ഒമാൻ നോക്കിനിന്നില്ല.
ഒമാൻ ചെയ്യേണ്ടത് ചെയ്യാതിരിക്കാൻ കാരണം പറഞ്ഞില്ല.
ഉള്ളിൽ വെറുപ്പും അസൂയയും ആദർശമാക്കാത്തതിനാൽ ന്യായങ്ങൾ ഉണ്ടാക്കിപ്പറഞ്ഞില്ല ഒമാൻ.
ചെയ്യാതിരിക്കാനുള്ള നൂറ് കാരണങ്ങൾക്കും ന്യായങ്ങൾക്കും പകരം ചെയ്യാനുള്ള മാനുഷികമായ ഒരേയൊരു കാരണത്തിലും ന്യായത്തിലും ഒമാൻ ഉറച്ചുനിന്നു.
ഒമാൻ രക്ഷിക്കാൻ ആവുന്നത് പോലെ എല്ലാം ചെയ്തു.
ആവുന്നത്ര ഇന്ത്യക്കാരെ ഒമാൻ കത്തിയമർന്നു മുങ്ങുന്ന കപ്പലിൽ നിന്നും രക്ഷിച്ചു.
ഇന്ത്യയുടെ സമുദ്രാതിർത്തിക്കടുത്ത്, ഇന്ത്യയിൽ അതിഥികളായി വന്ന് മടങ്ങിപ്പോകുന്ന ഇറാൻകപ്പൽ ഒന്നിനുമല്ലാതെ അമേരിക്കയാൽ ആക്രമിക്കപ്പെട്ട് 183 ഇറാനികൾ മുങ്ങിമരിക്കുന്നത് ലോകം നോക്കിനിന്നത് പോലെ ഒമാൻ നോക്കിനിന്നില്ല.
മുസ്ലീം വെറുപ്പും വിദ്വേഷവും വിഭജനവും മാത്രം ആദർശവും ആയുധവുമായികൊണ്ടുനടക്കുന്നവർ ഇതൊക്കെ ഒന്നോർത്താൽ നല്ലത്.
മനുഷ്യനാവണം.
നിങ്ങളെ മനുഷ്യനാക്കുന്ന, ഒരേയൊരു മനുഷ്യകുലമാക്കുന്ന മതക്കാരനാവണം.
അല്ലാതെ, ജാതികളാക്കി വിഭജിച്ച് പരസ്പരം വെറുപ്പിച്ച്, ഇകഴ്ത്തി, അസൂയയും വെറുപ്പും ആദർശമാക്കിത്തരുന്ന, മനുഷ്യരെ മനുഷ്യരല്ലാതാക്കുന്ന പാർട്ടിക്കാരനല്ല/മതക്കാരനല്ല ആവേണ്ടത്.
********
ഒപ്പം അറിയുക:
രാകേഷ് ശർമ്മയുടെ മകൻ ആദിത്യ ശർമ്മ കൊല്ലപ്പെട്ടു.
ആദിത്യ ശർമ്മ എന്ന മകൻ വെറും വെറുതേ കൊല്ലപ്പെട്ടു.
പക്ഷേ, വെറും വെറുതേ ആരാലോ കൊല്ലപ്പെട്ടതല്ല.
അമേരിക്ക കൊന്നു.
ഇസ്രായേൽ കൊന്നു.
എന്തിന്?
എന്തിനെന്നൊന്നും ചോദിക്കരുത്.
അറിയാം: മേലാളൻ അമേരിക്കയുടെ ഷൂ നക്കുന്നതിനിടയിൽ പലർക്കും ഉത്തരം നൽകാൻ സമയംകിട്ടില്ല.
സോറി.
ആരാണ് കൊല്ലപ്പെട്ട ആദിത്യ ശർമ്മയുടെ അച്ഛനായ രാകേഷ് ശർമ്മ?
അമേരിക്കക്കും ഇസ്രായേലിനും വേണ്ടി kudos പറഞ്ഞ് കയ്യടിച്ചയാൾ.
അമേരിക്കക്കും ഇസ്രായേലിനും വേണ്ടി കയ്യടിച്ച രാകേഷ് ശർമ്മയുടെ മകനാണ് കൊല്ലപ്പെട്ട ആദിത്യശർമ്മ.
വളരെ വിഷമം തോന്നുന്നു. മക്കളാണ് മാതാപിതാക്കളുടെ ലോകം, കൺകുളിർപ്പിക്കേണ്ടത്.
എന്തിനായിരുന്നു അച്ഛനായ ഈ രാകേഷ് ശർമ്മ അമേരിക്കക്കും ഇസ്രായേലിനും വേണ്ടികയ്യടിച്ചത്?
അങ്ങനെയും ചോദിക്കരുത്.
പക്ഷേ, രാകേഷ് ശർമ്മ അമേരിക്കക്കും ഇസ്രായേലിനും വേണ്ടി കയ്യടിച്ചത് എന്തിനാണെന്നൊക്കെപകൽവെളിച്ചം പോലെ എല്ലാവർക്കും അറിയാം.
രാകേഷ് ശർമ്മ അമേരിക്കക്കും ഇസ്രായേലിനും വേണ്ടി കയ്യടിച്ചത് മറ്റൊന്നിനും വേണ്ടിയല്ല.
അദ്ദേഹത്തിന്റെ വളരെ ലളിതമായ ആഗ്രഹം നടന്നുകിട്ടാൻ?
എന്തായിരുന്നു അച്ഛനായ രാകേഷ് ശർമ്മയുടെ വളരെ ലളിതമായ ആഗ്രഹം?
മുസ്ലിംകളെ മുഴുവൻ ഫലസ്തീൻ/ മധ്യപൗരസ്ത്യ ദേശത്ത് നിന്നും ഇസ്രായേൽ കൊന്നുതള്ളുക.
ഫലസ്തീൻ/ മധ്യപൗരസ്ത്യ ദേശത്തെ പൂർണമായും മുസ്ലിം മുക്തമാക്കുക.
ഈ 23 ഇന്ത്യക്കാരെ രക്ഷിച്ച ഒമാൻ വരെ ഇല്ലാതാവും വിധം പൂർണമായും മധ്യപൗരസ്ത്യ ദേശത്തെ മുസ്ലിം മുക്തമാക്കുക.
അതാവശ്യപ്പെട്ടുകൊണ്ടാണ്, അത് ഇസ്രായേലിനെ പറഞ്ഞുപദേശിച്ചു കൊണ്ടാണ് രാകേഷ് ശർമ്മഇസ്രായേലിന് വേണ്ടി kudos നൽകി കയ്യടിച്ചത്.
പക്ഷേ എന്തിചെയ്യാം?
അതേ, അമേരിക്കൻ ഇസ്രയേലി കൈകളാൽ ഒരു കാരണവും കുറ്റവും കാണിക്കാനില്ലാതെ അതേരാകേഷ് ശർമ്മയുടെ മകൻ ആദിത്യ ശർമ്മ കൊല്ലപ്പെട്ടു.
മുസ്കിംകളെ മുഴുവൻ കൊന്നുതള്ളാൻ ഇസ്രയലിനെ ഉപദേശിച്ചപ്പോൾ അപ്പുറത്ത് സംഭവിച്ചത് മറ്റൊന്നാണ്:
അതേ മുസ്ലിംകളായ ഒമാനികൾ രാകേഷ് ശർമ്മയുടെ മകനെയും മറ്റ് കൊല്ലപ്പെട്ട രണ്ട്ഇന്ത്യക്കാരെയും രക്ഷിക്കാൻ ആവത് ശ്രമിച്ചു.
23 ഇന്ത്യക്കാരെ രക്ഷിക്കുകയും ചെയ്തു.
ഒമാന് 23 ഇന്ത്യക്കാരെ രക്ഷിക്കാൻ സാധിച്ചെങ്കിലും: രാകേഷ് ശർമ്മയുടെ മകനെയും മറ്റ്കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരെയും രക്ഷിക്കാൻ ഒരു വിധത്തിലും സാധിച്ചില്ല എന്നത് എത്രയും ഖേദകരമായ സംഗതി ആയിപ്പോയി.

.jpg)
No comments:
Post a Comment