Tuesday, July 21, 2026

ജന്തർമന്തർ സാക്ഷി. ഇന്ത്യയെ ഭരിക്കുന്നത് അധിനിവേശ ശക്തി.

ജന്തർമന്തർ സാക്ഷി. 

ഒരു ന്യായവും ഭരണകൂട പാർട്ടിക്ക് ഇല്ല. 


ഒരു ശരിയും ഭരണകൂട പാർട്ടിക്ക് പറയാനില്ല. 


ഭരണകൂട പാർട്ടിക്കുള്ളത് അവരെ അവരാക്കിയ, ഇപ്പോഴും അവരെ അവരാക്കി പിടിച്ചുനർത്തുന്ന ഭീഷണികളും കളവുകളും കൊടുംക്രൂരതകളും വെറുപ്പ് പരത്തലും മാത്രം..


തീർത്തും വിദേശീയരായ ബ്രിട്ടീഷുകാരൊക്കെ ഇപ്പോഴുള്ള ഈ ഭരണകൂടത്തേക്കാൾ എത്ര മെച്ചമായിരുന്നു എന്നുപോലും തോന്നിപ്പോകും.


അധിനിവേശം നടത്തുന്നവർ വിദേശികൾ തന്നെ ആവണമെന്നില്ല എന്നതാണ് ഈ ഭരണകൂടം തരുന്ന പാഠം.


സ്വദേശീയരായ രാജ്യദ്രോഹികൾക്കും കളവുകളും കലാപങ്ങളും വഴിയാക്കി അധിനിവേശം നടത്താം. 


വിവരംകെട്ട ജനതയുടെ മേൽ വർഗ്ഗീയതയും വെറുപ്പും കളവും ആയുധമാക്കി അധിനിവേശം നടത്താം.


അതാണ് ഇപ്പോഴത്തെ നമ്മുടെ രാജ്യഭരണകൂടം കാണിച്ചുതരുന്നത്.


രാജ്യസ്നേഹം പറഞ്ഞ് രാജ്യദ്രോഹം നടത്തുക. അമൃതെന്ന് പറഞ്ഞ് വിഷം നൽകുക.


സ്വദേശീയരെ രാജ്യദ്രോഹികളാക്കുന്ന അധിനിവേശ ഭരണകൂടം.


സ്വദേശീയരായ സമാധാന സമരക്കാർ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ, അതിനിടയിലേക്ക് ആയുധങ്ങളും കല്ലുകളും നൽകി സ്വന്തം പാർട്ടിക്കാരായ തെമ്മാടികളെ വേഷംമാറ്റി നുഴഞ്ഞുകയറ്റിച്ച് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്ന യഥാർത്ഥ രാജ്യദ്രോഹികളായ അധിനിവേശ ഭരണകൂടവും അധിനിവേശ ഭരണകൂട പാർട്ടിയും.


വഞ്ചിക്കുന്നത് ഭരണകൂട ഈ അധിനിവേശ പാർട്ടിയാണോഅതല്ലേൽ വെറും സാധാരണരിൽ സാധാരണരായ അഭിജിത് ദീപ്കെയും സോനം വാങ്ചുക്കും നയിക്കുന്ന സമാധാന ജനകീയ ജനാധിപത്യ മനുഷ്യാവകാശ പ്രതികരണങ്ങളാണോ?


ആരാണ് പൊള്ള വാഗ്ദാനങ്ങളും വ്യാജപ്രതീക്ഷകളും കൊടുത്ത് ജനങ്ങളെ വഞ്ചിച്ചത്, ഇപ്പോഴും വഞ്ചിക്കുന്നത്?


ആരാണ് വെറുപ്പും കളവും കലാപങ്ങളും മാത്രം ഉണ്ടാക്കി രാജ്യത്തെ ജനങ്ങളെ വഴിതെറ്റിച്ച് വഞ്ചിച്ചത്?


എന്തെങ്കിലും നേടാൻ ആരുടെയെങ്കിലും എജന്റ് പോലെയായി എന്തും തത്തമ്മേ പൂച്ച പൂച്ച പോലെപറയുകയല്ലല്ലോ വേണ്ടത്എന്നതിനാൽ….


നൽകിയ പൊള്ളവാഗ്ദാനങ്ങളിൽ നിന്നും വ്യാജപ്രതീക്ഷകളിൽ നിന്നും ജനങ്ങളുടെശ്രദ്ധതിരിച്ചുവിടാൻ എപ്പോഴും രാജ്യദ്രോഹ-പാക്കിസ്ഥാൻ-ചെനീസ്-ബംഗ്ലാദേശ് ഏജന്റ്ആരോപണങ്ങളും മുസ്ലീം വെറുപ്പും പടച്ചുവിടുന്ന കേന്ദ്രഭരണകൂട പാർട്ടിയാണോഅല്ലെങ്കിൽ ഭരണവും അധികാരവും ഒന്നും ഇല്ലാത്തസ്വന്തമായി ഒന്നും നേടാനില്ലാതെ ജനങ്ങൾക്ക് വേണ്ടിസമരം ചെയ്യുന്ന അഭിജിത് ദീപകെയും സോനം വാങ് ചുക്കുമാണോ, അതുമല്ലെങ്കിൽ തൊഴിലും വിദ്യാഭ്യാസവും മോഷ്ടിക്കപ്പെട്ട വഞ്ചിതരായ യുവജനത തന്നെയായ സിജെപി ആണോ ജനങ്ങളെവഞ്ചിക്കുന്നത്?


കള്ളപ്പണം തിരിച്ചുകൊണ്ടുവരും


രൂപയുടെ മൂല്യം ഡോളറിനെതിരെ നാൽപ്പത് രൂപയിലേക്ക് തിരിച്ചുപിടിക്കും


നൂറ് സ്മാർട്ട് സിറ്റികൾ ഉണ്ടാക്കും,


പെട്രോൾ-ഗ്യാസ് വില 50 താഴെയും 400 താഴെയും കൊണ്ടുവരും


രണ്ട് കോടി വീതം തൊഴിൽ ഓരോ വർഷവും നൽകും


പതിനഞ്ച് ലക്ഷം ഓരോരുത്തരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കും ….


നോട്ട് നിരോധനത്തിന്റെ ഗുണം അമ്പത് ദിവസം കൊണ്ട് കിട്ടിയില്ലെങ്കിൽ തന്നെ പച്ചക്ക്കത്തിക്കാം….


നിത്യോപയോഗ സ്ഥാനങ്ങളുടെ വില കുറക്കും….


നികുതി ഭാരം കുറക്കും….


എന്നിങ്ങനെയുള്ള ഒരു കുറെ പൊള്ളവാഗ്ദാനങ്ങളും വ്യാജപ്രതീക്ഷകളും കൊടുത്ത് വഞ്ചിച്ചത്ആരാണ്?


ഭരണകൂട പാർട്ടിയല്ലേ?


ദേശീയത സുന്ദര വാക്കായി കപടമായി പറഞ്ഞ് ദേശത്തെ വിറ്റതും വിറ്റുകൊണ്ടിരിക്കുന്നതും ആരാണ്? 


ഭരണകൂട പാർട്ടിയല്ലേ?


ഭരണവും അധികാരവും ഒന്നും ഇല്ലാത്തഒന്നും സ്വന്തമായി നേടാനില്ലാതെ ജനങ്ങൾക്ക് വേണ്ടിസമരം ചെയ്യുന്ന അഭിജിത് ദീപ്കെയും സോനം വാങ്ചുക്കും എങ്ങനെ, ആരെ, എന്തിന് വേണ്ടി വഞ്ചിക്കാനാണ്?


കയ്യൂക്കിന്റെ ശരിനിയമംനീതി എന്നതല്ലേ ഇന്നത്തെ ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുഖമുദ്ര?


അമേരിക്കൻഇസ്രായേലി അധിനിവേശ ശക്തികൾ മറ്റ് രാജ്യങ്ങൾക്കെതിരെ മുന്നോട്ട് വെക്കുന്നഅതേ കയ്യൂക്കിന്റെ ശരിനിയമംനീതി. അത് തന്നെയല്ലേ ഇന്ത്യൻ ഫാസിസ്റ്റ് ഭരണകൂടം സ്വന്തം രാജ്യത്തെ പാവങ്ങളായ പൗരന്മാരോട് കാണിക്കുന്നത്?


കയ്യൂക്കുള്ളവൻ കാര്യക്കാരൻ, അതല്ലേ ഇന്ത്യൻ ഫാസിസ്റ്റുകൾ വരച്ചുകാട്ടുന്ന ചിത്രം.


കയ്യൂക്കില്ലാത്ത സാധാരണക്കാരായ ബാക്കി ജനത ക്രൂരതയും പച്ചക്കളവും നിറച്ച കയ്യൂക്കിനെചോദ്യംചെയ്താൽ ആയി മാറുക വെറും തീവ്രവാദികൾരാജ്യദ്രോഹികൾപാക്കിസ്ഥാൻ-ചെനീസ്-ബംഗ്ലാദേശ് ഏജന്റ്കൾ.


ഭരണകൂട പാർട്ടി പെരുമാറുന്നത് വെറും അധിനിവേശശക്തിയെക്കാൾ മോശമായി. 


ജനകീയ പ്രതിഷേധങ്ങളെ തമ്മിലടിപ്പിച്ച് നശിപ്പിക്കാൻ ഏജന്റുകളെ ഏർപ്പാടാക്കുന്നു ഈ അധിനിവേശ ശക്തി.


ഭിന്നിപ്പിച്ച് ഭരിക്കുക (ഡിവൈഡ് ആൻഡ് റൂൾഎന്ന അതേ ക്രൂരപദ്ധതി നടപ്പിലാക്കിക്കൊണ്ട്. 


സ്വന്തം ജനതയ്ക്കെതിരെ പട്ടാളത്തിന്റെയും പൊലീസിന്റെയും ആയുധങ്ങളുടെയും മാത്രം ഹുങ്കിൽ. അധിനിവേശ ശക്തിയെ പോലെ തന്നെ.


 നിലക്ക് മാത്രമാണ് ജന്തർമന്ദറിൽ ഇപ്പോൾ നടക്കുന്ന ഇത്രവലിയ ജനകീയ യുവജന പ്രതിഷേധത്തെ അവഗണിക്കാനും അധികാരത്തിൽ പിടിച്ചുതൂങ്ങാനും അധിനിവേശശക്തികൾക്കും ശിങ്കിടി വാർത്താ മാധ്യമങ്ങൾക്കും സാധിക്കുന്നത്.

No comments: