Friday, July 10, 2026

രാജ്യം നിങ്ങളുടെ പണം കട്ടെടുക്കുന്നുണ്ടോ? ഭാഗം രണ്ട്

രാജ്യം നിങ്ങളുടെ പണം കട്ടെടുക്കുന്നുണ്ടോ?

ഉണ്ടെങ്കിൽ എങ്ങനെയെന്ന് അറിയാമോ? 


ആരുമറിയാതെ, വളരെ ലളിതമായി.


നികുതി അടിച്ചേൽപ്പിച്ചുകൊണ്ടല്ല.


അഥവാ നികുതി അടിച്ചേൽപ്പിച്ചുകൊണ്ട് മാത്രമല്ല. 


നികുതിയൊക്കെ വളരെ നിസ്സാരമായത്. ഉറുമ്പ് പോലെ. 


പക്ഷേ ആന പോലെ വേറെയുണ്ട്. 


നികുതിയൊക്കെ ആന പോലുള്ള യഥാർത്ഥ കളവുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ വളരെ നിസ്സാരം.


പിന്നെങ്ങിനെയാണ് രാജ്യം നിങ്ങളുടെ പണം ആന പോലെ വലുതായി കട്ടെടുക്കുന്നത്?


രൂപയുടെ മൂല്യം തകർത്തുകൊണ്ട്. 


രാജ്യത്തിൻറെ നാണയത്തിന്റെ മൂല്യം തകർത്തുകൊണ്ട്.


വിലവർദ്ധനവ് ഉണ്ടാക്കിക്കൊണ്ട്.


വർഷം രണ്ടായിരത്തിന് മുൻപ് നിങ്ങൾ ഒരു രൂപക്ക് വാങ്ങിയ സാധനം ഇന്ന് നൂറ് രൂപക്ക് വാങ്ങേണ്ടിവരുന്നുണ്ടെങ്കിൽ അന്നത്തെ നിങ്ങളുടെ നൂറ് രൂപയിൽ നിന്ന് 99 രൂപയും നഷ്ടപ്പെട്ടു, കളവുപോയി, ചേർന്നുപോയി എന്നർത്ഥം. 


നിങ്ങളുടെ ഇന്നത്തെ നൂറ് രൂപക്ക് പഴയ ഒരു രൂപയുടെ വില മാത്രമേ ഉള്ളൂ എന്നർത്ഥം.


പഴയ നൂറ് രൂപയിൽ നിന്നും 99 രൂപയും പഴയ ഒരു കോടിയിൽ നിന്ന് 99 ലക്ഷവും നിങ്ങൾക്ക് നഷ്ടമായി എന്നർത്ഥം, കളവ് പോയി എന്നർത്ഥം. അത് രാജ്യം മോഷ്ടിച്ചു എന്നർത്ഥം. 


നിങ്ങൾ നിങ്ങളറിയാതെ പാപ്പരായി എന്നർത്ഥം.


നിങ്ങളുടെ പണം എണ്ണത്തിൽ അപ്പടി നിന്ന് വണ്ണത്തിലും ഗുണത്തിലും നൂറിലൊന്നായി കുറഞ്ഞു, രാജ്യം അങ്ങനെ കുറച്ചു എന്നർത്ഥം.


ഇന്ത്യൻ രൂപ ആഭ്യന്തരമായി തകരുകമൂല്യത്തകർച്ച നേരിടുക എന്ന് പറഞ്ഞാൽ അതാണ് നേരർത്ഥം.


ഇന്ത്യൻ രൂപയിൽ നിങ്ങൾ സൂക്ഷിച്ച സമ്പത്ത് ഇല്ലാതായി എന്നുതന്നെയാണ് അതിന്റെ അർത്ഥം. 


പണം ചിതലരിക്കുന്ന ഏർപ്പാടാണ്, പണത്തെ ചിതലരിപ്പിക്കുന്ന ഏർപ്പാടാണ് പണത്തിന്റെ മൂല്യത്തകർച്ച, സാധനങ്ങളുടെ വിലക്കയറ്റം 


രാജ്യം നിങ്ങളെ നിങ്ങളറിയാതെ കൊള്ളയടിക്കുന്ന, ചിതൽ കയറ്റി ചോർത്തി തിന്നുന്ന ഏർപ്പാട് തന്നെ.

No comments: