ഇറാൻ അവസാനിക്കുമെന്നും, ഇറാനെ അവസാനിപ്പിക്കുമെന്നും ഒക്കെയായിരുന്നു പലരുടെയുംപ്രതീക്ഷ, ആവശ്യം.
ഇറാനെ അവസാനിപ്പിച്ചാൽ ശേഷം വഴിയിൽ തുർക്കിയെയും പാക്കിസ്ഥാനെയും ഒക്കെഅങ്ങനെയങ്ങ് ഇല്ലാതാക്കാമെന്നും സ്വപ്നം കണ്ടവരുണ്ട്.
അങ്ങനെ സ്വപ്നം കണ്ട് ഇസ്രായേലിനെ സംബന്ധത്തിന് വരുത്തി അച്ഛനായി വരെ പ്രഖ്യാപിച്ച ഒരുവലിയ ബഫൂണും ഉണ്ടായി.
ഇറാൻ അവസാനിക്കുമെന്നും, ഇറാനെ അവസാനിപ്പിക്കുമെന്നും ആയിരുന്നു ട്രമ്പടക്കമുള്ളവർആവർത്തിവെച്ച് പ്രഖ്യാപിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്.
ഇറാനെ ഓബ്ലിറ്ററേറ്റ് ചെയ്യും, ഇറാനിയൻ സംസ്കാരം ഭൂമിയിൽ നിന്ന് ഇല്ലാതാക്കും, ഇറാനെന്നരാജ്യത്തെ ഇല്ലാതാക്കും, വെറും രണ്ടോ മൂന്നോ ദിവസം മതി ഇറാനെ അമേരിക്കക്കും ഇസ്രായേലിനും ഇല്ലാതാക്കാൻ എന്നൊക്കെയായിരുന്നു ഇവരുടെയൊക്കെ പ്രതീക്ഷയും പ്രഖ്യാപനങ്ങളും വീരവാദങ്ങളും.
സംഭവിച്ചത് പക്ഷേ നേരേമറിച്ച്.
അമേരിക്കൻ മേധാവിത്തം പാടേ ചോദ്യം ചെയ്യപ്പെട്ടു.
ഇസ്രയേലിനെ ചിത്രത്തിൽ നിന്ന് ഇല്ലാതാക്കി.
ഇസ്രായേലിനെ അച്ഛനാക്കിയ ആളും രാജ്യവും അന്താരാഷ്ട്രതലത്തിൽ നാണം കെട്ടു.
ആരും ഒന്നിനും പരിഗണിക്കാതായി, അന്താരാഷ്ട്ര നിൽപാടിലും അങ്ങേയറ്റം പാളിപ്പുളഞ്ഞ് നിൽക്കുന്നു ഇസ്രായേലിനെ അച്ചനാക്കി വഴിച്ച അമ്മ രാജ്യം.
സ്വന്തം നാട്ടിന്റെ ഉള്ളിലുള്ള വിവരദോഷികളുടെ മുമ്പിൽ വിടുവായിത്തങ്ങൾ നടത്തുക, ചിലവാക്കുക മാത്രം അവർക്ക് പണിയായി.
ലോകമനസ്സാക്ഷി ഇറാനൊപ്പം എന്നായി.
ഇറാനെ കുറിച്ച് പറഞ്ഞു പ്രചരിപ്പിച്ചത് മുഴുവൻ പച്ചക്കള്ളങ്ങളെന്ന് തെളിഞ്ഞു.
ഇറാൻ ഫുട്ബോൾ ടീം ഇതിനിടയിൽ അമേരിക്കയിൽ തന്നെ ലോകകപ്പ് കളിക്കുന്നത് ഇറാനിയൻവാദങ്ങളെ ഒന്നുകൂടി ശരിവെച്ചു, അമേരിക്കൻ ഇസ്രയേലി വാദങ്ങളെ പൊള്ളയാക്കി കാറ്റിൽ പറത്തി.
അതിൽ തന്നെ, മാന്യതയുടെയും മര്യാദയുടെയും എല്ലാ അതിർവരമ്പുകളും ലംഘിച്ച അമേരിക്കൻ ചിറ്റമ്മനയത്തിന്റെ പൊള്ളത്തരങ്ങൾ ഒന്നുകൂടി ലോകത്തിന് ബോധ്യപ്പെട്ടു.
