മതപരിവർത്തനത്തെ ഇവരിത്ര പേടിക്കുന്നത് എന്തുകൊണ്ട്?
അതും ഇവരിത്രക്ക് മഹാഭൂരിപക്ഷമായിരിക്കെ…
അതും ഇവരുടെ കയ്യിൽ തന്നെ കാലാകാലമായി ഭരണവും അധികാരവും പോലീസും പട്ടാളവുംആയുധവും ഉണ്ടായിരിക്കെ …
എന്തേ എന്നിട്ടും ഇവരിത്രക്ക് മതപരിവർത്തനത്തെ ഇങ്ങനെ പേടിക്കുന്നത്?
മറ്റൊന്ന് കൊണ്ടുമല്ല.
ഇവരുടെ സ്വന്തം വിശ്വാസം അത്രക്ക് പോരെന്ന തോന്നൽ ശക്തമായി അവർക്കുള്ളിൽഉള്ളതിനാൽ……
ഇവരുടെ സ്വന്തം വിശ്വാസം അന്തമില്ലാത്തതാണെന്നും കാര്യവിവരം വന്നാൽ ഏത് സമയത്തുംആരും ഉപേക്ഷിച്ച് പോകാൻ സാധ്യതയുള്ളതാണെന്നും അവർക്ക് തന്നെ സ്വാഭാവികമായുംതോന്നുന്നതിനാൽ….
ഇവരുടെ സ്വന്തം വിശ്വാസത്തിലേക്ക് മറ്റാരും കണ്ടറിഞ്ഞ് ആകൃഷ്ടരായി കടന്നുവരില്ല, അങ്ങനെആർക്കും കടന്നുവരാൻ തോന്നില്ല, പറ്റില്ല എന്നിവർ തന്നെ അറിയുന്നതിനാൽ….
മറ്റുള്ള വിശ്വാസ മതങ്ങൾ മിക്കതും എന്തുകൊണ്ടും തങ്ങളുടേതിനേക്കാൾ മെച്ചപ്പെട്ടതെന്നഅപകർഷതയിൽ ഊന്നിയ തോന്നൽ ഇവർക്ക് തന്നെ ഉള്ളത് കൊണ്ട്….
മതമെന്ന വിശ്വാസവും അഭിപ്രായവും മാറാനുള്ളത് തന്നെയല്ലേ?
ഓരോരുവന്റെയും വളർച്ചക്കനുസരിച്ച് മാറാത്ത, പരിവർത്തനം ചെയ്യപ്പെടാത്ത ഏത് മതമെന്നവിശ്വാസവും അഭിപ്രായവും ഉണ്ട്?
മതം എന്നത് ജനിച്ചത് കൊണ്ട് മാത്രം കിട്ടേണ്ടതും കെണിയേണ്ടതുമായ സംഗതിയല്ല.
മതമെന്ന വിശ്വാസവും അഭിപ്രായവും അറിഞ്ഞും പഠിച്ചും തെരഞ്ഞെടുത്തും ഉണ്ടാവേണ്ട, മാറിക്കൊണ്ടിരിക്കേണ്ട ഒന്ന് മാത്രമാണ്.

.jpg)
No comments:
Post a Comment