Thursday, June 25, 2026

ഇസ്ലാമും മുസ്ലീമും സ്വാതന്ത്ര്യത്തിലൂടെയാണ്. തെരഞ്ഞെടുത്ത് മാറിയും വളർന്നും മാറ്റിയുമാണ്.

എല്ലാവരും അവർക്ക് ശരിയെന്ന് തോന്നുന്നത് മക്കളെ പഠിപ്പിക്കുമല്ലോ, പഠിപ്പിക്കണമല്ലോ ?

അതാണല്ലോ അതിജീവനകലയിൽ പ്രധാനപ്പെട്ടതാണത്?


അതാണല്ലോ എല്ലാവരും ചെയ്യേണ്ടത്?


അവരവരുടെ അറിവിന് എത്രയെല്ലാം പരിമിതികളുണ്ടെങ്കിലും അതങ്ങനെ തന്നെയേ നടക്കൂ, നടത്തൂ.


നാളെ ഏതോ ശരി എങ്ങനെയോ രൂപപ്പെടും, അപ്പോൾ ഇന്നത്തെ ശരി തെറ്റാകും എന്നോർത്ത് ഇന്നത്തെ ശരി പഠിപ്പിക്കാതിരിക്കില്ല, പഠിപ്പിക്കാതിരിക്കരുത്.


കുഞ്ഞുങ്ങൾ വളർന്ന് സ്വന്തം തീരുമാനത്തിലെത്താൻ പാകമാകുന്നത് വരെ തങ്ങൾക്ക് അപകടം തോന്നുന്നതിൽ നിന്ന്, തങ്ങൾക്ക് ശരിയല്ലെന്ന തോന്നുന്നതിൽ നിന്ന് സ്വന്തം കുഞ്ഞുങ്ങളെ തടയുക എന്നത് ജീവിതം ജീവിതത്തിന് വേണ്ടി ആവശ്യപ്പെടുന്ന സുരക്ഷിതത്വം ഉറപ്പിക്കലാണ്.


മനുഷ്യർ മാത്രമല്ല, ജീവിവർഗ്ഗം മൊത്തം മക്കളുടെ കാര്യത്തിൽ സൂക്ഷിക്കുന്ന ശ്രദ്ധ അത് തന്നെയാണ്.


ആർക്കും അവരവരുടെ കുട്ടികളെ അങ്ങനെ പഠിപ്പിക്കാം.


ആരെങ്കിലും മക്കളെ അങ്ങനെ പഠിപ്പിക്കാതിരിക്കുന്നത് വലിയ ശരിയല്ല, പഠിപ്പിക്കുന്നത് വലിയ തെറ്റുമല്ല.


അങ്ങനെ ആരെങ്കിലും മക്കളെ പഠിപ്പിക്കാത്തത് കൊണ്ട് മാത്രം മറ്റുള്ളവർ പഠിപ്പിക്കുന്നത് വലിയ തെറ്റല്ല.


കുട്ടികളെ അങ്ങനെ ആർക്കെങ്കിലും പഠിപ്പിക്കാനാവാൻ അവരുടെ അടുക്കൽ അവർക്ക് തന്നെ ബോധ്യം വന്ന, ശരിയെന്ന് തോന്നുന്ന ഒന്നുണ്ടാവണം.


ശരിയെന്ന് ബോധ്യം വന്ന് തോന്നുന്ന ഒന്നില്ലാത്തവർക്ക് അങ്ങനെയൊന്ന് കുട്ടികളെ പഠിപ്പിക്കാൻസാധിക്കില്ല. പക്ഷേ, അത് ബോധ്യം വന്ന് തോന്നി കുട്ടികളെ പഠിപ്പിക്കാനുള്ളവർ അവരോട് ചെയ്യുന്ന തെറ്റല്ല.


തങ്ങളുടെ അടുക്കൽ അങ്ങനെ ശരിയെന്ന് തോന്നുന്ന ഒന്നില്ലാത്തത് മറ്റാരുടേയും കുറ്റമല്ല


തങ്ങളുടെ അടുക്കൽ അങ്ങനെയൊന്നില്ലാത്തത് കാരണം അങ്ങനെയൊന്നുള്ളവരുടെ മേൽഅസൂയയും വെറുപ്പും കൊണ്ടുനടന്നിട്ട് കാര്യമില്ല.


കുട്ടികളെ ശരിയായത്, അതാത് സമയത്ത് ശരിയെന്ന് തോന്നിയത് പഠിപ്പിക്കാത്ത ഏതെങ്കിലുംസമൂഹമുണ്ടോ?


നമ്മുടെ വിദ്യാഭ്യാസം തന്നെ അതല്ലേ, അങ്ങനെയല്ലേ? 


ഇന്നിന്റെ ശരി ഇന്ന് പഠിപ്പിക്കുക എന്നത് തന്നെയല്ലേ വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നതും ചെയ്യുന്നതും?


കുട്ടികളെ ശരിയെന്ന് തോന്നുന്നത് പഠിപ്പിക്കുന്നത് കൊണ്ട് വലുതാവുമ്പോൾ ശരിയെന്ന് തോന്നുന്ന വേറൊന്ന് തെരഞ്ഞെടുക്കാൻ അവർക്ക് പാടില്ലെന്ന് ആര് പറഞ്ഞു?


പ്രായപൂർത്തിയായവന് മാത്രമേ ഇസ്ലാമുള്ളൂ, മതമുള്ളൂ, പ്രായപൂർത്തിയായി തെരഞ്ഞെടുത്താൽ മാത്രമേ മുസ്ലിം ആവുന്നുള്ളൂ, ഏതൊരു മതവിശ്വാസിയും ആവുന്നുള്ളൂ.


പ്രായപൂർത്തിയായി തെരഞ്ഞെടുത്ത് ഷഹാദത്ത് (സാക്ഷ്യം) പറയണം ഓരോരുത്തനും ഓരോ ദിവസവും പല പ്രാവശ്യം. 


അല്ലാതെ ജന്മം കൊണ്ടും അനുകരിച്ചും ആചാരപരമായും മാത്രമുള്ളതല്ല ഇസ്ലാം, മുസ്ലിം.


പ്രായപൂർത്തിയായി തെരഞ്ഞെടുത്ത് പറയുമ്പോൾ മാത്രമേ ഒരാൾ മുസ്ലിമാവുന്നുള്ളൂ. തെരഞ്ഞെടുപ്പ് പ്രധാനം. 


തിരഞ്ഞെടുക്കാൻ വേണ്ട വേ വിവരവും സ്വാതന്ത്ര്യവും ഉറപ്പിക്കൽ നിർബന്ധം.


ജീവിതം തന്നെ പരീക്ഷയാണ്പരീക്ഷയ്ക്കുള്ളിൽ നടത്തുന്ന ശരി തെറ്റുകൾക്കിടയിലെതെരഞ്ഞെടുപ്പാണ് എന്ന് കൃത്യമായും വ്യക്തമായും നിഷ്കർഷിക്കുന്ന ഇസ്ലാമും മുസ്ലിമും ജന്മംകൊണ്ടല്ലതെരഞ്ഞെടുക്കാതെയല്ല. പകരം തെരഞ്ഞെടുപ്പ് കൊണ്ട് മാത്രമാണ്, സ്വാതന്ത്ര്യം നൽകി മാത്രമാണ്.


ഇസ്ലാമും മുസ്ലീമും ആവുന്നത് വെറും തെരഞ്ഞെടുപ്പ് കൊണ്ട് മാത്രമാണ്സ്വയം മാറിയും വളർന്നും മാറിയും മാറ്റിയുമാണ്, സ്വാതന്ത്ര്യത്തിലൂടെയാണ്.


അതുകൊണ്ട് മതപരിവർത്തനത്തെ പേടിക്കുന്നുപേടിക്കണം എന്ന് വന്നുകൂടാ

No comments: