Wednesday, July 8, 2026

സനാതനം, ഹൈന്ദവം, ഭാരതീയം അങ്ങനെയൊന്നില്ല, അങ്ങനെയൊന്നുമില്ല.

സനാതനം, ഹൈന്ദവം, ഭാരതീയം അങ്ങനെയൊന്നില്ല, അങ്ങനെയൊന്നുമില്ല. 

ഒന്നുമല്ലാത്തതിനെ എന്തോ ആക്കി അവതരിപ്പിച്ച് വികാരം കൊള്ളിച്ച് ഒന്നുമറിയാത്ത ജനങ്ങളെ എന്തോ എന്തൊക്കെയോ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് പറ്റിക്കുന്നത് മാത്രം സനാതനം, ഹൈന്ദവം, ഭാരതീയം. 


എന്തെന്ന് എവിടെയും പറയാത്തതും നിർവ്വചിക്കാത്തതും സനാതനം, ഹൈന്ദവം, ഭാരതീയം. 


സനാതനം, ഹൈന്ദവം, ഭാരതീയം എന്നതിനുള്ള ഏക നിർവ്വചനം ജാതികളുടെ തരംതിരിവും വിവേചനവും സവർണ്ണന്റെ ചൂഷണവ്യവസ്ഥയും മാത്രം.


കള്ളന്മാർക്കും കാപാലികർക്കും കളവും കലാപങ്ങളും നടത്താനുള്ളത് മാത്രം ഇന്നത്തെ സനാതനം, ഹൈന്ദവം, ഭാരതീയം മാത്രമേ ഉള്ളൂ.


അധർമ്മത്തിന് ന്യായം പറയാൻ ധർമ്മം എന്ന് പറയും. 


ധർമ്മത്തിന് വേണ്ടിയുള്ള സമരത്തിൽ എന്തധർമ്മവും ആകാം എന്ന ന്യായം പറഞ്ഞ് അധർമ്മം ചെയ്തുകൂട്ടും. 


എന്നാൽ ധർമ്മം എന്നത് ഇവർക്കുണ്ടോ?. 


എന്നാൽ ഇവരുടെ ധർമ്മത്തിന് കൃത്യതയും വ്യക്തതയും ഉള്ള അനുശാസന സ്വഭാവമുണ്ടോ, നിർവചനമുണ്ടോ, നിഷ്കർഷയുണ്ടോ, വ്യക്തതയുണ്ടോ കൃത്യതയുണ്ടോ?


ഇവരുടെ ധർമ്മം വെറും “കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലിക്കൂ”എന്നത് പോലുള്ളത് മാത്രം. വെറും തോന്നിവാസം.


ഒന്നുമറിയാത്തവരെ എല്ലാം അറിയുന്നവരാക്കി ചിത്രീകരിക്കുന്ന, അങ്ങനെ ജനങ്ങളെ പലതരം ചതിക്കുഴികളിൽ വഞ്ചിക്കുന്ന സനാതനം, ഹൈന്ദവം, ഭാരതീയം മാത്രം.


ഉദാഹരണത്തിന് ഒരൊറ്റ കാര്യം നോക്കിയാൽ മതി: ഇവർ ഇവരുടെ ഏറ്റവും വലിയ നേതാവായി വിശ്വഗുരുവാക്കാൻ തെരഞ്ഞെടുത്ത ആളുടെ വിവരവും നിലവാരവും ക്രൂര മുഖവും മാത്രം കണ്ടാൽ മതി. 


ഇതാണ്, ഇത്രയാണ് ഇവരുടെ സനാതനത്തിന്റെയും, ഹൈന്ദവതയുടെയും, ഭാരതീയതയുടെയും ഏറ്റവും ഉയർന്ന നിലവാരം. വെറും ടെലിപ്രോംപ്റ്റർ നിലവാരം.


സനാതനം, ഹൈന്ദവം, ഭാരതീയം എന്നൊക്കെ പേരിട്ട് അവകാശപ്പെടുന്നത് മുഴുവൻ വെറുംജല്പനങ്ങളും വിടുവായിത്തങ്ങളും തീർത്തും കാല്പനികം മാത്രമായ ഐതിഹ്യങ്ങളും കെട്ടുകഥകളും മാത്രം. കൃത്യമായ മാതൃകകളും മസൃഗ്ഗനിർദേശങ്ങളും ഇല്ലാതെ. അനുയായികളെ പെരുവഴിയിലസ്കിക്കൊണ്ട്.


അങ്ങുമിങ്ങും തൊടാതെഎല്ലാം പറഞ്ഞെന്ന് വരുത്തുന്ന, എന്നാൽ ഒന്നും നീഷ്കർഷിച്ചും അല്ലാതെയും പറയാത്ത, ഒന്നിലും ഒരു തീർപ്പു പറയാത്ത, തൊട്ടില്ല തൊട്ടു എന്ന പോലെയുള്ള, ഒട്ടുംകൃത്യതയും വ്യക്തതയും ഇല്ലാത്ത എന്തൊക്കെയോ പറച്ചിൽ, എന്തെല്ലാമോ അവകാശവാദങ്ങൾ. അതാണ് ഇവരുടെ സനാതനം, ഹൈന്ദവം, ഭാരതീയം. 


വാക്കിൽ സുന്ദരം. 


കാര്യത്തിൽ ശൂന്യം. 


വെറുപ്പും അസൂയയും നിറച്ചുണ്ടാകുന്ന പുതിയ ബലൂൺ.


അവ്യക്തതകളുടെ ഒരു കൂട്ടം. 


അവ്യക്തതയെ ന്യായമാക്കി പറയുന്ന കൂട്ടം.


എട്ടുകാലി മമ്മൂഞ്ഞ് വാദം പോലെയുള്ള കുറെ അവകാശവാദങ്ങൾ


വെറും എട്ടുകാലി മമ്മൂഞ്ഞ് സംഘവും അണികളും ഭാരതീയ ഹൈന്ദവ സനാതന അണികൾ, സംഘങ്ങൾ, പരിവാരങ്ങൾ.


അമ്പേ പരാജയപ്പെട്ടതിന് ശേഷം,  സ്വന്തം വീട്ടിനുള്ളിൽ, അതും ഒന്നും അറിയാത്തവർക്കും ഒന്നും മനസ്സിലാവാത്തവർക്കും മുൻപിൽ മാത്രം,  വിടുവായിത്തങ്ങളും വീരവാദങ്ങളും അടിച്ചിറക്കുന്ന വിഭാഗം.


എന്തും നമ്മന്റേത്, എന്നാൽ പറഞ്ഞുവരുമ്പോൾ ഒന്നും നമുക്കില്ലെന്ന പോലെ. അതാണ് സനാതനം, ഹൈന്ദവം, ഭാരതീയം.


പൊങ്ങും പതിരും പോലെ ഒരുകുറെ പൊങ്ങിയും പാറിയും.


പക്ഷേ പച്ചക്കോ പുഴുങ്ങിയോ തിന്നാൻ എന്തെങ്കിലും ഉണ്ടോ, പറ്റുമോ?


ഇല്ല.


എല്ലാം ഉണ്ടോ? 


ഉണ്ടെന്ന് തട്ടിവിടും. 


എന്നാൽ എന്തെങ്കിലും ശരിക്കും ബാധകമാവും വിധം ഉണ്ടോ? 


ഇല്ല.


ഇങ്ങനെ വെറും വായിലും വയറ്റിലും എന്തെന്നില്ലാതെ എന്തൊക്കെയോ പറഞ്ഞുണ്ടാക്കുന്നതല്ലാത്ത വല്ല ധാരണയും ആർക്കെങ്കിലും സനാതനം, ഹൈന്ദവം, ഭാരതീയം എന്നതിനെക്കുറിച്ച് ഉണ്ടോ?


ഇല്ല.


എന്നാലോ, ഒന്നും മനസ്സിലാകാത്ത ഒരു വലിയ ജനസമുച്ചയത്തിന്റെ മുമ്പിൽ വിരവാദങ്ങളായി കുറെ ഇല്ലാകാര്യങ്ങളും ഇല്ലാക്കഥകളും വെറും വായിൽ, തോന്നിയതൊക്കെയും കോതയ്ക്ക് പാട്ട് പോലെ പറയുക മാത്രം സനാതനം, ഹൈന്ദവം, ഭാരതീയം.


അതല്ലേ ശരിക്ക് പറഞ്ഞാൽ ഇങ്ങനെ പറഞ്ഞുണ്ടാക്കുന്ന, പ്രവൃത്തിയിൽ എവിടെയും ഇല്ലാത്ത, എന്തൊക്കെയോ ആയ ഭാരതീയ, ഹൈന്ദവസനാതന അവകാശവാദങ്ങൾ?


ഇപ്പോൾ ഈയടുത്ത കാലത്ത് ഈ ഭാരതീയ, ഹൈന്ദവസനാതന അവകാശവാദങ്ങൾക്ക് വേണ്ടി വല്ലാതെ ധൈര്യം കാട്ടി, ഇല്ലാത്ത വ്യാഖ്യാനങ്ങൾ ഉണ്ടാക്കിപ്പറയുന്നത് എങ്ങനെ സംഭവിക്കുന്നതായി എന്നറിയുമോ?


