സനാതന ധർമ്മം എന്ന മതത്തെ വിമർശിക്കാൻ കഴിയില്ല.
സനാതന ധർമ്മം എന്ന മതത്തിനെതിരെ സംസാരിച്ച് മതവിദ്വേഷം ഉണ്ടാക്കാൻ കഴിയില്ല.
എന്തുകൊണ്ട്?
സനാതന ധർമ്മം എന്ന മതം ഇല്ല എന്നത് കൊണ്ട്.
ഇല്ലാത്ത ഒന്നിനെതിരെ സംസാരിക്കാനാവില്ല, സംസാരിക്കേണ്ടതില്ല എന്നതിനാൽ.
ഈയുള്ളവൻ പരമത വിദ്വേഷം കൊണ്ടുനടക്കും വിധം മതം കൊണ്ടുനടക്കുന്നവൻ അല്ല.
ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് വരുത്തി നാട്ടിൽ മുഴുക്കെയും വിദ്വേഷവും വെറുപ്പും ശത്രുതയും കലാപങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഉണ്ടാക്കി അധികാരത്തിന്റെ വഴി തുറക്കുമ്പോൾ, അധികാരത്തിൽ ഉറച്ചുനിൽക്കാൻ ന്യായം കണ്ടെത്തുമ്പോൾ ആ ഇല്ലാത്ത ഒന്ന് ഇല്ലാത്ത ഒന്ന് തന്നെയാണെന്ന് പറഞ്ഞ് തന്നെ അതിന്റെ വേരറുക്കണം.
ശാഖകളിലുള്ള ഇലകളെ (ശാഖാപരമായ നിസ്സാര പ്രശ്നങ്ങളെ) നേരിട്ടത് കൊണ്ടും വെട്ടിമാറ്റിയത് കൊണ്ടും കാര്യമില്ല.
യഥാർത്ഥത്തിൽ സനാതനധർമ്മത്തിന്റെ ഇല്ലാത്ത സഹിഷ്ണുതയും വിശാലതയും പറഞ്ഞ്സങ്കുചിത്വവും അസഹിഷ്ണുതയും ഉണ്ടാക്കി മാത്രം, അക്രമങ്ങളും കലാപങ്ങളും അഴിച്ചുവിട്ട് മാത്രം അധികാരം കളിക്കുമ്പോൾ, ക്രൂരതയും കളവും കളിക്കുമ്പോൾ, കലാപങ്ങൾ അഴിച്ചുവിടുമ്പോൾ, ആ സനാതനധർമ്മം എന്നതിന് ഒരടിസ്ഥാനവും ഇല്ലെന്ന് പറഞ്ഞ് തന്നെ അതിനെ തകർക്കണം.
വേരിൽ നിന്നാണല്ലോ കൈകാര്യം ചെയ്യേണ്ടത്, ഇല്ലാതാക്കേണ്ടത്?
അല്ലാതെ ഇത് പരമത വിദ്വേഷമല്ല.
സനാതന ധർമ്മ മതം, ഹിന്ദുമതം എന്നിങ്ങനെയുള്ള മതം ഇല്ല, എന്നതിനാൽ അതിനെ വിമർശിച്ച് പരമത വിദ്വേഷമുണ്ടാക്കാൻ സാധിക്കില്ല.
സനാതന ധർമ്മത്തെ എതിർത്ത് പരമതവിദ്വേഷം ഉണ്ടാക്കാൻ പറ്റില്ല.
********
സനാതനം എന്ന വാക്ക് പലയിടത്തും ഭാഷയിലെ പല വാക്കുകളും പോലെ ഉപയോഗിക്കപ്പെടും, ഉപയോഗിക്കപ്പെട്ടിട്ടുണ്ടാവും.
സനാതനം എന്ന വാക്ക് മാത്രമല്ല നൂറായിരം വാക്കുകൾ അക്കോലത്തിൽ പലയിടത്തും പല കോലത്തിൽ ഉപയോഗിച്ചുണ്ടാവും.
അതൊന്നും അക്കോലത്തിൽ ആ വാക്കുകളിലുള്ള മതം ഉള്ളതിന് തെളിവല്ല.
അതൊന്നും ആ വാക്കുകളുടെ പേര് വെച്ചുള്ള മതത്തെ ഉണ്ടാക്കലും പരിചയപ്പെടുത്തലുംആയിരുന്നില്ല.
സനാതനം എന്ന വാക്കിന്റെ പ്രയോഗവും ഉപയോഗവും ഏതെങ്കിലും ഗ്രന്ഥങ്ങളിലും വേദങ്ങളിലും അപൂർവമായി ഉണ്ടോ എന്നതല്ല ഉദ്ദേശിച്ചത്.
വിരളമായെങ്കിലും അതുണ്ടാവാം.
സനാതനധർമ്മം എന്ന ഒരു പ്രയോഗമോ സനാതന ധർമ്മം എന്ന മതത്തെ പരിചയപ്പെടുത്തലോസനാതന ധർമ്മത്തിന്റെ നിർദ്ദേശങ്ങൾ നൽകലോ ഒരു ഗീതയിലും പുരാണത്തിലും വേദത്തിലും ഉപനിഷത്തിലും ഇല്ലെന്ന് പറയാനാണ് ഉദ്ദേശിച്ചത്..
ഒരു രാമനും കൃഷ്ണനും ബുദ്ധനും സനാതന ധർമ്മം എന്ന മതത്തെ പരിചയപ്പെടുത്തിയിട്ടില്ല.
അങ്ങനെയൊരു സനാതന ധർമ്മം എന്ന മതമോ മതസങ്കല്പമോ ജീവിതവഴിയോ ജിവിതവ്യവസ്ഥയോമാർഗ്ഗരേഖയോ മാതൃകയോ കൃത്യമായും വ്യക്തമായും സനാതന ധർമ്മം എന്ന പേരിലുംവിലാസത്തിലും ഇല്ല, ബുദ്ധനിലും രാമനിലും കൃഷ്ണനിലും ഇല്ല.
അത് തന്നെയാണ് ഈയുള്ളവൻ ആകയാൽ പറയാൻ ശ്രമിക്കുന്നതും …
എന്നിട്ടോ, ഈ എവിടെയും ഇല്ലാത്ത, ഒരു നിർവ്വചനവും നിശ്ചയവും ഇല്ലാത്ത, ഈയടുത്ത കാലത്ത്പറഞ്ഞുപോക്കി ഉണ്ടാക്കിയ ഇതേ സനാതനധർമ്മ മതത്തിന്റെ പേരിൽ ജനങ്ങളെ ചൂഷണംചെയ്യുന്ന എല്ലാവിധ ബിംബങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അർച്ചനകളുംഅഞ്ജലികളും തന്ത്രിമാരും ഭണ്ഡാരപ്പെട്ടികളും ഉണ്ടാവുകയും ചെയ്തു.
******
ഓർത്തുനോക്കൂ:
എന്ത് ഹിന്ദു സംസ്കാരം?
എന്ത് സനാതന സംസ്കാരം?
ഹിന്ദു എന്നത് തന്നെ വേണ്ടേ, ഉണ്ടായിരിക്കേണ്ടേ?
സനാതന ധർമ്മം എന്നത് തന്നെ വേണ്ടേ, ഉണ്ടായിരിക്കേണ്ടേ?
ഹിന്ദു എന്നതും ഹിന്ദുമതം എന്നതും സനാതന ധർമ്മം എന്നതും ഇല്ലെങ്കിൽ പിന്നെങ്ങിനെ ഹിന്ദുസംസ്കാരം, പിന്നെങ്ങിനെ സനാതന സംസ്കാരം?
ഉള്ളതും ഉണ്ടായിരുന്നതും ജീവിത സംസ്കാരം മാത്രം.
എന്തെന്നും എന്തല്ലെന്നും ഇല്ലാത്ത,
കെട്ടഴിഞ്ഞ,
ഹിന്ദുവെന്ന് പേര് വന്നിട്ടില്ലാത്ത,
സനാതന ധർമ്മമെന്ന് ആരും വിളിച്ചിട്ടില്ലാത്ത
ജീവിത സംസ്കാരം മാത്രം.
********
എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും സനാതനത്തിന് വേണ്ടി, ഹിന്ദുത്വക്ക് വേണ്ടി വെറുപ്പ് രാഷ്ട്രീയം അഴിച്ചുവിടുന്നു?
എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ഹിന്ദുത്വ രാഷ്ടീയ അണികളാവുന്നു, ബിജെപി ആർഎസ്എസ് അണികളാവുന്നു ?
എന്തുകൊണ്ട് കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും സംവരണ വിരുദ്ധരാവുന്നു?
എന്തുകൊണ്ട് സനാതനവും ഹിന്ദുത്വവും കൈമോശം വന്നതിൽ, സംവരണം നടപ്പാക്കുന്നതിൽ കുറെ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ആവലാതിപറഞ്ഞുകൊണ്ടേയിരിക്കുന്നു.
എന്തുകൊണ്ട് സംവരണവിരുദ്ധരായ നായന്മാരും നമ്പൂരിമാരും മേനോന്മാരും നമ്പ്യാർമാരും ബിജെപി ആർഎസ്എസ് അണികൾ തന്നെയാവുന്നു.
കാരണം ഒന്നേയൊന്ന്.
സനാതനത്തിന്റെയും ഹിന്ദുവിന്റെയും ഹിന്ദുത്വയുടെയും പേരിൽ സുഖവും ആർഭാടവുംഅനുഭവിച്ചവർ അവരാണ്.
സനാതനവും ഹിന്ദുത്വവും കൈമോശം വന്നാൽ അവർക്കാണ് നഷ്ടം.
ബാക്കിയുള്ളവർ, താഴ്ന്ന ജാതിക്കാർ ഇന്നും എന്നും അവർക്കുള്ള ഇരകൾ.
ബിജെപിയും ആർഎസ്എസും ഉള്ളിന്റെയുള്ളിൽ സംവരണം അട്ടിമറിക്കാൻ ഉദ്ദേദിക്കുന്ന പാർട്ടിയും സംഘവും ആണെന്ന് അവർക്കുറപ്പുള്ളതിനാൽ.
അവർ എക്കാലത്തും അധികാരത്തിന്റെ അപ്പക്കഷണം തിന്നവരാണ്.
ഇക്കാലത്തും അവർ സർക്കാർ തൊഴിലെന്ന പേരിൽ അധികാരത്തിന്റെ അപ്പക്കഷണം അർഹിക്കുന്നതിലും അപ്പുറം അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്.
ആ അനുഭവിച്ചുകൊണ്ടിരിക്കുന്നതിന് (തങ്ങളുടെ പേരമക്കൾക്ക് വരെ കിട്ടുന്നുവെന്ന് ഉറപ്പിക്കും വിധം) അല്പവും കോട്ടംതട്ടുന്നത് അവർക്ക് സഹിക്കാൻ പോലും സാധിക്കില്ല. സംവരണത്തിന്റെ പേരിലായാലും മറ്റെന്ത് പുരോഗതിയുടെ പേരിലായാലും.
അതിനാൽ അവർ മതവെറിയും കലാപങ്ങളും ഉണ്ടാക്കാനുള്ള, കലാപങ്ങൾക്ക് വേണ്ടി താഴ്ന്ന ജാതിക്കാരെ ഉപയോഗിക്കാനുള്ള എല്ലാ കുടിലതന്ത്രങ്ങളും ഭംഗിയായി അഭിനയിച്ച് നടപ്പാക്കും.

.jpg)
No comments:
Post a Comment