പഴയ കോൺഗ്രസുകാർക്കും മറ്റേത് പാർട്ടിക്കാർക്കും പാർട്ടികൾ മാറാമെങ്കിൽ, പുതിയബിജെപിക്കാരൻ ആവാമെങ്കിൽ,
എന്തുകൊണ്ട് പഴയ ആം ആദ്മി പാർട്ടിക്കാർക്ക് പുതിയ കൊക്രോച്ച് പാർട്ടിക്കാരായിക്കൂടാ?
വളർന്നും പരിണമിച്ചും മാറിയും തന്നെയാണ് പുതിയതും വളർച്ചയും കണ്ടെത്തുന്നത്.
ജനാധിപത്യം വളർച്ച നേടുന്നത് എപ്പോഴും ഒന്ന് തന്നെ പിടിച്ചു നടക്കുമ്പോഴല്ല.
എപ്പോഴും നാടിന്റേയം നാട്ടുകാരുടെയും നന്മയും വളർച്ചയും കൊതിച്ച് മാറി മാറി കളിക്കുമ്പോഴാണ്ജനാധിപത്യം വളർച്ച നേടുന്നത്.
രാജ്യവും രാജ്യനിവാസികളും വളരുന്നത് അവിടത്തെ ജനത മാറ്റത്തെ തോളിലേറ്റി നടക്കുമ്പോഴാണ്. മാറ്റത്തിന് ജനത വിധേയമാകുമ്പോഴാണ്.
ആം ആദ്മി പാർട്ടി എന്നാൽ പ്രത്യേകിച്ചൊരു പാപമാണോ?
ആം ആദ്മി പാർട്ടി ആയിരുന്നിരിക്കുക എന്നാൽ പ്രത്യേകിച്ചൊരു പാപമാണെന്ന് വരുത്തുന്നത്പോലെയുണ്ട് പുതിയ കൊക്രോച്ച് പാർടിക്കാരൻ പഴയ ആം ആദ്മി പാർട്ടി ആണെന്ന് വലിയഅപരാധം പോലെ പറയുമ്പോൾ.
ആം ആദ്മി പാർട്ടി മാത്രം അത്രക്ക് പിഴച്ചുപെറ്റതാണോ?
ആം ആദ്മി പാർട്ടിയേക്കാൾ ഏതെങ്കിലും നിലക്ക് മെച്ചപ്പെട്ടു നിൽക്കുന്നുണ്ടോ ഇന്ത്യയിലുള്ളബാക്കി എല്ലാവിധ പാർട്ടികളും?
മാറിയും മാറ്റിയും തന്നെയല്ലേ ഇന്ത്യയിലെ എല്ലാ പാർട്ടികളും ഉണ്ടായത്, നേതാക്കളും വളർന്നത്?
ബാക്കി എല്ലാവിധ പാർട്ടികളും ആം ആദ്മി പാർട്ടിയേക്കാൾ എന്തുകൊണ്ടും പിഴച്ചും മോശമായുംതന്നെയല്ലേയുള്ളത്?
ജനങ്ങളുടെ പ്രതിഷേധവും പ്രതികരണവും ആയി മാത്രം ഉണ്ടായി വളർന്ന പാർട്ടിയാണ് ആം ആദ്മിപാർട്ടി.
അങ്ങനെ തന്നെയാണ് ജനാധിപത്യ വ്യവസ്ഥയിൽ ഒരു പാർട്ടി ഉണ്ടാവേണ്ടത്. വളരെ ഓർഗാനിക്കായപ്രതിഷേധവും പ്രതികരണവും ആയി.
ഇപ്പോൾ കൊക്രോച്ച് പാർട്ടി ഉണ്ടാവുന്നതും പ്രതിഷേധവും പ്രതികരണവും ആയി മാത്രം. വളരെഓർഗാനിക്കായി.
അതുകൊണ്ട് തന്നെ വളരെ ഓർഗാനിക്കായി തന്നെ പഴയ ആം ആദ്മിക്കാരൻ പുതിയ കൊക്രോച്ച്പാർട്ടിക്കാരൻ ആയെന്നിരിക്കും.
അതിലൊരു അസ്വാഭാവികതയും ഇല്ല. അത് വളരെ സ്വാഭാവികം മാത്രം.
രാജ്യത്തിന്റെ നന്മയാണ്, രാജ്യത്തിന്റെ നന്മക്ക് വേണ്ടി പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതുമാണ്പ്രധാനം എന്നതാണ് ആ മാറ്റം സൂചിപ്പിക്കുന്നത്.
പാർട്ടിയല്ല, പാർട്ടിപരമായ അന്ധതയല്ല പ്രധാനം എന്ന് വിളിച്ചോതുന്നതാണ് ആ മാറ്റം.
എന്തായാലും ബിജെപിയേക്കാളും പിഴച്ചുപെറ്റതല്ല ഒരു ആം ആദ്മി പാർട്ടിയും.
ബിജെപിക്കാരൻ ആണ്, ആർ എസ് എസ്സുകാരനാണ് എന്ന് വിളിച്ചുപറയാൻ എന്തേപൊതുമധ്യത്തിൽ ഏതൊരുത്തനും നാണിക്കേണ്ടി വരുന്നത്?
എന്തുകൊണ്ടാണ് ബിജെപിക്കാർക്കും ആർ എസ് എസ്സുകാർക്കും പൊതുമധ്യത്തിൽനായിക്കുറുക്കൻമാരെ പോലെ പെരുമാറേണ്ടി വരുന്നത്?
പകൽ നായ്ക്കൾ, രാത്രിയിൽ കുറുക്കന്മാർ എന്ന പോലെ ഇരട്ട മുഖം വെച്ചുകൊണ്ട്.
ഒറ്റയ്ക്കാവുമ്പോൾ മിണ്ടാതെ, മാന്യരായി. കൂട്ടത്തിൽ കുരച്ചും ഓരിയിട്ടും, ക്രൂരമാവും.
എല്ലാ അക്രമങ്ങളും കലാപങ്ങളും കൂട്ടങ്ങളുടെയും കൂട്ടത്തിലാവുമ്പോഴുണ്ടാവുന്നതിന്റെയുംധൈര്യം മാത്രം.
അക്രമ-തെമ്മാടി സ്വഭാവത്തിന് അങ്ങനെയൊരു തലമുണ്ട്.
ഒറ്റക്ക് പേടിച്ച്, മാന്യൻ.
അവരുടേതായ കൂട്ടത്തിൽ വല്ലാത്തൊരു ധൈര്യം, മാന്യത ഒട്ടുമില്ലാതെ.
ഉത്തരേന്ത്യയിലും ഗുജറാത്തിലും അരങ്ങേറിയ എല്ലാ കലാപങ്ങളുടെയും കലാപകാരികളുടെയുംസ്വഭാവം അങ്ങനെയാണ്.
ഒറ്റയ്ക്ക് താൻ ഇതാണ് അതാണ് എന്ന് തുറന്നുപറയാൻ ധൈര്യമില്ലാതെ, ആർജവമില്ലാതെഒളിച്ചുകളിച്ച്.
ഇന്നും മിക്ക ബിജെപിക്കാരും ആർ എസ് എസ്സുകാരും അങ്ങനെ തന്നെ.
എന്തുകൊണ്ട്?
അത്രക്ക് നാറുന്നതാണ്, നാണംകെട്ടതാണ് ഉള്ളിൽ കൊണ്ടുനടക്കുന്നത് എന്ന് അവർ തന്നെതിരിച്ചറിയുന്നതിനാൽ.
പുണ്യം പോലെ, അഭിമാനത്തോടെ പുറത്ത് പറയാവുന്ന ഒന്നല്ല ആർ എസ് എസ്സും ബിജെപിയുംഎന്ന് അവർക്ക് തന്നെ അറിയുന്നതിനാൽ.
പുറത്ത് പറയാനാവാത്തത്ര വെറുപ്പും കളവും പേറിനടക്കുന്നതാണ് ആർ എസ് എസ്സും ബിജെപിയുംഎന്നതവരെ തന്നെ നാണിപ്പിക്കുന്നതിനാൽ.
കണ്ടാലും കേട്ടാലും അറക്കുന്നത്രക്ക് സാമൂഹ്യവിരുദ്ധതയാണ് ആർ എസ് എസ്സും ബിജെപിയുംഎന്നതാണതിന്റെ അർത്ഥം.
പിതൃത്വം ഏറ്റെടുക്കാത്ത ഒരു സംഘത്തിന്റെ നിഴലിൽ മാത്രം ജനിച്ചു ജീവിക്കുന്ന, നിലനിൽക്കുന്നപാർട്ടിയേക്കാളും പിതൃത്വമുള്ള പാർട്ടി തന്നെയാണ് മറ്റേതൊരു പാർട്ടിയും ഒപ്പം ആം ആദ്മിപാർട്ടിയും.
അതുകൊണ്ട് തന്നെ തന്റേടത്തോടെ പറയാം ഞാനും നിങ്ങളും ആം ആദ്മി പാർട്ടിക്കാരൻആണെന്നതും മുൻപ് ആം ആദ്മി പാർട്ടിക്കാരൻ ആയിരുന്നു എന്നതും.
പാർട്ടികൾ മാറിമാറി തന്നെയാണ് പല നേതാക്കളും ഇപ്പോഴുള്ള പാർട്ടിയിൽ എത്തിയത്, ഉള്ളത്.
ഒന്നുകിൽ കൂടുതൽ നല്ലത് എന്ന് കണ്ട് പാർട്ടി മാറിയത്.
അല്ലെങ്കിൽ, വൃത്തികെട്ട ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, കൂടുതൽ അധികാരസാധ്യത കണ്ട്പാർട്ടി മാറിയത്.
സുവേന്ദു അധികാരിയും മുകൾ റോയിയും നിതീഷ് കുമാറും അബ്ദുള്ളക്കുട്ടിയും നിതീഷ്റാണയും സുശീൽകുമാർ ഷിന്റേയും ഹിമാന്ത ബിശ്വ ശർമ്മയും ഒക്കെ പിന്നെങ്ങനെയാണ്ഇപ്പോഴുള്ള പാർട്ടിയിൽ എത്തിയത്?

.jpg)
No comments:
Post a Comment