Wednesday, June 3, 2026

വെറുതേ കൂട്ടിനിരിക്കാൻ വരുന്ന സൗഹൃദം.

നിലപാടുകൾ പരസ്പരം പണയം വെക്കേണ്ടിവരാത്ത സൗഹൃദം.

പറയേണ്ടത് പറയാതെ കാപട്യം സൂക്ഷിക്കേണ്ടിവരാത്ത സൗഹൃദം.

പരസ്പരം ജനാലകൾ അടക്കുന്നതിന് പകരം ഒരായിരം കാഴ്ചകളുടെ, പുത്തൻ വെളിച്ചവും വായുവും പ്രദാനം ചെയ്യുന്ന ഒരു കുറെ ജനാലകൾ തുറക്കുന്ന സൗഹൃദം.

സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന സൗഹൃദം.

ആശ്രയത്തിന് പകരം, ആശ്രയം ഉണ്ടാക്കുന്ന വിധേയത്വത്തിന് പകരം സ്വാതന്ത്ര്യത്തിന്റെ ധിക്കാരത്തിന് ധൈര്യം പകർന്നുതരുന്ന സൗഹൃദം.

നല്ല ഓർമ്മകളുടെ സൗഹൃദം.

നല്ല ഓർമ്മകൾ തന്നെ വേരും തണലുമാകുന്ന സൗഹൃദം.

നിസ്വാർത്ഥത സമ്മാനമാക്കുന്ന സൗഹൃദം.

വെറും വെറുതേ ഇരിക്കുമ്പോൾ വെറുതേ കൂട്ടിനിരിക്കാൻ വരുന്ന സൗഹൃദം.

No comments: