ഇറാനെതിരെ അമേരിക്കയും ഇസ്രായേലും യുദ്ധം തുടങ്ങിയത് ചുരുങ്ങിയത് താഴെ പറയുംപോലുള്ള അഞ്ച് ലക്ഷ്യങ്ങൾ വെച്ചുകൊണ്ടായിരുന്നു.
1. അധികാര മാറ്റം.
2. നിരായുധീകരണം
3. പകരം തങ്ങളുടേതായ പാവ ഗവണ്മെന്റ് സ്ഥാപിക്കുക.
4. മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ സ്വാധീനം കുറയ്ക്കുക.
5. മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കൻ നിയന്ത്രണം ഇസ്രായേലിനെ മുൻനിർത്തി കൂടുതൽകടിപ്പിക്കുക.
ഇവയിലൊന്നും ഇസ്രയേലോ അമേരിക്കയോ നേടിയില്ല എന്നത് മാത്രമല്ല, ഇതിനൊക്കെ വിപരീതമായത് ഒരുകുറെ നടന്നു എന്നത് പരസ്യമായ വസ്തുത.
കുറെ നിരപരാധികളെ നിഷ്കരുണം കൊന്നത് കൊണ്ടും, ഇറാന്റെ കുറെ സ്വത്തുക്കളും സ്ഥാപനങ്ങളും വെറും വെറുതേ ബോംബിട്ട് നശിപ്പിച്ചത് കൊണ്ടും ഇറാന്റെ അധികാരം മാറിയില്ല, ഇറാൻ ഭിരണകൂടമോ വിശ്വാസക്കരുത്തുള്ള ജനങ്ങളോ കുലുങ്ങിയില്ല.
പകരം, a) ഇറാനിലെ ജനപക്ഷ അധികാരം കൂടുതൽ ശക്തിപ്പെട്ടു, b) ആ ജനപക്ഷ അധികാരത്തിന് കൂടുതൽ കൂടുതൽ ജനപിന്തുണ കിട്ടി, എന്നുമാത്രമല്ല ആ c) അധികാരത്തിന് ആദ്യമേ ഉണ്ടായിരുന്ന ജനപിന്തുണ ലോകത്തിന് ഒന്നുകൂടി ബോദ്ധ്യമായി.
ആ അധികാരത്തിന്റെ ശക്തിയും ജനപിന്തുണയും പതിന്മടങ്ങ് ശക്തിയിൽ കാണിക്കുംവിധമായിരുന്നു ഇറാൻ ഉടനീളം യുദ്ധത്തിനിടയിലും ശേഷവും പെരുമാറിയത്.
ഒപ്പം ഒരു ന്യായീകരണവും ഇല്ലാതെ അമേരിക്ക കൊന്ന അവരുടെ ആത്മീയ നേതാവിന്റെ ശവസംസ്കാരച്ചടങ്ങ് വളരെ പ്രതീകാത്മകമായി തന്നെ ഇറാൻ കാത്തിരുന്നു സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഒന്നും ഞങ്ങൾ മറന്നിട്ടില്ല, മറക്കില്ല, പകരം ഓർമ്മച്ചെപ്പിൽ ശക്തിപകരാനായി വെച്ചിട്ടുണ്ട് എന്ന്തന്നെ ഇറാൻ ലോകത്തോട് വിളിച്ചറിയിക്കും വിധം.
അന്താരാഷ്ട്രസമൂഹത്തെ തങ്ങളുടെ കൂടെ നടത്തി ഇതൊക്കെയും ബോധ്യപ്പെടുത്തും വിധംതന്നെയാണ് ഇറാൻ വീരരക്തസാക്ഷിത്വം വരിച്ച തങ്ങളുടെ ആ മുൻ ആത്മീയ നേതാവിന്റെ ശവസംസ്കാരം ഒരു പ്രതികാരം പോലെ നടത്തുന്നത്.
രക്തസാക്ഷിത്വം വരിച്ചു 105 ദിവസങ്ങൾക്ക് ശേഷവും, അതുവരെ കാത്തുനിന്ന്, വികാരത്തിലും വിചാരത്തിലും ഒരു കുറവും വരുത്താതെ, യുദ്ധത്തിൽ തങ്ങൾ തന്നെ വിജയിച്ചുവെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കും വിധം തന്നെയാണ് ഇറാൻ പരസ്യമായ പ്രതീകാത്മകമായി പെരുമാറുന്നത്.
A) ഒരുതരം കീഴടങ്ങലിനും തയ്യാറാവാതെ, ഒരുതരം വിട്ടുവീഴ്ചയ്ക്കും നിന്നുകൊടുക്കാതെ തങ്ങൾ വരച്ചവരയിൽ അമേരിക്കയെ നിർത്തിക്കൊണ്ട്.
B ) തങ്ങളുദ്ദേശിക്കും പോലെ മാത്രം യുദ്ധത്തിന് വിരാമമിട്ടുകൊണ്ട്,
C) യുദ്ധാനന്തര നടപടികൾ തങ്ങൾ പറയും പോലെ അമേരിക്കയെ കൊണ്ട് അംഗീകരിപ്പിച്ചുകൊണ്ട്.
D) ഇസ്ലാമും ഇസ്ലാമിക രാഷ്ട്രസങ്കല്പവും ഇസ്ലാമിക ഭരണകൂട സംവിധാനവും എന്നാൽ ഒന്നോരണ്ടോ വ്യക്തിയല്ല, ആഡംബരം അനുഭവിക്കാനുള്ള വെറും അധികാരമല്ല എന്ന അറിവ് ഒരു വലിയതിരിച്ചറിവായി ലോകത്തിന് പകർന്നുനൽകിക്കൊണ്ട്.
E) ഒന്നോ രണ്ടോ വ്യക്തിയിൽ കേന്ദ്രീകരിച്ച് നടക്കുന്ന, ജനപിന്തുണ ഇല്ലാത്ത രാഷ്ട്രീയമല്ല ഇറാനിലെഇസ്ലാമിക വിപ്ലവ രാഷ്ട്രീയവും ഭരണകൂടവും എന്നും ഒന്നുകൂടെ ലോകത്തെയാകെ മനസ്സിലാക്കിക്കൊടുക്കും വിധം.
എന്നത് മനസ്സിലാക്കാതെ പോയത് തന്നെയാണ് അമേരിക്കക്ക് പറ്റിയ തെറ്റ്.
ഇസ്രായേൽ പറഞ്ഞ് പറ്റിച്ചുണ്ടാക്കിയ ആ തെറ്റ് കൊണ്ടുണ്ടായ ദുരന്തം മാത്രമാണ് എടുത്തുചാടി നടത്തിയ ഇറാൻ യുദ്ധവും ഇറാനിലെ കുറച്ച് നേതാക്കളെയും കുറെ പിഞ്ചുകുഞ്ഞുങ്ങളടക്കം നിരപരാധികളെയും വെറും വെറുതേ അമേരിക്കയും ഇസ്രായേലും കൊന്നതും എന്നത് ലോകത്തോട് തെളിവ് സഹിതം വിളിച്ചറിയിച്ചുകൊണ്ട്.
പൂർണമായും നിരായുധീകരിച്ച് തങ്ങളുദ്ദേശിക്കുന്നത് പോലെ തങ്ങൾക്ക് എന്നും എങ്ങനെയും കയറിവിളയാടാൻ പറ്റിയ ഇറാനായിരുന്നു ഒരു നീതിയും ന്യാവുമില്ലാതെ പെരുംകളവിനെ സത്യമാക്കി അവതരിപ്പിച്ചുകൊണ്ട് അങ്ങോട്ടാക്രമിച്ച് യുദ്ധം ചെയ്ത അമേരിക്കയുടെയും ഇസ്രായേലിന്റെയും മറ്റൊരുദ്ദേശം.
പകരം സംഭവിച്ചതോ?
1. ഇറാൻ ശരിക്കും ഒരായുധ ശക്തിയായി.
2. ഒരു ഭാഗത്ത് ലോകത്തെയാകെ വിഡ്ഢികളാക്കി കാഴ്ചക്കാരാക്കി നിസ്സഹായരായി നോക്കി നിർത്തുംവിധം പച്ചക്കളവുകൾ മാത്രം മാറ്റിമാറ്റി പച്ചവെളിച്ചത്തിൽ പറയേണ്ടി വന്ന അമേരിക്കയെയും,
മറുഭാഗത്ത് ലോകത്തിന്റെ ആകെ മനസ്സാക്ഷിയെ തങ്ങളോടൊപ്പം നിർത്തുംവിധം ഒന്നും മാറ്റിപ്പറയേണ്ടിവരാത്ത, അതിനാൽ ഒന്നെയൊന്ന് മാത്രം, സത്യം മാത്രം, ഉടനീളം പറഞ്ഞ ഇറാനെയും,
കറുപ്പും വെളുപ്പും പോലെ ലോകത്തിന് മുമ്പിൽ ഈ അനാവശ്യയുദ്ധം വ്യക്തമാക്കി തുറന്നുകാണിച്ചു.
3. ഇറാനെ ഈ മേഖലയിലെ, എന്നല്ല ലോകത്തിലെ തന്നെ, ശക്തിയായി ലോകം അംഗീകരിച്ചു, ലോകത്തിന് അംഗീകരിക്കേണ്ടവന്നു.
4. ഇറാന്റെ മിസൈലുകൾക്ക് അമേരിക്കയുടെയും ഇസ്രായേലിന്റെയും മുന്നിൽ മറുപടി ഇല്ലെന്ന്വന്നു.
5. ഇറാൻ പൂർവാധികം ആയുധങ്ങളുള്ള, പൂർവ്വാധികം ലോകരാജ്യങ്ങളുടെ പിന്തുണയുള്ള രാജ്യമായി മാറി.
6. ലോകരാജ്യങ്ങൾക്കിടയിലെ അമേരിക്കയുടെ പിന്തുണ അങ്ങേയറ്റം കുറഞ്ഞു.
7. എന്തിനധികം അമേരിക്കൻ ഭരണകൂടത്തിന് അമേരിക്കക്കുള്ളിൽ തന്നെ ജനപിൻതുണ തീരെയില്ലാതായി.
അമേരിക്കയും ഇസ്രായേലും ഒരൊറ്റ ഇറാനെ മാത്രം ആക്രമിച്ചപ്പോൾ, അമേരിക്കയുടെ വിത്യസ്ത രാജ്യങ്ങളിലുള്ള 28 താവളങ്ങളെയും ഇസ്രായേലിനെയും ഇറാൻ ഒറ്റക്ക് തിരിച്ചാക്രമിച്ചു.
ഇറാന്, ഒറ്റക്ക് വിത്യസ്ത രാജ്യങ്ങളിലുള്ള 28 താവളങ്ങളെയും ഇസ്രായേലിനെയും ആക്രമിക്കാനും നശിപ്പിക്കാനും സാധിച്ചു, കഴിവുണ്ടെന്ന് വന്നു.
ഇറാൻ അമേരിക്കയെ പോലെ സാമ്രാജ്യത്വ അധിനിവേശ- അക്രമ ശക്തിയാവാൻ ഉദ്ദേശിക്കുന്നരാജ്യമല്ലെങ്കിലും, ഇതൊക്കെ മാത്രം മതിയായി മധ്യപൗരസ്ത്യ ദേശത്തെ ഇറാന്റെ മേൽക്കൈ ന്യായമായും ഉറപ്പിക്കാൻ.
8. ഒപ്പം ഹോർമൂസ് കടലിടുക്ക് എന്ന ഒരൊറ്റ ആയുധം മാത്രം മതിയായി ഇറാന്.
9. ഹോർമൂസ് ഇറാന്റെ പുതിയ ആയുധമാവുകയും മധ്യപൗരസ്ത്യ ദേശത്തിനപ്പുറം ലോകത്തെ വരെസ്വാധീനിക്കുന്ന, നിയന്ത്രിക്കുന്ന ശക്തിയായി ഇറാനെ മാറ്റുകയും ചെയ്തു.
10. എല്ലാറ്റിനുമപ്പുറം അമേരിക്കൻ ഇസ്രയേലി പാവഗവൺമെന്റ് ഇറാനിൽ സ്ഥാപിക്കാമെന്നസ്വപ്നം.
11. അങ്ങനെ മധ്യപൗരസ്ത്യ ദേശത്തെ മുഴുവൻ രാജ്യങ്ങളെയും പൂർണമായും തങ്ങളുടെകൈപ്പിടിയിലാക്കാമെന്ന അമേരിക്കൻ പദ്ധതിയും എന്നെന്നേക്കുമായി പൊളിഞ്ഞുപോയി.

.jpg)
No comments:
Post a Comment