Sunday, June 28, 2026

നുണ പറയുന്നവർ ഭരിക്കുന്ന നാട്ടിലെ ജനതക്ക് സത്യം നുണയാണെന്ന് വരും.

നമ്മൾ പറയുന്നതിലെവിടെയാണ് നുണ?

നമ്മളെന്തിന് നുണ പറയണം?

നുണ പോയിട്ട്, നുണയുടെ അംശമെങ്കിലും നമ്മൾ പറയുന്നതിലെവിടെയെങ്കിലും ഉണ്ടോ, ഉണ്ടാവുമോ …?

ഇല്ല.

കാരണം, നമുക്ക് മറ്റ് നിക്ഷിപ്ത താല്പര്യങ്ങളില്ല, മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്ധരാവേണ്ടതുണ്ട്.

മനസ്സാക്ഷിയെ വഞ്ചിക്കാനറിയാത്ത നമുക്ക് കളവ് പറയുക സാധ്യമല്ല.

മനസ്സാക്ഷിയെ വഞ്ചിക്കുന്നവർക്ക്, മനസ്സാക്ഷി എന്നതില്ലാത്തവർക്ക്, മനസ്സാക്ഷി നഷ്ടപ്പെട്ടവർക്ക്, ജനങ്ങളെ വഞ്ചിക്കുകയും ജനങ്ങളോട് കളവ് പറയുകയും എളുപ്പമാണ്, വിഷയമല്ല.

ഇക്കാര്യം രാജ്യം ഭരിക്കുന്ന ഭരണകൂടപാർട്ടിയുടെ നേതാക്കളെ കണ്ടാലറിയാം, കേട്ടാലറിയാം. 

നുണ പറയുന്നവർ, കളവുകൾ മാത്രം ചെയ്യുന്നവർ, ഭിന്നിപ്പും കുഴപ്പവും മാത്രം വഴിയും ആദർശവും ആക്കുന്നവർ.

അവർ ഭരിക്കുന്ന നാട്ടിലെ ജനതക്ക് സത്യം നുണയാണെന്ന് വരും. നുണ മാത്രം സത്യമായി രുചിക്കുന്നതാവും.

ഓപ്പറേഷൻ സിന്ദൂരിൽ ആരും മരിച്ചിട്ടില്ലെന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും നുണ പറഞ്ഞവർക്ക്, പക്ഷേ ഇപ്പോൾ ഗതികെട്ട് അർദ്ധസത്യമെങ്കിലും പുറത്ത് പറയേണ്ടി വരുന്നത് കാണുന്നില്ലേ?

ഓപ്പറേഷൻ സിന്ദൂരിൽ വീരമൃത്യു മരിച്ചവരുടെ പേരുവിവരം പുറത്തുവിടാൻ ഇത്ര വൈകിച്ചവർ, ഇനിയങ്ങോട്ട് എപ്പോഴാണാവോ നഷ്ടപ്പെട്ട വിമാനങ്ങളുടെയും മറ്റ് പലതിന്റെയും കണക്കുകൾ പുറത്തുവിടുക ?

No comments: