Saturday, June 27, 2026

മനുഷ്യനാകാനോ? ആരാണ് പറയുന്നത്? ഭരണകൂട പാർട്ടിയും അണികളും തന്നെയാണോ?

മനുഷ്യനാകാനോ ? 

ആരാണ് പറയുന്നത്?


ഇന്ത്യൻ ഭരണകൂട പാർട്ടിയും  പാർട്ടിയുടെ അണികളും തന്നെയാണോ ആ പറയുന്നത്? മനുഷ്യനാകാൻ പറയുന്നത്???


രക്തം ചിന്തരുതെന്ന് ചെന്നായ്ക്കൾ പറയും പോലെയുണ്ടല്ലോ ആ പറച്ചിൽ?


ഇന്ത്യൻ ഭരണകൂട പാർട്ടിക്കും അണികൾക്കും മനുഷ്യരാകാൻ പറ്റുമോ മനുഷ്യരാകാൻ പറയാൻഅർഹതയോ?


അവർക്കുള്ളത് അർഹതയല്ലഉളുപ്പില്ലായ്കയാണ്


മുളക് പഞ്ചസാരയാണെന്ന് പറയാനുള്ള ഉളുപ്പില്ലായ്ക, അങ്ങനെ പറയുന്ന കളവ്കാപട്യം.


മതവെറി മാത്രം നടത്തി മനുഷ്യനെ കൊല്ലുന്ന, തമ്മിലടിപ്പിക്കുന്ന,


പശുവിന്റെ പേര് പറഞ്ഞ് പോലും മനുഷ്യനെ കൊല്ലുന്ന, തമ്മിലടിപ്പിക്കുന്ന,


കളവുകളും കലാപങ്ങളും വെറുപ്പും വിദ്വേഷവും മാത്രം വിതച്ച് രക്തച്ചാലിലൂടെ അധികാരംനേടുന്ന


അങ്ങനെ മാത്രം അധികാരം കയ്യാളുന്ന


അങ്ങനെ മാത്രം അധികാരം നേടിയ


അങ്ങനെ മാത്രം അധികാരം കയ്യാളിയ


ഒരു പ്രധാനമന്ത്രിയെ കാണിച്ച്,


ഒരു ആഭ്യന്തരമന്ത്രിയെ കാണിച്ച് 


മനുഷ്യനാകാൻ പറയാൻ  ഭരണകൂട പാർട്ടിക്കും അണികൾക്കും 


എന്തർഹത?


******


അപ്പോഴവർ പറയും :


ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യൻ ഭരണാധികാരിയ കുറ്റംപറയുന്നവരെ നാടുകടത്തിപിണ്ഡംവെക്കാൻ സമയം ആവുകയാണ്. 


എങ്കിൽ നാടുകടത്തി പിണ്ഡംവെക്കാൻ ഓങ്ങിനിൽക്കുന്നവരോട് പറയാനുള്ള ഉത്തരം:


ഇന്ത്യയിൽ നിന്നല്ലാതെ വേറെ എവിടെ നിന്നാണ് ഇന്ത്യൻ ഭരണകൂടത്തെ ഇന്ത്യാക്കാർ കുറ്റം പറയേണ്ടത്?


ഇന്ത്യൻ ഭരണകൂടത്തെയല്ലാതെ വേറെ ഏത് ഭരണകൂടത്തെയാണ് ഇന്ത്യക്കാർ കുറ്റം പറയേണ്ടത്?


ഇന്ത്യക്കാരെ ബാധിക്കുന്നത് ഇന്ത്യൻ ഭരണകൂടവും അവരുടെ പ്രവൃത്തികളും തീരുമാനങ്ങളും തന്നെയല്ലേ?


ഇന്ത്യക്കാർക്ക് പ്രധാനം ഇന്ത്യയല്ലേ, അല്ലാതെ ഇന്ത്യൻ ഭരണകൂട പാർട്ടിയല്ലല്ലോ?


ഇന്ത്യക്കാർക്ക് സ്നേഹിക്കേണ്ടതും രക്ഷിക്കേണ്ടതും ഇന്ത്യയെയല്ലേ? അല്ലാതെ ഇന്ത്യൻ ഭരണകൂട പാർടിയെയല്ലല്ലോ?


ഇന്ത്യ എന്നാൽ ഭരിക്കുന്ന പാർട്ടി അല്ലല്ലോ?


ഇന്ത്യക്കാർക്ക് കൊള്ളരുതാത്ത ഭരണകൂട പാർട്ടിയിൽ നിന്നും ഇന്ത്യയെ രക്ഷിക്കേണ്ടി വരില്ലേ? 


അങ്ങനെയൊരു സന്ദർഭവും സാഹചര്യവും തന്നെയല്ലേ ഇന്ത്യയിൽ ഇപ്പോഴുള്ളത്?


*******


ഇനിയും ചോദിക്കട്ടെ…


കോൺഗ്രസ് ഭരിച്ച കാലത്ത് കോൺഗ്രസിന്റെ ഭരണാധികാരികളെ കുറ്റം പറഞ്ഞുകൊണ്ടല്ലേനിലവിലെ ഭരണകൂട പാർട്ടി അധികാരത്തിൽ വന്നത്?


അങ്ങനെ കോൺഗ്രസിന്റെ ഭരണാധികാരികളെ കുറ്റം പറഞ്ഞപ്പോൾ ഇന്ത്യയിൽ നിന്ന് ഇന്ത്യൻഭരണാധികാരിയെ കുറ്റം പറയലായിരുന്നില്ലേ നിങ്ങൾ ചെയ്ത്


നിങ്ങളങ്ങന് ചെയ്തപ്പോഴും പറഞ്ഞപ്പോഴും തെറ്റില്ലെങ്കിൽ, രാജ്യദ്രോഹമല്ലെങ്കിൽ, രാജ്യസ്നേഹമാണെങ്കിൽ, 


പിന്നെ നമ്മളിപ്പോൾ ഇപ്പഴത്തെ ഗതികെട്ട, കഴിവുകെട്ട ഭരണകൂടത്തെ വിമർശിക്കുമ്പോൾ മാത്രം: 


തെറ്റാവുന്നത് എങ്ങിനെ? 


രാജ്യദ്രോഹമാകുന്നതിനു എങ്ങിനെ? 


രാജ്യസ്നേഹം അല്ലാതാവുന്നത് എങ്ങിനെ?


ഇപ്പോഴും എന്തിനും ഏതിനും സ്വന്തം പിടിപ്പുകേടിനും നെഹ്റുവിനെയും കോൺഗ്രസിനെയുംകുറ്റംപറയാതെ ഈ ഭരണകൂട പാർട്ടിക്കും അണികൾക്കും ഉറങ്ങാൻ സാധിക്കുമോ, രാജ്യത്തെ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ സാധിക്കുമോ?


No comments: