Tuesday, June 23, 2026

അമേരിക്ക പഠിക്കുന്നു, തിരുത്തുന്നു. ഇന്ത്യയും അങ്ങനെ അതൊക്കെ മനസ്സിലാക്കി പഠിച്ച് തിരുത്താൻ ശ്രമിച്ചാൽ ഇന്ത്യക്ക് തന്നെ നല്ലത്.

 അമേരിക്ക പഠിക്കുന്നു, തിരുത്തുന്നു. 


ഇറാൻ യുദ്ധത്തോടെയും ഇറാൻ യുദ്ധത്തിൽ നിന്നും സംഭവിക്കുന്നത് അതാണ്: അമേരിക്ക പഠിക്കുന്നു, തിരുത്തുന്നു. 


ഇന്ത്യക്കും ഇപ്പോൾ ഈ പഠിക്കുന്ന, തിരുത്തുന്ന അമേരിക്കയെ കണ്ടും കേട്ടും, അമേരിക്ക എന്ത് പഠിക്കുന്നു എന്ത് തിരുത്തുന്നു എന്നതറിഞ്ഞ് ഏറെ തിരുത്താനുണ്ടാവും.


ഒരു കോടി ജൂതന്മാരുടെ തെമ്മാടിത്തത്തെയും ക്രൂരതകളെയും ന്യായികരിച്ചും സംരക്ഷിച്ചും ഇരുനൂറ് കോടി ലോക മുസ്ലിംകളെയും അവരുടെ അമ്പതിലധികം രാജ്യങ്ങളെയും വെറുപ്പിക്കേണ്ട, അകറ്റേണ്ട എന്ന അമേരിക്ക പുതുതായി പഠിക്കുന്ന, തിരുത്തിത്തുടങ്ങുന്ന പാഠം ഇന്ത്യക്കും പഠിക്കാം, തിരുത്തിത്തുടങ്ങാം.


മുസ്ലിം വെറുപ്പ് മാത്രം ആഭ്യന്തര-അന്താരാഷ്ട്ര നയങ്ങൾക്കുള്ള ഏക അടിസ്ഥാനമാക്കി പെരുമാറുന്ന, അങ്ങനെ ലോകത്താകമാനം ഒന്നിനും കൊള്ളാത്ത രാജ്യമായി ഒറ്റപ്പെടുന്ന, വലിയ ശരീരവും ചെറിയ ബുദ്ധിയും കുടുങ്ങിയ മനസ്സുമുള്ള ഇന്ത്യയും അങ്ങനെ അതൊക്കെ മനസ്സിലാക്കി പഠിച്ച് തിരുത്താൻ ശ്രമിച്ചാൽ ഇന്ത്യക്ക് തന്നെ നല്ലത്, ഇന്ത്യൻ ജനതക്ക് തന്നെ നല്ലത്.


ഇറാൻ യുദ്ധത്തോടെ, പിന്നണിയിലിരുന്ന് പലരും പലവിധത്തിൽ പുതുതായി പറഞ്ഞുകൊടുത്ത് അമേരിക്ക പഠിച്ചതും തിരുത്തുന്നതും എന്താണ്?


ഇസ്രായേൽ ഉണ്ടാക്കിയെടുക്കുന്ന മുസ്ലിം വിരോധത്തിൽ മാത്രം അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര നയം നഷ്ടമാണ്, നാശമാണ്.


ഇസ്രായേൽ വിരിച്ചുവെച്ച കെണിയിൽ നിന്നും മെല്ലെ മെല്ലെ രക്ഷപ്പെട്ട് പുറത്തുവരിക.


ഇസ്രയേലിന് വേണ്ടി മാത്രം ഇറാനെതിരെ അമേരിക്ക നടത്തിയ യുദ്ധം അമേരിക്കക്കും ലോകത്തിനും ഒന്നിനുമല്ലാതെ ഉണ്ടാക്കിയ നഷ്ടം വേറെ. 


ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്ക സ്വയവും ഇസ്രായേലിനെ സഹായിച്ചും ചിലവഴിച്ച ആയുധങ്ങളുടെ ബില്യൻ കണക്കിന് ഡോളർ നഷ്ടം വേറെ. 