കളവിന്റെയും കലാപങ്ങളുടെയും നെടുനീളൻ ക്രൂരതകളുടേയും പിൻബലത്തോടെ കിട്ടിയ അധികാരത്തിന്റെയും സമ്പത്തിന്റെയും ധൈര്യത്തിലും പിൻബലത്തിലും തന്നെ. 


ഒറ്റക്ക് ധൈര്യമില്ലാത്തവന്റെ കൂട്ടത്തിലെ ധൈര്യം. 


തെമ്മാടിത്തത്തിന്റെയും കലാപകാരികക്കുടെയും ധൈര്യം അങ്ങനെ കൂടിയാണല്ലോ. 


നായ്ക്കളെ പോലെ ഒറ്റക്കാവുമ്പോൾ പാവങ്ങളും കൂട്ടത്തിലാവുമ്പോൾ ധൈര്യമുള്ള തെമ്മാടികളും.


അപ്പോഴും എല്ലാം ശരിയെന്ന് പറഞ്ഞ്ഒന്നും ശരിയെന്ന് കൃത്യമായും വ്യക്തമായും പറയാതെപറയാനാവാതെ, മാർഗ്ഗദർശനം നടത്താനാവാതെ ജനങ്ങളെ വഞ്ചിച്ചും ചൂഷണം ചെയ്തും അവരുടേതൊക്കെയും കളവ് നടത്തിയും.


എല്ലാം ശരിയെന്ന് പറഞ്ഞ് പല ചൂഷണവഴികളിൽ വിശ്വാസികളെ പെടുത്തിപറ്റിച്ച്, നടത്തിച്ചു കൊണ്ട്.


ചൂഷണവഴികൾ പറ്റിച്ച് കിട്ടുന്ന പണവും അധികാരവും സവർണ്ണ അധികാര മേലാളന്മാർ എങ്ങനെയൊക്കെയോ കട്ടെടുത്തും അല്ലാതെയും വീതിക്കുന്നു. 


അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കളവും വീതംവെപ്പും വരെ അതിന്റെ ഏറ്റവുമടുത്ത നേർചിത്രം. 


ഉന്നതകുലജാതർക്ക് മാത്രം ഇങ്ങനെ വീതംവെക്കണം എന്നത് കൊണ്ടാണ് ഗസ്നിയും മറ്റുമൊക്കെ ആക്രമിച്ച് കൊണ്ടുപോയാൽ ഇത്തരക്കാർക്ക് സഹിക്കാത്തത്. 


അല്ലാതെ ശരിക്ക് വേണ്ടി നിലകൊള്ളാനും തെറ്റിനെ എതിർക്കാനുമല്ല. 


അല്ലാതെ നീതിയുടെ പക്ഷം നിലകൊള്ളാനല്ല. 


തെമ്മാടികൾക്ക് മറ്റ് തെമ്മാടികൾ ശത്രുക്കളാവുന്നത് പോലെ മാത്രം.


അല്ലാതെ സാമൂഹ്യക്ഷേമവും നീതിയും വിചാരിച്ചല്ല.


അതുകൊണ്ടാണ്, ഒരു കുറെ ദൈവസങ്കൽപങ്ങളും ബിംബങ്ങളും നൽകി ഉണ്ടാക്കി വിറ്റും, ഒരു കുറെ ദൈവസങ്കല്പങ്ങളുടെയും ബിംബങ്ങളുടെയും പേരിൽ ഭണ്ഡാരപ്പെട്ടികൾ നിറപ്പിച്ചും അവർക്കവരുടെ വീതംവെക്കാനും ആർഭാടം നടത്താനുമുള്ള അവസരം ഒത്തുകിട്ടാൻ ഇല്ലാത്ത പഴയ കഥകൾ സന്ദർഭങ്ങളിൽ നിന്നടർത്തി മാറ്റിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നത്, ശ്രദ്ധ തിരിച്ചുവിടുന്നത്.


ഇല്ലാത്ത മരീചികൾ സൃഷ്ടിച്ച്, ഒന്നുമല്ലാത്തത് കാണിച്ച്, നിലനിൽക്കാത്ത പ്രതീക്ഷകൾ നൽകിഎവിടെയെന്നില്ലാതെ വിശ്വാസികളെ എല്ലായിടത്തും ഓടിപ്പിച്ച് അലഞ്ഞുതിരിയിപ്പിക്കുന്ന, ആ വഴിയിൽ വഞ്ചിച്ചു ചൂഷണം ചെയ്ത് സവർണ്ണ അധികാര വിഭാഗം ആർഭാടം നടത്തുന്ന വാദം ഹൈന്ദവം, ഭാരതീയം, സനാതനം.

No comments: