരുകൾ മാത്രം
മാലാഖകൾ (ദേവതമാർ) ദൈവങ്ങളല്ല. മാലാഖകൾ മുപ്പതുമുക്കൊടി ഉണ്ടെന്നാൽ ആരാധിക്കപ്പെടേണ്ട, അനുസരിക്കപ്പെടേണ്ട ദൈവങ്ങൾ മുപ്പതുമുക്കൊടി ഉണ്ടെന്നല്ല.
യേശു വെറും മനുഷ്യനായ പ്രവാചകൻ മാത്രം.
മുഹമ്മദും ബുദ്ധനും കൃഷ്ണനും രാമനും ഒക്കെ പോലെ വെറും മനുഷ്യനായവൻ യേശു.
ജനങ്ങൾ പിഴച്ച് ബിംബവൽക്കരിക്കുന്നത് കൊണ്ട് ആരും ദൈവമല്ല, ആരും ദൈവത്തിൽപങ്കാളിയല്ല.
********
പൂജിക്കുക ആരാധിക്കുക എന്നത് ഇസ്ലാമിൽ ഇല്ല
പൗരോഹിത്യവും അർച്ചനയും അഞ്ജലിയും ഭണ്ഡാരപ്പെട്ടിയും ഇസ്ലാമിൽ ഇല്ല.
അതുകൊണ്ട് എല്ലാ മതങ്ങളുമായി സമീകരിച്ചു സമാന്യവൽക്കരിച്ച് ഇസ്ലാമിനെ കാണുന്നതിൽഅർത്ഥമില്ല.
ആരെങ്കിലും അങ്ങനെ സമീകരിച്ചു സമാന്യവൽക്കരിച്ച് ഇസ്ലാമിനെ കണ്ടുപോകുന്നഅവസ്ഥയിലാണെന്നത് ഒരബദ്ധമാണെന്ന് തിരിച്ചറിയുക
********
എങ്ങനെയോ തെറ്റായിക്കണ്ടതിനെ വെച്ച് അതിന്റെ ശരിയായ ഒറിജിനലിനെ അങ്ങനെ തന്നെതെറ്റായി കണ്ട്, ശരിയായി മനസ്സിലാക്കാനുള്ള, അല്ലെങ്കിൽ നിചസ്ഥിതി മനസ്സിലാക്കാനുള്ള ഒരുശ്രമവും നടത്താതെ സമീകരിച്ച് സാമാന്യവൽക്കരിച്ച് വിമർശിക്കുന്നത് ശരിയാണോ?

.jpg)