ഇറാനിലെ സർക്കാർ താഴെ വീണില്ല എന്ന് മാത്രമല്ല, അമേരിക്കയും ഇസ്രായേലും പറഞ്ഞുപ്രചരിപ്പിച്ചത് മുഴുവൻ പച്ചക്കള്ളമാണെന്ന് തെളിയിക്കും വിധം ഇറാനിയൻ ജനത മുഴുവൻ ഇറാൻസർക്കാരിനൊപ്പമാണെന്ന് വന്നു, തെളിഞ്ഞു.
ആയുധ ശക്തി കൊണ്ട് ലോകത്തെ ഭീഷണിപ്പെടുത്തി വെല്ലുവിളിച്ച അമേരിക്ക ഒരു പുല്ലുമല്ലെന്ന്ഇറാൻ പകൽവെളിച്ചത്തിൽ തെളിയിച്ചു.
ആയുധക്കരുത്ത് കൊണ്ടും കുറെ ബോംബുകൾ വർഷിച്ചത് കൊണ്ടും മാത്രം ഇറാനിയൻ ഇസ്ലാമിക ആദർശ- വിശ്വാസക്കരുത്തിനെ തോല്പിക്കാൻ സാധിക്കില്ലെന്ന് ഇറാനിയൻ ജനത തെളിയിച്ചു.
അമേരിക്കയുടെ തന്നെ ഇരുപത്തിയെട്ടോളം താവളങ്ങൾ ഇറാൻ ഒറ്റക്ക് പൂർണമായോഭാഗിഗമായോ തകർത്തുകൊടുത്തു.
അതും ജനവാസ കേന്ദ്രങ്ങൾ ആക്രമിക്കുന്നില്ലെന്ന ഇസ്ലാമിക ആദർശാധിഷ്ടിത - തത്വാധിഷ്ഠിത നയം പൂർണമായും മുറുകിപ്പിടിച്ച് നടപ്പാക്കിക്കൊണ്ട്.
ഇറാൻ പറഞ്ഞിടത്ത് പറഞ്ഞത് പോലെ അമേരിക്കയെ ചർച്ചയിൽ എത്തിച്ചു ഇറാൻ ഇറാന് വേണ്ടവിധമുള്ള ഒത്തുതീർപ്പ് കരാറുണ്ടാക്കി.
“യുദ്ധം തുടങ്ങുന്നത് നിങ്ങളാണെങ്കിൽ (ഇസ്രായേലും അമേരിക്കയമാണെങ്കിൽ) ആ യുദ്ധം എങ്ങിനെ എപ്പോൾ നിർത്തണമെന്നത് തീരുമാനിക്കുന്നത് നമ്മളായിരിക്കുമെന്ന്” ഇറാൻ ആദ്യമേ പറഞ്ഞു പ്രഖ്യാപിച്ചത് അക്ഷരാർത്ഥത്തിൽ അമേരിക്കയേയും ഇസ്രായേലിനെയും “ക്ഷ” “ണ്ണ” വരപ്പിച്ച്, വെള്ളം കുടിപ്പിച്ച് ഇറാൻ നടപ്പാക്കി.
ഹോർമൂസിലെ ഇറാന്റെ മേൽക്കൈയും ആധിപത്യവും ഇറാൻ ലോകത്തിനെ ബോധ്യപ്പെടുത്തിയത് മാത്രമല്ല, അമേരിക്കൻ ഇസ്രയേലി ആയുധ ശക്തിയേക്കാൾ ശക്തി അതിനുണ്ടെന്നും ലോകത്തിന് ഇറാൻ ബോധ്യപ്പെടുത്തിക്കൊടുത്തു.
തങ്ങളുടെ മാനുഷികതയിൽ ഉറച്ചുനിന്നുകൊണ്ടുള്ള ഉറച്ച നിലപാട് ഇറാന് ഇന്നും എന്നും കൃത്യമായും സൂക്ഷിക്കാൻ സാധിക്കുന്നു.
അത് കൊണ്ട് തന്നെ ഇറാൻ ആരുടെയും മുമ്പിൽ കുറ്റബോധം പേറി മുട്ടിലിഴയുന്നില്ല. ഇരിക്കാൻ കിടക്കാൻ തയ്യാറാവുന്നില്ല.
ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്കക്ക് നീക്കേണ്ടി വന്നു.
ലിബനോണിനെ എതിരെ വരെ നടക്കുന്ന യുദ്ധം നിർത്തിവെക്കൽ കരാറിൽ ഉൾപ്പെടുത്തേണ്ടി വന്നു.
മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളും സമ്പത്തും വിട്ടുകൊടുക്കാൻ അമേരിക്കയും പാശ്ചാത്യ ശക്തികളും ഈ ഒത്തുതീർപ്പ് കരാറോടെ നിർബന്ധിതരായി.
ഏകദേശം അമ്പത് കൊല്ലത്തെ ഉപരോധത്തിനു ശേഷം പോലും ഇറാന് ഇങ്ങനെ തല ഉയർത്തിതന്നെ നിൽക്കാൻ സാധിക്കുന്നു എന്നത് ഇറാനെ ലോകഭൂപടത്തിൽ കൃത്യമായുംവ്യത്യസ്തരാക്കുന്നു.
ലോക ശാക്തിക ഭൂപടം പോലും മാറ്റി എഴുതാൻ ഇതിപ്പോൾ ഇറാനെ പ്രാപ്തരാക്കുന്നു.
ഇറാൻ എവിടെ ബോംബിട്ടു, എന്തിന് ബോംബിട്ടു, ഇറാൻ എന്തുകൊണ്ട് ഷൂ നക്കി മുട്ടിലിഴഞ്ഞില്ലഎന്നത് ലോകത്തിനും മിഡിൽ ഈസ്റ്റിലെ ഇറാൻ ആക്രമിച്ചു എന്ന് കരുതപ്പെടുന്ന രാജ്യങ്ങൾക്കുംകൃത്യമായി ബോധ്യപ്പെട്ടു.
ഒന്നും മനസ്സിലാകാത്തത്, അല്ലെങ്കിൽ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നത് മുസ്ലിം വെറുപ്പ്മാത്രം ആദർശവും ആയുധവും ആക്കിയ, അതുകൊണ്ട് മാത്രം കാര്യവിവരമില്ലാതെ ഇസ്രായേലിനെസംബന്ധത്തിന് വിളിച്ച് അച്ഛനാക്കിയ ഇന്ത്യൻ വലതുപക്ഷ ഫാസിസ്റ്റ് വിഭാഗത്തിന് മാത്രം.
അവർ തിളപ്പിച്ച വെള്ളം പാഴായിപ്പോയതിന്റെ ജാല്യതയെ വിവരമില്ലാത്ത സ്വന്തം ജനങ്ങൾക്കിടയിൽ വീരവാദമാക്കി മാറ്റാൻ മാത്രം അവർക്ക് അല്പവും പ്രയാസമില്ല.
എന്തുകൊണ്ടെന്നാൽ ഈ വലതുപക്ഷ ഫാസിസ്റ്റുകൾ മനുഷ്യരല്ല.
വലതുപക്ഷ ഫാസിസ്റ്റുകൾ മനുഷ്യർക്കും മനുഷ്യരിലെ നന്മക്കും എതിരാണ്.
അതുകൊണ്ട് തന്നെ, വലതുപക്ഷ ഫാസിസ്റ്റുകൾ ഭരിക്കുന്ന നാട്ടിൽ, പ്രത്യേകിച്ചും ഭരണംപൂർണമായും വലതുപക്ഷ ഫാസിസ്റ്റുകളുടെ കൈകളിൽ എത്തിയാൽ അവിടെയുള്ള മനുഷ്യർക്കാർക്കും മനുഷ്യരാവാനും മനുഷ്യരായി നിലകൊണ്ട് ജീവിക്കാനും സാധിക്കാത്ത അവസ്ഥ സംജാതമാവുക വളരെ സ്വാഭാവികം.

.jpg)
No comments:
Post a Comment