ഒസ്സാൻ എന്ന് വിളിക്കപ്പെടുന്ന വിഭാഗം ഇസ്ലാമിൽ ഇല്ല.
ഇസ്ലാമിൽ വ വിവിധ വിഭാഗങ്ങളെയില്ല.
മനുഷ്യനെന്ന ഒരൊറ്റ വിഭാഗവും മനുഷ്യരിൽ ആൺ-പെൺ വിഭാഗവും എന്നതേ ഇസ്ലാമിലുള്ളൂ.
ആരും ആരേക്കാളും ഉത്തമരോ ശ്രേഷ്ഠരോ അല്ലെന്ന നിലപാടാണ് ഇസ്ലാമിന്റേത്.
“അറബിക്ക് അനറബിയുടെ മേലോ, വെളുത്തവന് കറുത്തവന്റെ മേലോ ഒരു ശ്രേഷ്ടതയും ഇല്ല. സൂക്ഷ്മതാബോധം കൊണ്ടല്ലാതെ”. (ഹദീസ്)
“നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നും സൃഷ്ടിച്ചു. നിങ്ങളെ നാം ഗോത്രങ്ങളുംവർഗ്ഗങ്ങളും ആക്കിയത് തിരിച്ചറിയാൻ മാത്രം. അല്ലാഹുവീങ്കൽ ഏറ്റവും ഉത്തമൻ നിങ്ങളിൽ ഏറ്റവുംസൂക്ഷ്മതാബോധം ഉള്ളവൻ.” (ഖുർആൻ)
“നിങ്ങളെല്ലാവരും അദമിൽ നിന്ന്, ആദം മണ്ണിൽ നിന്ന്“ ( ഹദീസ്)
പിന്നെ അറബിയിൽ “ഒ”എന്ന (ഒകാരം) ഉച്ചാരണം തന്നെ ഇല്ല.
ഹസ്സാൻ എന്ന വാക്കുണ്ട് അറബി ഭാഷയിൽ.
ഹസ്സാൻ എന്നാൽ സുന്ദരമാക്കുന്നവൻ എന്നാണർത്ഥം.
ഹസ്സാൻ എന്നാൽ ബ്യൂട്ടീഷ്യൻ എന്നർത്ഥം.
ഹസ്സാൻ എന്ന വാക്ക് മലയാളത്തിൽ ഒസ്സാൻ എന്നായി മാറിയോ എന്നറിയില്ല.
ഇസ്ലാമിൽ ജാതിയില്ല, മനുഷ്യർക്കിടയിൽ തരംതിരിവില്ല.
സമൂഹം ഏതെങ്കിലും നാട്ടിൽ സാമ്പത്തിക-കുടുംബ-തൊഴിൽ മാനദണ്ഡമാക്കി തരംതിരിവ് ഉള്ളത്പോലെയാക്കിയിട്ടുണ്ടെങ്കിൽ അത് ആ സമൂഹത്തിന്റെ പ്രശ്നം. മനുഷ്യനെ ഒന്നായിക്കാണുന്നമതപരമായ കൽപനക്ക് വിരുദ്ധമായി സമൂഹം നടന്നത് കൊണ്ടുണ്ടായ പ്രശ്നം.
അതാത് നാട്ടിൽ നിന്ന് സമൂഹം ഉണ്ടാക്കിയ പ്രശ്നം.
അത് ഇസ്ലാമിനെയോ മുസ്ലീമിനെയോ ഇസ്ലാമോ മുസ്ലിമോ ആക്കുന്ന പ്രശ്നമോ കാര്യമോ അല്ല.

.jpg)