Wednesday, June 17, 2026

വളരുന്നവന് തടസ്സമില്ല. തടസ്സം പറയുന്നവന് വളർച്ചയുമില്ല.

വളരുന്നവന് തടസ്സമില്ല

തടസ്സം പറയുന്നവന് വളർച്ചയുമില്ല


വളരുന്നവന് തടസ്സം പോലും വളരാനും ശക്തിപ്പെടാനുമുള്ള ഉപാധികൾ


വളരാത്തവൻ അവസരങ്ങളിൽ കുറ്റം കണ്ടെത്തും


വളരുന്നവൻ കുറ്റങ്ങളിലും കുറ്റപ്പെടുത്തലുകളിലും അവസരം കണ്ടെത്തും


ഒന്ന് മാത്രംഒരുപോലെ മാത്രംഒരുപോലത്തേത് മാത്രം എന്നത് പോലെയല്ല സ്വാഭാവിക വളർച്ച.


നിശ്ചയിക്കപ്പെട്ടത് പോലെയും നിർവ്വചിക്കപ്പെട്ടത് പോലെയും വളരുന്നത് പ്ലാന്റേഷൻ


ഒന്ന് മാത്രമല്ലാതെഒരുപോലെ മാത്രമല്ലാതെ ഒരുപോലത്തേത് മാത്രമല്ലാതെ വളരണംഅങ്ങനെവളരുന്നതാണ് സ്വാഭാവിക വളർച്ചകാട് പോലെ


ചെറുതും വലതും പലതും ഒരുമിച്ച്ഇടകലർന്ന്


തിരസ്കാരത്തിലൂടെ സ്വയം സ്വീകരിക്കപ്പെട്ട് സ്വയമായി വളരുന്നതിന്റെ വളർച്ച അങ്ങനെയാണ്.


തിരസ്കരിക്കപ്പെടുന്നത്രയും സ്വതന്ത്രനാവുന്നുനിരാശ്രയനാവുന്നുസ്വയം പൂർണനാവുന്നു


സ്വീകരിക്കപ്പെടുന്നത്രയും ആശ്രയിക്കുന്നവനാകുന്നുഅസ്വതന്ത്രനാവുന്നുഅപൂർണനാവുന്നു.


അറിയപ്പെടുകയല്ല സ്വാതന്ത്ര്യത്തിന്റെ വഴി.


അറിയപ്പെടാത്തത്രയാണ് സ്വാതന്ത്ര്യം


അറിയപ്പെടാത്തത്രയും നീ സ്വതന്ത്രൻ.


ജീവിതം നിസ്സാരതകളിൽ നിന്നാണ്നിസ്സാരതകൾ കൊണ്ടാണ്.


നിസ്സാരനല്ലെന്ന് വരുത്തുന്ന അഭിനയവും ഗൗരവവും വെറും വെറുതേ ജീവിതത്തെ കാർന്നുതിന്നുന്നവെറും തീചിതൽ.


വലുതെന്ന് തോന്നിപ്പിക്കുന്ന എല്ലാ അഭിനയവും ഗൗരവവും നിസ്സാരതകൾ നടന്നുകിട്ടാൻ മാത്രം


വലുതെന്ന് തോന്നിപ്പിക്കുന്ന എല്ലാ അഭിനയവും ഗൗരവവും നിസ്സാരമായുണ്ടായ നിസ്സാരമായജീവിതത്തിലെ നിസ്സാരമായ ക്കാര്യങ്ങൾ നടത്താൻനടന്നുകിട്ടാൻ 

No comments: