ഇന്ത്യ ലോകത്തിന്റെ തലസ്ഥാനമാണ് പോൽ…
എങ്ങനെ?
ആര് പറഞ്ഞു?
അറിയില്ല, ഒരു പിടിത്തവുമില്ല.
അട്ടിപ്പേറ് വിവരക്കേട് കൊണ്ടും ജാതീയമായ തൊട്ടുകൂടായ്മ കൊണ്ടും ചൂഷണാത്മകഅന്ധവിശ്വാസങ്ങൾ കൊണ്ടും ആണോ ഇന്ത്യ ലോകത്തിന്റെ തലസ്ഥാനമാകുന്നത്?
അറിയില്ല, ഒരു പിടിത്തവുമില്ല.
യഥാർത്ഥത്തിൽ ഇന്ത്യ എന്നത് തന്നെ ഈയടുത്ത് ഭരണഘടന കൊണ്ട് ഉണ്ടായപ്പോഴല്ലാതെഅതിനപ്പുറം ഇല്ലായിരുന്നു എന്നതിനാലാണോ ലോകത്തിന്റെ തലസ്ഥാനം ആകുന്നത്?
ഇന്ത്യ ലോകത്തിന്റെ ഗുരുവാണ് പോൽ?
അതും എങ്ങനെയെന്നും ആരു പറഞ്ഞുവെന്നും മനസ്സിലാവുന്നില്ല.
മേല്പറഞ്ഞ അതേ വിവരക്കേട് കൊണ്ടും ജാതീയമായ തൊട്ടുകൂടായ്മ കൊണ്ടും ചൂഷണാത്മകഅന്ധവിശ്വാസങ്ങൾ കൊണ്ടും തന്നെയാണോ ഇന്ത്യ ലോകത്തിന്റെ ലോകത്തിന്റെ ഗുരു ആകുന്നത്?
വിവരം കെട്ടവനാണല്ലോ എല്ലാ വിവരവും ഉള്ളതായി ധരിക്കുക, സ്വയം ഗുരു ചമയുക?
പ്രത്യേകിച്ചും വിവരമില്ലെന്നുള്ള വിവരം ഇല്ലാതിരിക്കുമ്പോൾ, വിവരക്കേടിനെ തന്നെ വിവരമായികണക്കാക്കുമ്പോൾ.
ഗുരുവാണ്, തലസ്ഥാനമാണ് എന്നതൊക്കെ ആർക്കും ഏത് രാജ്യക്കാരനും ഏത് രാജ്യത്തിനുംവെറും വെറുതെ പറയാം, അവകാശപ്പെടാം.
പ്രത്യേകിച്ചും ഗ്രീസും ഇറാഖും ഇറാനും ഈജിപ്തും ചൈനയും കുറെ ആഫ്രിക്കൻ രാജ്യങ്ങളുംപോലുള്ള അനേക രാജ്യങ്ങൾക്കും അവിടത്തെ നിവാസികൾക്കും വളരെ എളുപ്പം പറയാം, അവകാശപ്പെടാം : “നമ്മളാണ് ലോകത്തിന്റെ ഗുരു, തലസ്ഥാനം” എന്നൊക്കെ.
അങ്ങനെ ഗുരുവാണ്, തലസ്ഥാനമാണ് തങ്ങളെന്ന് പറയാൻ ഒട്ടും അർഹതയില്ലാത്ത രാജ്യമാണ്, ജനതയാണ് ജാതീയത കൊണ്ടും തൊട്ടുകൂടായ്മ കൊണ്ടും പരസ്പരം ഇകഴ്ത്തിയും ചൂഷണംചെയ്തു മാത്രം കഴിഞ്ഞുകൂടിയ ഇന്ത്യയും ഇന്ത്യൻ ജനതയും, ഒപ്പം വെറുതേ ഉണ്ടെന്ന്കൊട്ടിഘോഷിച്ച് പറയുന്ന യഥാർത്ഥത്തിൽ ഇല്ലാത്ത ഇന്ത്യൻ സംസ്കാരവും.
ഗുരുവാണ്, തലസ്ഥാനമാണ് ഉയർന്ന സംസ്കാരമാണ് എന്നൊക്കെ വീമ്പിളക്കി പാവം ജനങ്ങളെഅവരുടെ അടിസ്ഥാന ജീവൽപ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ മാറ്റിക്കും വിധത്തിൽ കുടിലമായസങ്കുചിത ദേശീയത പറഞ്ഞ് ആവേശം കൊള്ളിച്ച് പറ്റിക്കാം എന്ന് മാത്രം.
പണ്ട് ഹിറ്റ്ലറും നാസികളും ചെയ്ത അതേ പണി.
ഗുരുവാണ്, തലസ്ഥാനമാണ് എന്നൊക്കെ വീമ്പിളക്കി പറയുന്നതിൽ ഇവിടെ നിലകൊണ്ട ജാതീയമേൽക്കോയ്മയുടെ ഒരുതരം ഫാസിസം ഒളിഞ്ഞുകിടപ്പുണ്ട്.
ഗുരുവാണ്, തലസ്ഥാനമാണ് എന്നൊക്കെ വീമ്പിളക്കി പറയുന്നത് ഇവിടെ നിലകൊണ്ട ജാതീയമേൽക്കോയ്മയുടെ ഫാസിസത്തിനുള്ള തന്ത്രപരമായ ന്യായമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്.

.jpg)
No comments:
Post a Comment