183 പിഞ്ചുകുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുതള്ളിയതിലെ മനുഷ്യത്വരാഹിത്യം അമേരിക്കയെ എത്തിച്ചുനിർത്തിയ പടുകുഴി വേറെ.


പിന്നെയും യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളുടേ ബില്യൻ കണക്കിന് ഡോളർ നഷ്ടം വേറെ. 


യുദ്ധം കാരണം ലോകത്താകെയും വിലക്കയറ്റം ഉണ്ടാക്കിയ നഷ്ടവും കഷ്ടവും വേറെ. 


ഇരുപത്തിയെട്ട് അമേരിക്കൻ യുദ്ധ താവളങ്ങൾ ഇറാൻ നശിപ്പിച്ച നഷ്ടം വേറെ. 


ഇറാന് മുന്നൂറ്റിമുപ്പത് ബില്ല്യൻ ഡോളർ നഷ്ടപരിഹാരമായി അമേരിക്ക തന്നെ നൽകേണ്ടി വരുന്ന അമേരിക്കയുടെ നഷ്ടം വേറെ. 


ഏറെക്കുറെ അമ്പത് കൊല്ലമായി ഒന്നിനുമല്ലാതെ നടത്തിവരുന്ന ഇറാനെതിരെയുള്ള ഉപരോധം ഹോർമൂസ് തുറന്നുകിട്ടാൻ വേണ്ടി മാത്രം നീക്കം ചെയ്യേണ്ടി വരുന്ന അമേരിക്കയുടെ മാനക്കേട് വേറെ. 


ഹോർമൂസ് തുറന്നുകിട്ടാൻ വേണ്ടി മാത്രം ഇറാന്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുകൊടുക്കേണ്ടി വരുന്ന അമേരിക്കയുടെ ഗതികേട് വേറെ. 


അന്താരാഷ്ട്ര തലത്തിൽ അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ട വലിയ നഷ്ടം പിന്നെയും വേറെ.


എല്ലാം ആരെക്കൊണ്ട് എന്തിന് സംഭവിച്ചു?


ഇസ്രായേലിനെ കൊണ്ട്, ഇസ്രയേലി ക്രൂരതകൾക്ക് മറ ഉണ്ടാക്കിക്കൊടുക്കാൻ സംഭവിച്ചു.


ഇസ്രായേൽ പ്രചരിപ്പിച്ചു നടപ്പാക്കി വിജയിച്ചുവരുന്ന മുസ്ലിം വിരോധം അപ്പടി ഇറാനിൽ നടപ്പാക്കിയത് കൊണ്ട് സംഭവിച്ചു.


എന്തിനായിരുന്നു യുദ്ധം തുടങ്ങിയത്, നടത്തിയത് എന്ന് പോലും ഉത്തരമില്ലാതെ അമേരിക്ക ഖേദിച്ചു ചിന്തിച്ചുപോകുന്ന കോലത്തിൽ.


ഏറിയാൽ ഒരു കോടി ജനങ്ങൾ വരുന്ന ഇസ്രായേൽ എന്ന രാജ്യത്തിന്റെ തിന്മകളെയും ക്രൂരതകളെയും പിന്തുണച്ച്, സംരക്ഷിച്ച് എന്തിന് ഇരുനൂറ് കോടി വരുന്ന ലോക മുസ്ലിംകളെയും, നിഷ്പക്ഷരായ നീതിബോധമുള്ള വേറെ കുറെ രാജ്യങ്ങളെയും വെറുപ്പിക്കണം, അകറ്റണം എന്നതാണ് അമേരിക്ക ഇപ്പോൾ പഠിച്ച് മനസ്സിലാക്കി തിരുത്തിവരുന്നത്. 


അത് തന്നെയാണ് ആഭ്യന്തരമായും അന്താരാഷ്ട്ര നയത്തിലും ഇന്ത്യയും മനസ്സിലാക്കേണ്ടത്, തിരുത്തേണ്ടത്.


ഒരുകോടി മാത്രമുള്ള ജൂത ന്യൂനപക്ഷത്തെ സംരക്ഷിക്കണം. ശരിയാണ്.


എങ്ങിനെ, എന്തിന് ഒരുകോടി മാത്രമുള്ള ജൂത ന്യൂനപക്ഷത്തെ സംരക്ഷിക്കണം?


അവരുടെ ശരിയെ സംരക്ഷിക്കാൻ. 


അവരുടെ അവകാശങ്ങളെ സംരക്ഷിച്ചു കൊടുക്കാൻ. 


അവരുടെ അതിജീവനത്തെ സംരക്ഷിച്ച് ഉറപ്പുവരുത്താൻ.


പക്ഷേ അത് സംരക്ഷിക്കൽ മാത്രമാകണം. 


നീതിയും ന്യായവും പറഞ്ഞുകൊണ്ടും നടപ്പാക്കിക്കൊണ്ടും ആയിരിക്കണം. 


ആവശ്യത്തിനായിരിക്കണം. 


അവരിലെ തിന്മയും ക്രൂരതയും ആർത്തിയും വളർത്താനായിരിക്കരുത്. 


അവരെക്കൊണ്ട് ലോകത്തെയാകെ അപകടത്തിലാക്കും വിധം വിഷം ചീറ്റിപ്പിച്ചു കൊണ്ടായിരിക്കരുത്.


അവരുടെ ഒരുതരം നഷ്ടത്തിനും കഷ്ടത്തിനും ഉത്തരവാദികൾ മുസ്ലിംകളും മുസ്ലിം രാജ്യങ്ങളും അല്ലെന്ന, ആയിരുന്നില്ലെന്ന ചരിത്രപരമായ വസ്തുതയും വാസ്തവവും അംഗീകരിച്ചുകൊണ്ട്.


ഒരു കോടി ജൂതരുടെ ആർത്തിയും തിന്മകളും ക്രൂരതകളും അതിരുകളില്ലാതെ വാഴാൻ, വികസിക്കാൻ ഇരുന്നൂറ് കോടി മുസ്ലിംകളുടെ മൊത്തം അവകാശങ്ങളും ഇല്ലെന്ന് വരുത്തിയും ഇല്ലായ്മ ചെയ്തും ആയിരിക്കരുത്.


ഒരു കോടി ജൂത ജനതക്ക് ആവശ്യമുള്ളതിൽ കൂടുതൽ അവർ അവിഹിതമായി അക്രമത്തിലൂടെയും ആയുധബലത്തിലൂടെയും മാത്രം നേടാനായിരിക്കരുത് അവർക്ക് നൽകുന്ന സംരക്ഷണം.


ഇതാണ്, ഇതുവെച്ചാണ് ഇപ്പോൾ അമേരിക്കയും അറിഞ്ഞു തുടങ്ങിയിരിക്കുന്നത്, തിരുത്തിത്തുടങ്ങിയിരിക്കുന്നത് എന്ന് തോന്നുന്നു.


ഇറാൻ യുദ്ധത്തെ മുൻനിർത്തി പാക്കിസ്ഥാനും തുർക്കിയും ഈജിപ്തും സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളും മെല്ലെ മെല്ലെയെങ്കിലും അമേരിക്കയെ ബോധ്യപ്പെടുത്തിയതും ഇപ്പോൾ അമേരിക്കയെ കൊണ്ട് തിരുത്തിക്കുന്നതും അതാണ്, അതുവെച്ചാണ്.


ഇന്ത്യയും ആത്മനാശത്തിന്റെ പടുകുഴിയിലേക്ക് വീഴുന്നതിന് മുൻപ് ഇതേ കാര്യം കാലേക്കൂട്ടി മനസ്സിലാക്കി തിരുത്തിത്തുടങ്ങിയാൽ നല്ലത്.


അല്ലെങ്കിൽ ആ ഇരുനൂറ് കോടിക്ക് പകരമായി സംബന്ധവകയിൽ വരുന്ന ഒരു രണ്ടാനച്ഛൻ ഇസ്രായേലും ഇന്ത്യയെ രക്ഷിക്കില്ല.


ആഭ്യന്തര കലാപങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള ഒറ്റപ്പെടലിലും ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യം കൂപ്പുകുത്താതിരിക്കാൻ കാണിക്കാവുന്ന ഏറ്റവും ചെറിയ വിവേകം അതാണ്.


അല്ലെങ്കിൽ, വിഡ്ഢികളെ പോലെ, ആത്മനാശത്തിലേക്ക് ആവേശത്തോടെ ഇന്ത്യക്ക് ചെന്ന് പതിക്കാം.

No comments: