Sunday, July 12, 2026

ഈ ജീവിതത്തിൽ വിജയിക്കാൻ അല്ലാഹുവിൽ വിശ്വസിക്കൂ എന്ന് പറയുന്ന ഇസ്ലാം ഇല്ല, അല്ലാഹു ഇല്ല.

ചോദ്യംതിന്മയും പരാജയവും ദുരന്തവും സംഭവിക്കുമ്പോൾ നിങ്ങളുടെ ദൈവം (അല്ലാഹുഎവിടെപ്പോകുന്നു?


ഉത്തരം


അല്ലാഹുവിൽ വിശ്വസിച്ചാൽ  ജീവിതത്തിൽ ഭൗതികാർത്ഥത്തിൽ വിജയിക്കുമെന്ന് ഒരുതരം വാഗ്ദത്തവും ഗ്യാരണ്ടിയും നൽകുന്നില്ല ഇസ്ലാമും അല്ലാഹുവും.


 ജീവിതം നന്മതിന്മകളുടേതാണെന്നും,


ജീവിതം അത്തരം നന്മകളും തിന്മകളും ദുരന്തങ്ങളും നിറഞ്ഞ പരീക്ഷണമാണെന്നും 


എന്നതാണ് ഇസ്ലാമിന്റെ ജീവിതത്തെ കുറിച്ച ഭാഷ്യം


അതാണ് ഇസ്ലാം ജീവിതത്തിന് കൊടുത്ത അർത്ഥംനിർവ്വചനം.


അങ്ങനെ ജീവിതത്തിന്


കൃത്യമായവ്യക്തമായ അർത്ഥവും നിർവ്വചനവും കൊടുത്ത


അതിനാൽ ജീവിതത്തിന് കൃത്യവും വ്യക്തവുമായ ലക്ഷ്യവും ലക്ഷ്യബോധവും കൊടുത്ത മതമാണ് ഇസ്ലാം


എന്നുവെച്ചാൽ ജീവിതത്തിന് കൃത്യമായവ്യക്തമായ അർത്ഥവും നിർവ്വചനവും ലക്ഷ്യവും ലക്ഷ്യബോധവും കൊടുത്ത ദൈവമാണ് ഇസ്ലാമിലെ ദൈവം (അല്ലാഹു).


 ജീവിതത്തിൽ വിജയിക്കാൻ ദൈവത്തിൽ (അല്ലാഹുവിൽവിശ്വസിക്കൂ


എന്ന് പറയുന്ന ഇസ്ലാം ഇല്ലഅല്ലാഹു ഇല്ല.


 ജീവിതത്തിൽ വിജയിക്കാൻ വിശ്വസിക്കേണ്ട അല്ലാഹു അല്ല ഇസ്ലാം പരിചയപ്പെടുത്തുന്ന ദൈവം(അല്ലാഹു).


കാരണം ജീവിതത്തിലെ (ലോകത്തിലെനന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കാൻ പറയുന്ന ഇസ്ലാമേയുള്ളൂ.


അങ്ങനെ നന്മക്കും തിന്മക്കും സർവ്വതിനും ഉടമയായ ദൈവം (അല്ലാഹുവുംമാത്രമേ ഇസ്ലാമിൽഉള്ളൂ.


നല്ലത് മാത്രം സ്വന്തമാക്കി അവകാശപ്പെടുന്നതിന്മയൊന്നും തന്നിൽ നിന്നല്ല എന്ന് പറഞ്ഞൊഴിവാകുന്ന ദൈവമല്ല ഇസ്ലാം പരിജയപ്പെടുത്തുന്ന ദൈവം (അല്ലാഹു).


തിന്മയും നന്മയും ഒരുപോലെ തന്റെ ഭാഗത്ത് നിന്ന് തന്നെയാണെന്നവകാശപ്പെടുന്നസർവ്വതിനും ഉടമസ്ഥനും നിയന്താവുമായ ദൈവമേ (അല്ലാഹുവേഇസ്ലാമിൽ ഉള്ളൂ.


ജീവിതം തന്നെ പരീക്ഷണമാണ്


ജീവിതം മുഴുക്കെ പരീക്ഷയാണ്


എന്ന് പറയുന്നപഠിപ്പിക്കുന്ന 


ഇസ്ലാമും ഇസ്ലാമിലെ ദൈവവും (അല്ലാഹുവുംമാത്രമേ ഉള്ളൂ.


അതുകൊണ്ട് തന്നെ 


ഇസ്ലാം വിശ്വാസികൾക്ക് തിന്മയും പരാജയവും സംഭവിച്ചാൽ 


നിങ്ങളുടെ ദൈവം (അല്ലാഹുഎവിടെപ്പോയി 


എന്ന് ചോദിക്കരുത്


അങ്ങനെ ചോദിക്കുന്നതിൽ കാര്യമില്ല.


അല്ലാഹുവിൽ (ദൈവത്തിൽവിശ്വസിച്ചാൽ


അല്ലാഹുവോട് പ്രാർത്ഥിച്ചാൽ 


നിങ്ങൾ  ജീവിതത്തിൽ വിജയിക്കും എന്ന് പറയുന്ന അല്ലാഹു (ദൈവംഇസ്ലാമിൽ ഇല്ല.


അല്ലാഹുവിൽ (ദൈവത്തിൽവിശ്വസിച്ചാൽ


അല്ലാഹുവോട് പ്രാർത്ഥിച്ചാൽ 


നിങ്ങൾ  ജീവിതത്തിലെ ഒന്നിലും തോൽക്കില്ല എന്ന് പറയുന്ന അല്ലാഹു (ദൈവംഇസ്ലാമിൽ ഇല്ല


നിങ്ങൾ തോൽക്കുമ്പോൾ അപ്പോൾ തന്നെ വന്ന് സഹായിക്കുമെന്ന് പറയുന്ന ദൈവം (അല്ലാഹുഇസ്ലാമിൽ ഇല്ല


 ജീവിതത്തിലെ നേട്ടങ്ങളെ പ്രതീക്ഷയാക്കി കൊടുക്കുന്ന ദൈവം (അല്ലാഹുഇസ്ലാമിൽ ഇല്ല,


അങ്ങനെ അത്തരം പ്രതീക്ഷകളെ കച്ചവടമാക്കി വിറ്റു ചൂഷണം ചെയ്ത് ലാഭം കൊയ്യുന്ന ദൈവം(അല്ലാഹുഇസ്ലാമിൽ ഇല്ല.


അങ്ങനെയൊരു സമ്പത്ത് ശേഖരിച്ച് കുമിച്ചുകൂട്ടുന്ന ദൈവത്തെ ഇസ്ലാം പരിജയപ്പെടുത്തുന്നില്ല


അങ്ങനെ ദൈവത്തിന്റെ (അല്ലാഹുവിന്റെപേരിൽ പ്രതീക്ഷകൾ കൊടുത്ത് ചൂഷണം ചെയ്യാൻ അധികാരപ്പെട്ട പുരോഹിതരും തന്ത്രിമാരും സ്വാമിമാരും ഇസ്ലാമിൽ ഇല്ലപാടില്ല.


അങ്ങനെദൈവത്തിന്റെ (അല്ലാഹുവിന്റെപേരിൽ ചൂഷണം ചെയ്യപ്പെടും വിധം പുരോഹിതരുടെയും തന്ത്രിമാരുടെയും സ്വാമിമാരുടെയും മുൻപിൽ വെച്ച് അർച്ചനയും പൂജയും അഞ്ജലിയും നടത്തേണ്ടതില്ലപാടില്ല ഇസ്ലാമിൽപൈസയിട്ട് നിറക്കേണ്ട ഭണ്ഡാരപ്പെട്ടികളും ഇസ്ലാമിൽ ഇല്ലപാടില്ല.

No comments: