ഷിയാ സുന്നി എന്നത് വെറും അഭിപ്രായവ്യത്യാസം മാത്രം.
ഇസ്ലാം നിശ്ചയിച്ച ജാതികൾ അല്ല. ഇസ്ലാമിൽ ജാതികളില്ല, ഒരൊറ്റ ദൈവത്തിന്റെ ഒരൊറ്റ മനുഷ്യനെ ഉള്ളൂ.
രാഷ്ട്രീയമായ, വ്യാഖ്യാനപരമായ അഭിപ്രായ വ്യത്യാസം മൂലം മാത്രമുണ്ടായ രണ്ട് വിഭാഗങ്ങൾ - ഷിയാ സുന്നി.
ലോകത്തെ മറ്റെല്ലാ വിഭാഗങ്ങളും ഉണ്ടായത് ഇങ്ങനെ രാഷ്ട്രീയമായ, വ്യാഖ്യാനപരമായ അഭിപ്രായവ്യത്യാസം മൂലം തന്നെ.
കോൺഗ്രസും സിപിഎമ്മും പോലെ.
ബിജെപിയും കോൺഗ്രസും പോലെ.
അണികൾക്ക്, വിശ്വാസികൾക്ക് ബോധ്യതക്കനുസരിച്ച് എങ്ങോട്ട് വേണമെങ്കിലും മാറാം.
ജന്മം കൊണ്ടല്ല, എന്നെന്നേക്കുമല്ല.
അതുകൊണ്ടാണ് ഷിയാ ഇറാന് സുന്നി ഫലസ്തീനെ അകമഴിഞ്ഞ് പിന്തുണക്കാൻ സാധിക്കുന്നത്.
അതുകൊണ്ടാണ് ഷിയാ ഇറാന് സുന്നി ലോകം മുഴുവൻ പിന്തുണ നൽകിയത്.
അഭിപ്രായ വ്യത്യാസങ്ങൾ ജാതീയമായ തരംതിരിവുണ്ടാക്കുന്നില്ല. മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുന്നില്ല.
അതുകൊണ്ടാണ് അമേരിക്ക ഇറാനെതിരെ നടത്തിയ യുദ്ധത്തിൽ നിഷ്പക്ഷ ലോകവും മുഴുവൻഇറാന് അനുകൂലമായി നിന്നത്. വെറുപ്പിന്റെ മാത്രം മുഖമായ ഇന്ത്യൻ ഫാസിസ്റ്റുകൾ ഒഴികെ.
അതുകൊണ്ടാണ് ഇന്ത്യൻ ഫാസിസ്റ്റുകൾ എടുത്ത നിൽപാട് അവരെയും ഇന്ത്യയെയും അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്തിയത്, ഒന്നുമല്ലാതാക്കിയത്.
അതുകൊണ്ടാണ് ഇന്ത്യൻ ഫാസിസ്റ്റുകളുടെ ഇസ്രായേലും ചേർന്നുള്ള കച്ചവടം അങ്ങേയറ്റംനഷ്ടമായത്.
ഷിയാക്ക് സുന്നിയും സുന്നിക്ക് ഷിയയും ആയി എപ്പോൾ വേണമെങ്കിലും മാറാം. കാരണം അഭിപ്രായങ്ങൾ മാറാനുള്ളതാണ്; ജാതികളെ ഉണ്ടാക്കുന്നതല്ല.
അഭിപ്രായം മാറിയാൽ മാത്രം മതി. ഷിയാ സുന്നിയായി, സുന്നി ഷിയയായി. മനുഷ്യൻ ഏത് പാർട്ടിക്കാരനും മതക്കാരനും ആയി.
ഷിയാ സുന്നികൾക്ക് ഒരുമിച്ചിരുന്ന് ഭക്ഷണമാകാം, വിവാഹവും ആകാം.
ഒരേ ഖുർആനും ഒരേ മുഹമ്മദ് നബിയും ഒരേ ഏകദൈവവിശ്വാസവും ഒരേ പരലോക വിശ്വാസവുംതന്നെ ഷിയാക്കും സുന്നിക്കും ബാധകം
ഷിയാ സുന്നികൾക്കിടയിൽ മുൻപേ നിശ്ചയിക്കപ്പെട്ട തൊട്ടുകൂടായ്മയോ ഉച്ചനീചത്വമോ ഇല്ല.
കാലക്രമേണ പലത് കാരണവും സുന്നികൾക്കിടയിൽ അകൽച്ച ഉണ്ടായിട്ടുണ്ടാവാം.
പക്ഷേ അത് ഇസ്ലാം അവരെ ജാതിയായി നിശ്ചയിച്ചത് കൊണ്ടല്ല.
കുടുംബക്കാരും പല കാരണങ്ങളാൽ അകലുന്നില്ലേ?
അതൊക്കെ പോലെ.
*******
മനുഷ്യനാകാൻ പറയാൻ ഇന്ത്യൻ ഭരണകൂട പാർട്ടിക്കും അണികൾക്കും അർഹതയില്ല. മതവെറിമാത്രം നടത്തി അധികാരം നേടുന്ന, കയ്യാളുന്ന, മതവെറി മാത്രം നടത്തി വളർന്ന ഒരുപ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണിച്ച് പറയാൻ അർഹതയില്ല.

.jpg)
No comments:
Post a Comment