Tuesday, June 2, 2026

ഇന്ത്യയിൽ ജനിച്ചത് കൊണ്ട് മാത്രമാണ് ഹിന്ദു എന്ന നിർവ്വചനം എത്ര സങ്കുചിതമാണ്, പരിഹാസ്യമാണ്!!!

 

ഇന്ത്യയിൽ ജനിച്ചത് കൊണ്ട് മാത്രമാകുന്നതോ ഹിന്ദു?

അതേ.


ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്നവർ മാത്രമാകേണ്ടതോ ഹിന്ദു?


അതേ.


അങ്ങ് ദഹിക്കുന്നില്ലല്ലോ?


അതേ, ദഹിക്കണം, ദഹിപ്പിക്കണം. 


കാരണം, അത്രക്കുള്ള സംഗതിയേ ഉള്ളൂ, അത്രക്കുള്ള വിശാലതയേ ഉള്ളൂ എങ്ങനെയെല്ലാം പറഞ്ഞുപൊലിപ്പിച്ചാലും ഹിന്ദു എന്നതിന്. 


അങ്ങനെയൊരു വിശാലത ഇന്ത്യയിൽ പോലും കണ്ടുകിട്ടാൻ ഇല്ലാത്തത്ര.


അത്രക്ക് ഉള്ളുപൊള്ളയാണ്, ഇയ്യിടെയായി പറഞ്ഞുണ്ടാക്കേണ്ടിവരുന്നതാണ്, അതും മുൻപിലൊരു ശത്രുവിനെ വെച്ച് പേടിപ്പിച്ച് വിഭജിച്ച് മാത്രം ഉണ്ടാക്കുന്നതാണ് ഹിന്ദു എന്ന ഇല്ലാത്ത മതവും സംസ്കാരവും.


അതല്ലാത്തൊരു നിർവ്വചനവും വിശദീകരണവും നൽകാൻ മാത്രം വ്യക്തതയും കൃത്യതയും ഉള്ള, ആഴവും പരപ്പുമുള്ള ഒന്നുമില്ല, മാർഗ്ഗനിദേശങ്ങളില്ല ഹിന്ദു എന്ന മത-സംസ്കാര സങ്കല്പത്തിന്. 


വെറുപ്പ് മുഖമുദ്രയാക്കി ഇയ്യടുത്ത് ആരൊക്കെയോ വെറുതെ പറഞ്ഞുണ്ടാക്കുന്നതല്ലാത്ത ഹിന്ദുമതവും ഹിന്ദുമതവിശ്വാസിയും ഇല്ല, ഉണ്ടായിട്ടില്ല ലോകത്തെവിടെയും. ഉണ്ടായത് എന്തൊക്കെയോ ആരൊക്കെയോ ആയ വിശ്വാസികൾ. പരസ്പരം തമ്മിലടിച്ചും ഇകഴ്ത്തിയും ചൂഷണം ചെയ്തും.


മനുഷ്യർക്ക് പരിഹാരങ്ങൾ നൽകുന്ന, മനുഷ്യരെ ഒരുമിപ്പിക്കുന്ന, ഇന്ത്യയെ ഇന്ത്യയാക്കിയ ഹിന്ദു എന്ന മതവും സംസ്കാരവും ജനതയും ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല, ഇപ്പോഴും ഇല്ല. 


ഇന്ത്യയെ ഇന്ത്യയാക്കിയത് ഈ അടുത്ത കാലത്ത് ഭരണഘടന. 


അതിന് മുൻപ് ബ്രിട്ടീഷുകാരും മുഗളന്മാരും, ആകാവുന്നത്ര 


അതുവരെയും കുറെ ദേശങ്ങളിലായി ചിന്നിച്ചിതറി, അടിമപ്പെട്ട്,  വിധേയപ്പെട്ട്, അധിനിവേശപ്പെട്ട്, പരസ്പരം തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി ഹിന്ദുവെന്ന് പേര് വിളിക്കപ്പെടാതെ ജീവിച്ചുപോന്ന ഒരു കുറെ വിഭിന്ന സമൂഹങ്ങളെ വിദേശികൾ അവരുടെ ഭാഷയിൽ, അവർക്ക് തിരിച്ചറിയാൻ വിളിച്ച പേര് മാത്രമാണ് ഹിന്ദു.


ഇക്കാലത്ത് കൊട്ടിഘോഷിച്ച് കാൽപനികവൽക്കരിച്ച് ഹിന്ദു എന്ന ഇല്ലാത്ത മതത്തെയും സംസ്കാരത്തെയും ഉണ്ടാക്കുന്നവർക്ക് പോലും ഹിന്ദു എന്നതിനെ ഇന്ത്യയിൽ ജനിച്ചവർ എന്നതിനപ്പുറം നിർവ്വചിക്കാൻ സാധിക്കാത്തത് അതുകൊണ്ട് മാത്രമാണ്. 


അങ്ങനെയൊന്നില്ല എന്നത് കൊണ്ട് മാത്രമാണ് ഹിന്ദു എന്നതിന് വേറെ വെളിച്ചവും വിശദീകരണവും നൽകാൻ സാധിക്കാത്തത്. 


അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിൽ ജനിക്കുന്നവർക്ക് ഹിന്ദു ആകാൻ പറ്റില്ല എന്നവർ ധ്വനിപ്പിക്കുന്നു. 


മനുഷ്യനെ രാജ്യങ്ങളിലായി വിഭജിക്കൽ നിർബന്ധമാണെന്നത് പോലെ. 


കുറെ രാജ്യങ്ങൾ വിഭജിച്ചുനിൽക്കൽ ഒരു നിർബന്ധ മൂർത്ത സത്യമായിരിക്കൽ നിർബന്ധമാണെന്നത് പോലെ. 


ഇസ്ലാമും കമ്യൂണിസവും സങ്കൽപ്പിക്കുന്നത് പോലെ ലോകം മുഴുവൻ, മനുഷ്യർ മുഴുവൻ ഒന്നായിക്കൂടെന്നത് പോലെ. 


ലോകത്തിലെ മൊത്തം മനുഷ്യന്റെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരമായമനുഷ്യർക്ക് മൊത്തമായഒരു വിമോചന പ്രത്യേശാസ്ത്രമായ ഹിന്ദുമതം ഇല്ല എന്ന് നേരിട്ടർത്ഥം നൽകുന്നത് പോലെ. 


ഒന്നുമല്ലാതെ ചിന്നിച്ചിതറി കിടക്കുന്നതിന് തട്ടിക്കൂട്ടി ഉണ്ടാക്കിയിട്ട പേര് മാത്രം ഹിന്ദുമതം, ഹിന്ദുജനത, ഹിന്ദുസംസ്കാരം എന്ന് വിളിച്ചുപറയും പോലെ.


ഈ വസ്തുതയും വാസ്തവവും കേൾക്കുമ്പോൾ ഉറഞ്ഞുതുള്ളിയിട്ട് കാര്യമില്ല. 


ഇതൊരു വസ്തുതയും വാസ്തവവും പറച്ചിൽ മാത്രം. 


മറിച്ചൊന്നും തെളിയിച്ചുപറയാൻ സാധിക്കാത്ത നഗ്ന വസ്തുതയും വാസ്തവവും പറച്ചിൽ.


ഹിന്ദു എന്നത് ഒരു മതവും പ്രത്യേശാസ്ത്രവും ആണെങ്കിൽ എല്ലാവരെയും എല്ലാ രാജ്യക്കാരെയും എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാൻ സാധിക്കുന്നതും, എവിടെ ജനിച്ചു എന്നത് വിഷയമാക്കാതെ വാസ്തവത്തിൽ തന്നെ എല്ലാ രാജ്യക്കാരെയും ഉൾക്കൊള്ളുന്നതും ആണെന്നുവരണം. 


ഇന്നത്തെ അവസ്ഥയിൽ പോലും സ്വന്തം ജനതയെ ഭിന്നിപ്പിച്ച്, സ്വന്തം ജനതയിൽ തന്നെ ശത്രുക്കളെ ഉണ്ടാക്കി, രാജ്യദ്രോഹികളെ ഉണ്ടാക്കി, രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന ഹിന്ദുമതമേ മാത്രമേ ഉള്ളൂ. 


അഥവാ ഹിന്ദുത്വക്കാർ പറയുന്ന ഹിന്ദുമതവും സംസ്കാരവും അത്തരത്തിലുള്ളതാണ്.


വെറും സംസാര (വർത്തമാന) സുഖത്തിന് വേണ്ടി ഇന്ത്യയിൽ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന് പറഞ്ഞ് അത് പോലും കൃത്യമായി പ്രായോഗികവൽക്കരിച്ച് കാണിക്കാൻ സാധിക്കാതെ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കുന്ന ഹിന്ദുത്വരുടെ ഹിന്ദുസങ്കൽപ്പം മാത്രം.


ഇസ്ലാമും കമ്യൂണിസവും ഒക്കെ ലോകത്തിലെ എല്ലാവർക്കും പരിഹാരം പറയുന്ന കോലത്തിൽ എല്ലാമനുഷ്യർക്കും ഉള്ളതാണ്


ഏതെങ്കിലും രാജ്യക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ഇസ്ലാമും കമ്യൂണിസവും.


ലോക മനുഷ്യരെ മുഴുവൻ ഒന്നായിക്കാണുന്നതാണ് ഇസ്ലാമും കമ്യൂണിസവും.


ഏത് രാജ്യക്കാരനും വർഗ്ഗക്കാരനും വശജനും ജാതിക്കാരനും കയറിവരാവുന്നതാണ് ഇസ്ലാമുംകമ്യൂണിസവും


അങ്ങനെയായിരിക്കണം ഏതൊരു മതവും പ്രത്യേശാസ്ത്രവും. എല്ലാവർക്കും, എല്ലാവരുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. എല്ലാവരെയും കയറ്റിനിർത്താൻ പറ്റുന്ന കുടയാവുന്നത്.


അല്ലാതെ എല്ലാവരെയും ഒരേ കുടക്ക് കീഴിൽ കയറ്റുന്നതിനെ പോലും പേടിച്ച് മതപരിവർത്തനം നിരോധിക്കുന്ന കോലത്തിലല്ല.


ഏതെങ്കിലും രാജ്യത്തിൽ മാത്രം ചുരുങ്ങുന്നതല്ലഏതെങ്കിലും വർഗ്ഗത്തിലും ജാതിയിലുംവംശത്തിലും മാത്രം ചുരുങ്ങുന്നതല്ല, എവിടെയെങ്കിലും ജനിച്ചത് കൊണ്ടല്ല ഇസ്ലാമുംകമ്യൂണിസവും.


ഏതെങ്കിലും രാജ്യക്കാരൻ ആവുന്നത് കൊണ്ട് മാത്രം കിട്ടുന്നതല്ല ഇസ്ലാമും കമ്യൂണിസവും.


ജന്മം കൊണ്ട് കിട്ടുന്നതല്ല ഇസ്ലാമും കമ്യൂണിസവും


രാജ്യ-വംശ-വർഗ്ഗ-ഭാഷാ ചിന്തകൾക്കപ്പുറം ചിന്തിച്ചും പഠിച്ചും മനസിലാക്കിയും തെരഞ്ഞെടുത്തുംആർജ്ജിച്ചും മനസ്സിലാക്കിയും നടപ്പിലാക്കിയും പ്രയോഗിച്ചും കിട്ടുന്നതാണ് ഇസ്ലാമുംകമ്യൂണിസവും.

No comments: