Friday, July 10, 2026

എന്തുകൊണ്ട് നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ബിജെപിയിൽ?

 എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും സനാതനത്തിന് വേണ്ടിഹിന്ദുത്വക്ക് വേണ്ടി വെറുപ്പ് രാഷ്ട്രീയം അഴിച്ചുവിടുന്നു


എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും  ഹിന്ദുത്വ രാഷ്ടീയ അണികളാവുന്നു, ബിജെപി ആർഎസ്എസ് അണികളാവുന്നു ?


എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും സംവരണ വിരുദ്ധരാവുന്നു?


എന്തുകൊണ്ട് സനാതനവും ഹിന്ദുത്വവും കൈമോശം വന്നതിൽ, സംവരണം നടപ്പാക്കുന്നതിൽ കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ആവലാതിപറഞ്ഞുകൊണ്ടേയിരിക്കുന്നു.


എന്തുകൊണ്ട് സംവരണവിരുദ്ധരായ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ബിജെപി ആർഎസ്എസ് അണികൾ തന്നെയാവുന്നു.


കാരണം ഒന്നേയൊന്ന്.


സനാതനത്തിന്റെയും ഹിന്ദുവിന്റെയും ഹിന്ദുത്വയുടെയും പേരിൽ സുഖവും ആർഭാടവുംഅനുഭവിച്ചവർ അവരാണ്.


സനാതനവും ഹിന്ദുത്വവും കൈമോശം വന്നാൽ അവർക്കാണ് നഷ്ടം.


ബാക്കിയുള്ളവർ, താഴ്ന്ന ജാതിക്കാർ ഇന്നും എന്നും അവർക്കുള്ള ഇരകൾ.


ബിജെപിയും ആർഎസ്എസ് സും ഉള്ളിന്റെയുള്ളിൽ സംവരണം അട്ടിമറിക്കാൻ ഉദ്ദേദിക്കുന്ന പാർട്ടിയും സംഘവും ആണെന്ന് അവർക്കുറപ്പുള്ളതിനാൽ.


അവർ എക്കാകത്തും അധികാരത്തിന്റെ അപ്പക്കഷണം തിന്നവരാണ്. 


ഇക്കാലത്തും അവർ സർക്കാർ തൊഴിലെന്ന പേരിൽ അധികാരത്തിന്റെ അപ്പക്കഷണം അർഹിക്കുന്നതിലും അപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. 


ആ അനുഭവിച്ചുകൊണ്ടിരിക്കുന്നതിന് (തങ്ങളുടെ പെരമക്കൾക്ക് വരെ കിട്ടുന്നുവെന്ന് ഉറപ്പിക്കും വിധം) അല്പവും കോട്ടംതട്ടുന്നത് അവർക്ക് സഹിക്കാൻ പോലും സാധിക്കില്ല. സംവരണത്തിന്റെ പേരിലായാലും മറ്റെന്ത് പുരോഗതിയുടെ പേരിലായാലും.


അതിനാൽ അവർ മതവേറിയും കലാപങ്ങളും ഉണ്ടാക്കാനുള്ള, കലാപങ്ങൾക്ക് വേണ്ടി താഴ്ന്ന ജാതിക്കാരെ ഉപയോഗിക്കാനുള്ള എല്ലാ കുടില തന്ത്രങ്ങളും ഭംഗിയായി അഭിനയിച്ച് നടപ്പാക്കും 




No comments: