ഇന്ത്യൻ രൂപയുടെയും ഇന്ത്യക്കാരന്റെയും അവസ്ഥ എന്താണ്?
സാധാരണക്കാരന് മനസ്സിലാവുന്ന കോലത്തിൽ പറയണമല്ലോ?
സാധാരണക്കാരെയാണല്ലോ ഇല്ലാത്ത, മനസ്സിലാവാത്ത പല കണക്കുകളും കാണിച്ച് അവരുടെ കണ്ണ് തള്ളിപ്പിച്ച് പറ്റിക്കുന്നത്?
ഇന്ത്യക്കാരന്റെ വരുമാനം കൂടിയോ?
ഇല്ല.
പക്ഷേ, ഇന്ത്യക്കാരന്റെ വരുമാനം കൂടിയെന്ന് തോന്നും, തോന്നിപ്പിക്കും.
കൂടിയിട്ടില്ല എന്നുമാത്രമല്ല യഥാർത്ഥത്തിൽ വളരെ കുറയുകയാണ് ചെയ്തത്.
അളവിൽ കൂടിയതായി തോന്നും.
ഗുണത്തിലും ഫലത്തിലും അങ്ങേയറ്റം കുറഞ്ഞതായി മനസ്സിലാവുകയും ചെയ്യും.
ഇന്ത്യക്കാരന്റെ വരുമാനം പത്ത് രൂപയിൽ നിന്ന് നൂറ് രൂപയായോ?
ആയെന്ന് തോന്നും, ആയെന്ന് പറയാം.
ആയെന്ന് തോന്നിയാലും പറഞ്ഞാലും അത് പുരോഗതിയോ വളർച്ചയോ അല്ല.
എന്തുകൊണ്ട് പത്ത് രൂപയിൽ നിന്ന് നൂറ് രൂപയായത് പുരോഗതിയോ വളർച്ചയോ അല്ല!
ഉത്തരം ലളിതം.
ആ കൂടിയതത്രയും രൂപയുടെ മൂല്യത്തകർച്ചയുടെ നാലിലൊന്ന് മാത്രമാണ്.
ഒരുപക്ഷേ നാലിലൊന്ന് പോലുമല്ല.
എന്തുകൊണ്ട്?
കാരണം വളരെ ലളിതം.
പണ്ട് പത്ത് രൂപ കൊണ്ട് വാങ്ങിയ സാധനങ്ങൾ ഇന്ന് നൂറ് രൂപ കൊണ്ടും ഇരുനൂറ് രൂപ കൊണ്ടുംവാങ്ങാൻ സാധിക്കില്ല.
വരുമാനം കൂടിയതിനേക്കാൾ ഇവിടെ ഇരട്ടിക്കിരട്ടി വിലക്കയറ്റമുണ്ട്, രൂപയുടെ മൂല്യത്തകർച്ചയുണ്ട്.
ഡോളറിനെതിരെ മാത്രമല്ല രൂപയുടെ മൂല്യത്തകർച്ച.
ഡോളറിനെതിരെ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ആഭ്യന്തരമായി രൂപക്ക് മൂല്യത്തകർച്ച സംഭവിച്ചിട്ടുണ്ട്, സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
പണ്ട് ഒരു രൂപക്കും രണ്ട് രൂപക്കും വാങ്ങിയ അരിക്ക് ഇന്ന് അറുപതും എഴുപതും രൂപയാണ്. മുപ്പതും അറുപതും ഇരട്ടി വർദ്ധിച്ചു.
പണ്ട് ആറ് രൂപക്ക് വാങ്ങിയ വെളിച്ചെണ്ണക്ക് ഇന്ന് മുന്നൂറ് രൂപയാണ്. അമ്പതിരട്ടി വർദ്ധിച്ചു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ സ്വർണ്ണം പവനിന് വെറും മൂവായിരം രൂപയായിരുന്നു. ഇന്നത് ഒരു ലക്ഷത്തി പത്തായിരമാണ്.
മുപ്പത്തഞ്ച് ഇരട്ടി, വെറും ഇരുപത്തി അഞ്ച് വർഷത്തിനിടയിൽ വർദ്ധിച്ചു.
എന്തിനധികം 2014ൽ വെറും പതിനാല് രൂപയുണ്ടായിരുന്ന അരിയുടെ വില ഇന്ന് എഴുപത്തി അഞ്ച് രൂപയാണ്.
2014ൽ നിന്ന് 2026ൽ എത്തുമ്പോൾ അഞ്ചിരട്ടി വില വർദ്ധനവ്, അഞ്ചിരട്ടി മൂല്യത്തകർച്ച രൂപക്ക് അടിസ്ഥാന ഭക്ഷണ സാധനമായ അരിയുടെ കാര്യത്തിൽ മാത്രം സംഭവിച്ചു.
പക്ഷേ അഞ്ചിരട്ടി വരുമാന വർധനവ് ആർക്കും ഇല്ല.
ആരുടെയെങ്കിലും വരുമാനം ഇരുപത്തി അഞ്ച് വർഷത്തിനിടയിൽ മുപ്പത്തഞ്ച് ഇരട്ടി ഇരട്ടി കൂടിയതായി അറിവില്ല.
രൂപയുടെ മൂല്യത്തകർച്ചക്ക് തുല്യമായി വരുമാനം വർധിച്ചിട്ടില്ലെങ്കിൽ വരുമാനം കുറഞ്ഞു എന്നാണ് മനസ്സിലാക്കേണ്ടത്.
വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും വെച്ചുനോക്കിയാൽ ഇന്ത്യക്കാരന്റെ വരുമാനംകുത്തനെ താഴുകയാണ് ചെയ്തിരിക്കുന്നത്.
പൊങ്ങും പതിരും പോലെ കുറെ രൂപ ഉണ്ടായത് കൊണ്ട് കാര്യമില്ല.
സർക്കാർ ഉദ്യോഗസ്ഥന്മാരുടെ സുരക്ഷിത കാര്യം മാറ്റിനിർത്തിയാൽ ഗുണത്തിലും ഫലത്തിലും ഈ പൊങ്ങും പതിരുമായ രൂപ ഒരുപകാരവും ചെയ്യില്ല.
പണ്ട് ഒരു മാസം ജീവിക്കാൻ ഒരു കുടുംബത്തിന് വെറും മുന്നൂറ് രൂപ മതിയായിരുന്നെങ്കിൽ, ഇന്നത്മുപ്പതിനായിരവും മതിയാവില്ലെന്നായിരിക്കുന്നു.
നൂറിരട്ടി കൂടുതൽ വരുമാനം ആവശ്യമാകുന്നു എന്നർത്ഥം.
എന്നുവെച്ചാൽ പഴയ പത്ത് രൂപയുടെ സ്ഥാനത്ത് പുതിയ കാലത്തെ ആയിരം രൂപ പോലും പോരെന്നർത്ഥം.
ചാക്കിൽ പൈസ കൊണ്ടുപോയി കീശയിൽ സാധനങ്ങൾ വാങ്ങിക്കൊണ്ടുവരേണ്ട അവസ്ഥ തന്നെഇന്ത്യയിൽ ഏറെക്കുറെ സംജാതമായിരിക്കുന്നു എന്നർത്ഥം.
ഇന്ത്യൻ രൂപയുടെ കാര്യത്തിൽ പഴയതും പുതിയതുമായ ഇന്ത്യൻ രൂപയുമായി മാത്രം തുലനംചെയ്യുമ്പോൾ പറഞ്ഞുപോകുന്നതാണ് ഇത്.
ഇന്ത്യൻ രൂപ ആഭ്യന്തരമായി തകരുക, മൂല്യത്തകർച്ച നേരിടുക എന്ന് പറഞ്ഞാൽ എന്താണ്നേരർത്ഥം?
ഇന്ത്യൻ രൂപയിൽ നിങ്ങൾ സൂക്ഷിച്ച സമ്പത്ത് ഇല്ലാതായി എന്നുതന്നെ.
രാജ്യം നിങ്ങളെ നിങ്ങളറിയാതെ കൊള്ളയടിച്ചു, ചോർത്തി എന്നുതന്നെ.

.jpg)
No comments:
Post a Comment