Thursday, June 4, 2026

മനുഷ്യന്റെ എന്താവശ്യമാണ് വന്ദേമാതരം കൊണ്ട് നടന്നുകിട്ടുക?

എന്തൊരു ഗതികെട്ട നാടും ജനതയുമാണ്.


ഒന്നോർത്തു നോക്കൂപട്ടിണിയും തൊഴിലില്ലായ്മയും കൊടികുത്തിവാഴുന്ന  നാട്ടിൽവന്ദേമാതരം പ്രധാന വിഷയമാകുന്നു.


എന്തിന്?


മനുഷ്യന്റെ എന്താവശ്യമാണ് വന്ദേമാതരം കൊണ്ട് നടന്നുകിട്ടുക


മനുഷ്യരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒന്നും പറയാനില്ലാത്തവർ പിന്നെന്ത് ചെയ്യും?


ഇതൊക്കെ തന്നെ ചെയ്യും.


ഇതൊക്കെ ചെയ്തും മതവെറി വളർത്തിയും വിഭജനം ഉണ്ടാക്കിയും തടിച്ചു കൊഴുക്കും.


അങ്ങനെയുള്ളവർ ഭരിക്കുമ്പോൾ:


ജീവൽസംബന്ധിയായ എല്ലാറ്റിനും വില കൂടും


മനുഷ്യന്റെ വില കുറയും


രാജ്യത്തെ നശിപ്പിക്കും


രാജ്യത്തിന്റെ ചിലവിൽ പാർട്ടിയെ വളർത്തി വലുതാക്കും


പാർട്ടിയാണ് രാജ്യമെന്നും രാജ്യത്തേക്കാൾ വലുതെന്നും വരുത്തി അണികളെ ഭ്രാന്തരാക്കി മാറ്റും.


അതിനാൽ തന്നെ നാട് എല്ലാം കൊണ്ടും തകർന്നിരിക്കുന്ന നാട്.


എല്ലാം കളവ് പോയിരിക്കുന്ന നാട്.


ഗോമാതാവാണ് ഏറ്റവും വലിയ വിശേഷം.


വന്ദേമാതരമാണ് എല്ലാവർക്കും വയറുനിറക്കാനുള്ള ഏക ഭക്ഷണം.


ഭാരത് മാതാകീ ജയ് ആണ് സർവ്വപ്രശ്നങ്ങളും പരിഹരിക്കുന്ന ഒറ്റമൂലി.


എന്നിട്ടോ?


വെറും കൊടുംകുറ്റവാളികൾ നാട് ഭരിക്കും


ഭരണം പോയാൽ ജയിലിനുള്ളിൽ ആവുമെന്നറിയുന്നവർ ഭരണം നഷ്ടപ്പെടാതിരിക്കാനുള്ളഎല്ലാവിധ കളവുകളും കൊടുംക്രൂരതകളും കൂടി ഭരിച്ചുകൊണ്ട് ചെയ്യും.


ഭരണകൂട പാർട്ടിക്കാരല്ലാത്തവർ രാജ്യദ്രോഹികൾവിദേശചാരന്മാർപാക്ബംഗ്ലാദേശ്ബന്ധമുള്ളവർപാക്കിസ്ഥാനിലേക്ക് പോകേണ്ടവർ എന്ന് വരുത്തുക മാത്രം അജണ്ടയും പദ്ധതിയുംആക്കും.


രാഷ്ട്രീയമെന്നാൽ : അവരുടെ ഒരേയൊരു പാർട്ടി മാത്രം ശുദ്ധ കളവുകളും കലാപങ്ങളുംതെമ്മാടിത്തവും കൊണ്ട് രാജ്യഭരണം നേടുകരാജ്യത്തെ ജനാധിപത്യത്തെ തന്നെ കൊള്ള ചെയ്ത്അധികാരം നിലനിർത്തുകവ്യാപിപ്പിക്കുക.


അങ്ങനെയുള്ളവർ നാട് ഭരിച്ചാൽ നാടെന്താവും?  


നാട് നായിക്കോലമാവും


അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്


ജനങ്ങൾ മഹാഭൂരിഭാഗവും നായ്ക്കൾക്ക് തുല്യം


ജനങ്ങൾ കൂറകൾക്കും പാറ്റകൾക്കും തുല്യം


ജനങ്ങൾ ചവിട്ടി അരക്കപ്പെടാൻ മാത്രം അർഹതയുള്ളവർ.


ഏറിയയാൽ ജനങ്ങൾക്ക് കുരക്കാംചൊറിച്ചിലുണ്ടാക്കാം.


അല്ലെങ്കിലും ജനശബ്ദത്തെ കുരയായും ചൊറിച്ചിലായും മാത്രം കാണുന്ന ഭരണകൂടമേഇവിടെയുള്ളൂ.


ജനങ്ങൾ അവർക്ക് അനുഗ്രഹമായി കണക്കാക്കുന്നത്ഇന്ത്യയെ വരിഞ്ഞുമുറുക്കിഭീഷണിപ്പെടുത്തുന്നജനാധിപത്യത്തെയും ജനങ്ങളെയും ചുട്ടുതള്ളുന്നകളവും വെറുപ്പും മാത്രംആദർശമായ ഫാസിസം.


*******


അതാണ് ഇന്ത്യ ഭരിക്കുന്നവരുടെയും അവരെ പിന്തുണക്കുന്നവരുടെയും നേർച്ചിത്രം


ആത്മനാശത്തിൽ അഭിമാനിക്കുന്നവർഅഭിരമിക്കുന്നവർ.


ചിതൽ ആവേശിച്ച് തങ്ങളിലേക്ക് കയറിവളരുന്നതിൽ ആവേശംകൊള്ളുന്നവർ.


രാജ്യസ്നേഹമാണ്

രാജ്യത്തിന്റെ ഔന്നത്യമാണ് ലക്ഷ്യം 

എന്നൊക്കെ വെറും വെറുതേ പറഞ്ഞുകൊണ്ട് രാജ്യത്തെ വ്യഭിചരിക്കുന്നത് നോക്കി നിന്ന് ആവേശംകോളുന്ന ജനത.


രാജ്യമനസ്സാക്ഷിയെ ബലാത്സംഗം ചെയ്യുന്നത് അഭിമാനമായിക്കണ്ട് ആസ്വദിക്കുന്ന ജനത.


രാജ്യസമ്പത്ത് നശിപ്പിക്കുന്നത് വളർച്ചയായി മനസ്സിലാക്കുന്ന ജനത.


രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതിൽ വിപ്ലവം കാണുന്ന ജനത.


രാജ്യത്തുടനീളം വെറുപ്പ് പരത്തുന്നത് സുഗന്ധമായി അനുഭവിക്കുന്ന ജനത.


കളവുകളും കലാപങ്ങളും ബോംബ് സ്ഫോടനങ്ങളും പല പേരുകളിൽ ഉണ്ടാക്കുന്നവരെരാജ്യത്തിന്റെ സംരക്ഷകരായി കാണുന്ന ജനത.


ഒന്നിനും കൊള്ളാത്തഒന്നുമറിയാത്ത ഒരു പപ്പുവിനെ ബലൂൺ പോലെ കാറ്റ് നിറച്ച് വലുതാക്കിപ്രധാനമന്ത്രിയാക്കി ഇന്ത്യക്കാരായ അഭ്യസ്തവിദ്യരെ മുഴുവൻ പാപ്പുമാരാക്കുന്നതിന് സാക്ഷിയായിനിന്ന് നോക്കി നിന്ന് കയ്യടിക്കുന്ന ജനത.


പാകിസ്താനെയും ന്യൂനപക്ഷ മത വിഭാഗങ്ങളെയും മറയാക്കി നടത്തുന്ന എല്ലാ തെറ്റുകളെയുംകപാപങ്ങളെയും ബോംബ് സ്ഫോടനങ്ങളെയും വെറുപ്പ് രാഷ്ട്രീയത്തെയും കളവിനെയുംആത്മരക്ഷയും വഴിയായി തെറ്റിദ്ധരിക്കുന്ന ജനത.


ഒരു കാര്യമുറപ്പ്ഇന്ത്യ ഭരിക്കുന്ന ഇക്കൂട്ടർ  ഇന്ത്യ ഭരിക്കേണ്ടവരല്ല


ഇവർ ജയിലിലടക്കപ്പെടേണ്ടവർ


ഹിറ്റ്ലറും മുസോളിനിയും അനുഭവിച്ച അതേ വിധി അനുഭവിക്കേണ്ടവർ.


********


വെറുമൊരു മാഫിയ സംഘത്തലവൻമാരെ പോലെ ആരുടെയും ചോദ്യങ്ങൾ നേരിടാതെആർക്കുംമറുപടി നൽകാതെ


എല്ലാവരെയും പേടിപ്പിച്ച്എല്ലാവരിലും പേടി നിറച്ച് ഭരിക്കുന്ന വിഭാഗം.


എല്ലാറ്റിനും മറുമരുന്നായി പാക്ക്സ്ഥാനും വിദേശവും രാജ്യദ്രോഹവും ആരോപിച്ച്പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും അടിച്ചമർത്തുന്ന ഭരണവിഭാഗം.


എന്നിട്ടും അവർ തെരഞ്ഞെടുപ്പ് ജയിക്കുന്നല്ലോ എന്ന ചോദ്യം വരും


ഉത്തരം ഒന്നേയുള്ളൂഒരേയൊരു ചോദ്യമായ ഉത്തരം


എങ്ങനെ


രാജ്യം നശിപ്പിച്ചു ജയിക്കുന്നതോ ജയം


ജനാധിപത്യം ഇല്ലാതാക്കി ജയിക്കുന്നതോ ജയം?


ഒരു ചോദ്യത്തിന് പോലെ ഉത്തരം പറയാതെ എന്തൊക്കെയോ ആരോപണങ്ങളായി പറഞ്ഞ്വെറുപ്പിക്കുന്ന വിഭാഗം.


ഒന്നും പറയാനറിയാത്ത പ്രധാനമന്ത്രിക്ക് പറ്റിയ ഒന്നും അറിയുക ബാധകമല്ലാത്ത വിഭാഗം.


ചക്കിക്കൊത്ത ചങ്കരൻമാർ.


 സംഘത്തിന് ഏറ്റവും കൂടുതലായി കാണിക്കാനുള്ള മൂന്നാളുകളെ കണ്ടാൽ അറിയാം സംഘം എന്താണ്എത്രത്തോളമാണെന്ന്.


ഇവർക്കുള്ള ഭാഷാ നിലവാരം പോട്ടെ


ഭാഷാ നിലവാരം പൊറുക്കാം


ഭാഷയും ഇല്ലഎന്നാലോവെറും ബ്ലാബറിങ്.


കുറെ വിഡ്ഢികൾക്ക് ഒരു വലിയ വിഡ്ഢി നേതാവ്


ഉള്ളുപൊള്ളയായചോദ്യങ്ങൾ നേരിടാൻ ധൈര്യമില്ലാത്ത വല്ലാത്തൊരു കുരു.


********


ഭരണകൂട ധാർഷ്ട്യം ഇവരുടെ മുഖമുദ്രആയുധം.


ആരും എന്ത് പറഞ്ഞാലും കേൾക്കാത്തപ്രശ്നമല്ലാത്ത ഭരണകൂടമായി.


ആര് വിചാരിച്ചാലും തങ്ങളെ തോല്പിക്കാൻ സാധിക്കില്ലെന്ന ബാഹ്യമായ ഉറപ്പ് നൽകുന്ന ധാർഷ്ട്യംഅവരുടേത്.


ഇലക്ഷൻ കമ്മീഷനും മറ്റെല്ലാ ഏജൻസികളും കോടതികളും സ്വന്തം കയ്യിലെന്നത് കൊണ്ട് കിട്ടുന്നധാർഷ്ട്യം..


പിന്നെന്തിന് ജനങ്ങൾ പറയുന്നത് ഭരണകൂടം കേൾക്കണം?


ഏറിയാൽ ചെയ്യേണ്ടത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കളവും വെറുപ്പും കലാപങ്ങളുംബോംബ് സ്ഫോടനങ്ങളും അവിടവിടെ ഉണ്ടാക്കുക.


ആവുന്നത്ര രാജ്യദ്രോഹ ആരോപണങ്ങൾ ഇറക്കുക.


പോരാത്തതിന് പാകിസ്ഥാൻബംഗ്ലാദേശ്വിദേശബന്ധ ആരോപണങ്ങൾ ഇറക്കുക.


ഒന്നിനും പറ്റാത്ത ഒരു രാജ്യത്തെ ഒന്നിനുമല്ലാതാക്കാൻ ഇതിനപ്പുറം എന്ത് വേണം?






No comments: