Friday, July 3, 2026

ക്രിസ്റ്റ്യാനോ റൊണാൾഡോ: വെറും മികച്ച കളിക്കാരൻ മാത്രമല്ല ; മികച്ച മനുഷ്യനും മികച്ച മനുഷ്യനായ മികച്ച കളിക്കാരനും കൂടിയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ: 

വെറും മികച്ച കളിക്കാരൻ മാത്രമല്ല ; മികച്ച മനുഷ്യനും മികച്ച മനുഷ്യനായ മികച്ച കളിക്കാരനും കൂടിയാണ്. 

ആർക്കും റോൾ മോഡലാവാൻ പറ്റിയ ആൾ. 

കുട്ടികൾക്ക് വരെ ഉറച്ച തീരുമാനത്തിന്റെയും മനക്കരുത്തിന്റെയും ആത്മസർപ്പണത്തിന്റെയും മാതൃകയാവുന്നവൻ 

വന്ന വഴിയെ താലോലിച്ചു കൊണ്ട് തന്നെ വളർന്നു വലുതായവനും, വളർന്നു വലുതായി നിൽക്കുന്നവനും.

രക്തദാനം നടത്തെണ്ടതുണ്ട് എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ടാറ്റൂ വേണ്ടെന്ന് വെച്ചവൻ. 

തനിക്ക് കിട്ടിയ ബാലൻഡോർ വിറ്റു ആ പൈസ കാൻസർ ബാധിച്ച കുട്ടികൾക്കായുള്ള make a wish പരിപാടിക്ക് നൽകിയ ആൾ.

മറ്റൊരിക്കൽ തന്റെ ഗോൾഡൻ ബൂട്ട് വിറ്റു ആ തുക ഗസയിൽ കുട്ടികൾക്കായുള്ള സ്കൂൾ നിർമാണത്തിന് നൽകി.

കോളയും പെപ്സിക്കും പകരം 

വെള്ളം മതിയെന്ന് പരസ്യമായി കാണിച്ചുകൊടുത്തവൻ. 

മാനുഷിക കാരുണ്യപ്രവർത്തനങ്ങളിൽ അകമഴിഞ്ഞ് മുഴുകിനിൽക്കുന്നവൻ. 

വളർന്നുവരേണ്ട എല്ലാവർക്കും ഉറച്ച തീരുമാനങ്ങൾക്കും കഠിനാധ്വാനത്തിനും മാതൃകയാവേണ്ട ആൾ.

അടിച്ചമർത്തപ്പെടുന്നവരുടെ കൂടെ നിൽക്കുന്നവൻ.

ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാൻ കായികപ്രേമി തന്നെയാവണമെന്നില്ല. 

ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാൻ നല്ല മനുഷ്യനായാൽ മാത്രം മതി. 

ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടാൻ നല്ല മനുഷ്യനെ ഇഷ്ടപ്പെടുന്നവരായാൽ മാത്രം മതി.

No comments: