ഭാരതത്തിനെതിരെയല്ല, രാജ്യത്തിനെതിരെയല്ല.
പകരം ഭരണമെന്ന പേരിൽ ഭാരതമെന്ന രാജ്യത്തെ കുളംതോണ്ടുന്ന പാർട്ടിക്കെതിരേയാണ് സംസാരിക്കുന്നത്.
ഏതെങ്കിലും പാർട്ടിയല്ല ഭാരതം.
കോൺഗ്രസ്സ് രാജ്യം ഭരിച്ചപ്പോൾ കോൺഗ്രസിനെ വിമർശിച്ചത് ഭാരതത്തെ വിമർശിക്കലായിരുന്നോ?
അല്ല.
എങ്കിൽ, ഇപ്പോൾ മാത്രമെന്താണ് ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ പിടിപ്പുകേടിനെയും തെറ്റുകളെയും വിമർശിക്കുമ്പോൾ രാജ്യത്തെ വിമർശിക്കലും രാജ്യദ്രോഹവും ആവുന്നത്?
പ്രതിപക്ഷം എന്നത് രാജ്യദ്രോഹികളല്ല.
പ്രതിപക്ഷം എന്നത് രാജ്യത്തെ രാജ്യമാക്കുന്ന തൂണുകളാണ്, ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്.
*******
രാജ്യത്തിന് വേണ്ടി സംസാരിക്കുക എന്നാൽ തിന്മക്ക് കൂട്ടുനിൽക്കുക, കളവ് പറയുക, കളവിന് കൂട്ടുനിൽക്കുക, ഇല്ലാത്തത് പറയുക എന്നൊക്കെയല്ല.

.jpg)
No comments:
Post a Comment