ഈജിപ്ത് എങ്ങനെ ജയിക്കാനാണ്?
“ബിജെപിക്ക് ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ എങ്ങനെയാണോ അതുപോലെ തന്നെയാണ് അർജന്റീനക്ക് വേണ്ടി റഫറിയും ഫിഫയും.”
ഇന്ന് കേട്ട വിവേകം നിറഞ്ഞ ഉള്ളുതൊട്ട വലിയ തിരിച്ചറിവിന്റെ വാക്കുകളാണിത്.
ഒരു പരിധിവരെ വിശ്വസിപ്പിക്കാൻ, ഉത്തരം മുട്ടിക്കാൻ അങ്ങിങ് എതിരാളികൾക്ക് (പ്രത്യേകിച്ചും ആഫ്രിക്കൻ ഏഷ്യൻ ടീമുകൾക്ക്, ഇവിടെ ദക്ഷിണേന്ത്യയിൽ മാത്രം) വിജയം തരുന്നത് പോലെയാക്കും.
എന്നാലും കാര്യത്തിനടുത്ത് വരാൻ സമ്മതിക്കില്ല.
എന്നിട്ടും ഈ റഫറിക്കും ഫിഫയ്ക്കും അർജന്റീനക്കും വേണ്ടി നിലകൊള്ളുന്നവരുടെ അവസ്ഥ ഇന്ത്യയിലെ അന്ധ ഭക്തരുടെയും അവസ്ഥ തന്നെയാണ്.
യാഥാസ്ഥിതിക മതവിശ്വാസി തീവ്രവാദികളുടെ അതേ അവസ്ഥ.
അന്ധവിശ്വാസികളുടെ അതേ അവസ്ഥ.
എന്നാലും എപ്പോഴും, അവരുടെ തന്നെ കൊമ്പ് മുറിക്കുന്നവരാണെങ്കിലും, ഇവർ ന്യായീകരിച്ചുകൊടുക്കും.
മറുഭാഗത്ത് അർജന്റീന മാത്രമല്ല റഫറിയും ഫിഫയും ഒരുമിച്ചാണ് കളിക്കുന്നത്.
അർജൻറീനയെ തൊട്ടാൽ ഫൗൾ വരും, മഞ്ഞക്കാർഡുകൾ വരും, var വരും, പെനാൽറ്റി വരും.
രണ്ട് ഗോളടിച്ച ഈജിപ്തിന്റെ പ്രതിരോധം നിസ്സഹായമാവാനും തകരാനും, അർജന്റീനക്ക് വേണ്ടവണ്ണം എന്തും ചെയ്യാനാവും വിധം തുറന്ന് കിട്ടാനും ഇതല്ലാതെ വേറെന്ത് വേണം!!!
മറുഭാഗത്ത് ഈജിപ്തിനെ അർജന്റീന എന്ത് ചെയ്താലും, പെനാൽറ്റി ബോക്സിൽ തന്നെ ഫൗൾ ചെയ്താലും ഫൗൾ വരില്ല, മഞ്ഞക്കാർഡുകൾ വരില്ല, var വരില്ല, പെനാൽറ്റി വരില്ല.
ഈജിപ്ത് ഗോളടിച്ചപ്പോൾ, രണ്ട് മിനുട്ട് പിന്നിലേക്ക് പോയി വരെ വാർ ചികഞ്ഞു, ഫൗൾ നൽകി, ഗോൾ കാൻസലാക്കി.
അർജന്റീന ഗോളടിച്ചപ്പോൾ തൊട്ടുമുൻപിലുള്ള ഫൗൾ കാണാൻ വരെ, അതും അർജന്റീനയുടെ പെനാൽറ്റി ബോക്സിൽ അർജന്റീന ചെയ്ത ഫൗൾ കാണാൻ വരെ var ചികഞ്ഞില്ല, ഫൗൾ കണ്ടില്ല, ഗോൾ കാൻസലാക്കിയില്ല.
പലർക്കും പലതരം നീതി, പലർക്കും പലതരം നിയമം.
ഇത് വെറും ഫിഫ ലോകകപ്പല്ല.
ഇത് അമേരിക്കയിൽ വെച്ച് നടക്കുന്ന അമേരിക്കൻ ഫിഫ ലോകകപ്പാണ്.
പലർക്കും പല നീതി (അനീതി) നടപ്പാക്കുന്ന ലോകകപ്പ്.
റഷ്യയെ കളിയിൽ നിന്ന് നിരോധിക്കും, ഇസ്രായേലിനെ അനുവദിക്കും, ട്രമ്പ് വിളിച്ചാൽ അമേരിക്കക്കാരന്റെ റെഡ് കാർഡ് കാൻസലാക്കും.
ഇപ്പറയുന്നതെല്ലാം ഗൂഢാലോചനാ-സിദ്ധാന്തമല്ല. ഗൂഢാലോചനാ-സിദ്ധാന്തമാണെന്ന് പറയുന്നവർ മനസ്സിലാക്കണം ഇങ്ങനെ ഗൂഢാലോചനാ-സിദ്ധാന്തമാണെന്ന് തന്നെയായിരുന്നു എപ്സ്റ്റീൻ ഫയൽസിനെ കുറിച്ചും പറഞ്ഞത്.
ഇറാഖ്- അഫ്ഗാൻ- ഇറാൻ യുദ്ധങ്ങൾക്കെതിരെ എന്ത് സംസാരിച്ചപ്പോഴും ഗൂഢാലോചനാ-സിദ്ധാന്തമാണെന്ന് തന്നെയായിരുന്നു
റൊണാൾഡോയെ പെനാൽറ്റി ബോക്സിൽ തള്ളിയിട്ടാൽ കാണില്ല, ഫൗൾ കൊടുക്കില്ല, പെനാൽറ്റി നൽകില്ല.
മറുഭാഗത്ത് അർജന്റീനക്ക് വേണ്ടി മറുഭാഗത്തിനെതിരെ എങ്ങനെ വേണമെങ്കിലും ഫൗൾ കൊടുക്കും, പെനാൽറ്റി കൊടുക്കും.
മെസ്സി ഫൗൾ ചെയ്താൽ, അതും പിറകിൽ നിന്ന് എതിർ കളിക്കാരന്റെ കാലിൽ ചവിട്ടി വീഴ്ത്തിയാൽ വരെ ഫൗൾ കാണില്ല ,കണ്ടാലും ഫൗൾ നൽകില്ല, വാറിലേക്ക് പോകില്ല, മഞ്ഞക്കാർഡ് നൽകില്ല, ചുവപ്പ് കാർഡ് എന്തെന്ന് പോലും അറിയില്ല.
ഈജിപ്ത് എന്നല്ല വമ്പൻ ടീമുകളെന്ന് കരുത്തപ്പെടുന്ന രാജ്യങ്ങൾക്കെതിരെ കളിക്കുന്ന ഏഷ്യൻ ആഫ്രിക്കൻ ടീമുകളെ ഒരു പരിധിക്കപ്പുറം പോകാൻ അനുവദിക്കില്ല.
അങ്ങിങ് ഒറ്റയും തെറ്റായും വിജയിക്കാം.
അത് മാത്രം അനുവദിക്കും.
നിർണ്ണായക ഘട്ടത്തിൽ വീഴ്ത്താൻ വേണ്ടത് ചെയ്യും.
*******
അർജന്റീന ഗോളടിച്ചാൽ ആ ഗോൾ കാൻസലാക്കാൻ var ഇല്ല.
var അർജന്റീനക്ക് അനുകൂലമായി മാത്രം.
*********
എന്നിട്ടും ഈജിപ്ത് ഞെട്ടിച്ചു. അർജന്റീനയെ.
പിന്നെ ലോകത്തെ.
മത്സരഫലം എന്തുമാകട്ടെ.
എന്നാലും ഇത്രയെങ്കിലും ഇത്രത്തോളമെങ്കിലും…
********
റഫറി കളിച്ചിട്ടും അർജന്റീനക്ക് രക്ഷയില്ലായിരുന്നു.
എന്നാലും റഫറിയും ഫിഫയും അർജന്റീനക്ക് വേണ്ടി കളിച്ചുകൊണ്ടേയിരിക്കുന്നു. വിജയം ഉറപ്പിക്കുന്നത് വരെ.

.jpg)
No comments:
Post a Comment