Saturday, July 25, 2026

ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട്: കേൾക്കാൻ താങ്കൾക്ക് സമയമില്ലാത്ത ഇവിടുത്തെ പാവം ജനങ്ങളാണ്….

 ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട്


കേൾക്കാൻ താങ്കൾക്ക് സമയമില്ലാത്ത ