Wednesday, June 17, 2026

പോർച്ചുഗലിനെ തോല്പിക്കാൻ പോർച്ചുഗൽ തന്നെ മതി.

പോർച്ചുഗൽ: തട്ടാൻ നന്നായിട്ട് കാര്യമില്ല, ഇരുത്തം ശരിയല്ലെങ്കിൽ എന്ത് ചെയ്യും?


ഒരു കുറെ നല്ല കളിക്കാരും നല്ല കളിയുമുണ്ട്. 


പക്ഷേ ഉദ്ദേശം ശരിയല്ല.   


ഉദ്ദേശം ശരിയല്ലാത്ത അവരുടെ കളിക്കാരുടെ ദുരുദ്ദേശം ഇപ്പോൾ മാത്രം ഉടലെടുത്തതല്ല. 


ഉദ്ദേശമെന്ന് വിളിക്കാൻ സാധിക്കാത്ത ആ ദുരുദ്ദേശം കഴിഞ്ഞ ലോകകപ്പിൽ തന്നെ കാണിച്ചതാണ്. 


ആ ദുരുദ്ദേശം തന്നെ ഇപ്പോഴും തുടരുന്നതായി കാണുന്നു.


ഒരു സമൂഹം സ്വയം മാറില്ലെങ്കിൽ ദൈവവും ( ആരും) അവരെ മാറ്റില്ല (ഖുർആൻ). 


ആർക്കും ദൈവത്തിനും അത്തരക്കാരെ മാറ്റാൻ സാധിക്കില്ല. 


കാരണം എല്ലാ മാറ്റവും അവരവരുടെ ഉള്ളിൽ നിന്നാണ്. 


പുറത്ത് നിന്നല്ല, പുറത്ത് നിന്ന് അടിച്ചേൽപ്പിക്കാൻ സാധിക്കുന്ന ഒന്നല്ല ഒരു മാറ്റവും.


അതുകൊണ്ട് തന്നെ പോർച്ചുഗലിനെ തോല്പിക്കാൻ പോർച്ചുഗൽ തന്നെ മതി.


പോർച്ചുഗലിനെതിരെ കളിക്കാൻ പോർച്ചുഗൽ തന്നെയുണ്ട്.


റൊണാൾഡോയെ പോലുള്ള ഒരു ലോകോത്തര കളിക്കാരനെ, പ്രായത്തെ തോൽപ്പിക്കുന്നഎണ്ണംപറഞ്ഞ കളിക്കാരനെ തന്നെ ക്യാപ്റ്റനായി കിട്ടിയിട്ടും, ആവത് ഉപയോഗിക്കാതിരിക്കാൻവളരേ നന്നായി ആത്മാർത്ഥമായി ശ്രമിച്ചു പോർച്ചുഗൽ ടീമിലെ മറ്റ് കളിക്കാർ.


അതുകൊണ്ട് തന്നെ ഗോളടിക്കാൻ പറ്റിയ പൊസിഷനിൽ റൊണാൾഡോ ഉണ്ടെങ്കിൽ ആവുന്നത്രറൊണാൾഡോക്ക് ക്രോസ് നൽകാതെ അവസരം ഉണ്ടാക്കാതിരിക്കാനും പോർച്ചുഗൽ ടീംവേണ്ടതൊക്കെ ചെയ്തു.


ഇരുന്ന കൊമ്പ് മുറിക്കാൻ പോർച്ചുഗലിനെ തന്നെ കണ്ട് പഠിക്കണം.


മകൻ ചത്തിട്ടായാലും സാരമില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്ന് നിർബന്ധമുള്ള ടീമായിതന്നെ തോന്നി ഇന്നലെ കോംഗോക്ക് എതിരെ കളിച്ച പോർച്ചുഗൽ ടീമിന്റെ പ്രകടനം കണ്ടപ്പോൾ.


എത്രയൊക്കെയോ അവസരങ്ങൾ ഉണ്ടാക്കാമായിരുന്നിട്ടും ബോധപൂർവ്വം അവയൊന്നും ഇത്രക്ക്ഉണ്ടാക്കാതിരുന്ന ഇത്രക്ക് കഴിവുള്ള ഒരു ടീമിനെയും കളിയെയും ഇതുവരെ കണ്ടിട്ടില്ല.


*******


എങ്കിൽ ഒരു ചോദ്യം വരും: 


കിട്ടിയ രണ്ടവസരങ്ങൾ റൊണാൾഡോ മിസ്സ് ചെയ്തില്ലേ?


ഒന്നാമത് പറയേണ്ടത്: 


അവ രണ്ടും ഒരുങ്ങിവന്ന, ഒരുക്കിയെടുത്ത രണ്ടവസരങ്ങളായിരുന്നില്ല.


രണ്ടാമതായി പറയേണ്ടത് : 


റൊണാൾഡോയെ പോലുള്ള എണ്ണംപറഞ്ഞ മുൻനിര സ്ട്രൈക്കറായ ഒരു കളിക്കാരരന് 90 മിനുട്ട്കളിയിൽ ആകയാൽ കിട്ടേണ്ടത് വെറും അർദ്ധാവസരങ്ങൾ പോലുമല്ലാത്ത രണ്ടേരണ്ട്അവസരങ്ങൾ മാത്രമാണോ?


അത്രക്ക് വലിയ അവസരങ്ങളായിരുന്നില്ല അവ. 


മുതലാക്കാൻ പറ്റിയ പൊസിഷനിൽ ആയിരുന്നില്ല റൊണാൾഡോ അപ്പോൾ. 


പോസ്റ്റിന്റെ പുറത്ത് വലതുഭാഗത്തായിരുന്നു റൊണാൾഡോ അപ്പോൾ.


എന്നാലും ആ പൊസിഷനിൽ നിന്ന് ആ നിമിഷത്തിൽ ചെയ്യാവുന്നത് റൊണാൾഡോ ആവത്ചെയ്യുകയും ചെയ്തു. 


ഒട്ടും മിസ്സ് ചെയ്തില്ല.


നിമിഷാർദ്ധ ചാൻസുകൾ, അതും രക്ഷയില്ലാതെ വന്ന രണ്ട് ബോളുകൾ മാത്രം അവ. 


പദ്ധതിയിട്ട മൂവോ കൊടുക്കലോ ആയിരുന്നില്ല അവ.


പ്ലാൻ ചെയ്ത് ആകയാൽ നടന്നത്: ആവുന്നത്ര അവസരങ്ങൾ റൊണാൾഡോക്ക്ഉണ്ടാക്കാത്തൊരിക്കുക, നൽകാതിരിക്കുക എന്നത് മാത്രമാണ്.


എത്രയോ പ്രാവശ്യം റൊണാൾഡോക്ക് കൊടുക്കാമായിരുന്ന ക്രോസ് നൽകാതിരിക്കാൻ എന്തൊരുശ്രദ്ധയായിരുന്നു ടീം മൊത്തം കളിയിലുടനീളം പുലർത്തിയത്.


ക്രോസ് കൊടുക്കേണ്ടത് റൊണാൾഡോക്ക് ആണെങ്കിൽ നിർബന്ധമായും ആ ക്രോസ്കൊടുക്കാതെ ഒറ്റക്കൊറ്റക്ക് കളിക്കുകയായിരുന്നു ടീമിലെ ഓരോരുത്തരും.


ഗ്രൂപ്പിസവും റൊണാൽഡോ വിരുദ്ധതയും വ്യക്തമാവുന്നത് പോലെ ഈയുള്ളവന് തോന്നി


ഇങ്ങനെയെങ്കിൽ പോർച്ചുഗൽ എന്നല്ല ഒരു ടീമും ഒരു രാജ്യവും ഒരു രംഗത്തും രക്ഷപ്പെടില്ല. 


റൊണാൾഡോക്ക് എതിരാണോ ടീം കളിക്കുന്നതെന്ന് വരെ തോന്നിപ്പോയി. 


റൊണാൾഡോയെ നോക്കുകുത്തിയാക്കാൻ എന്തൊരു ശ്രദ്ധ!

No comments: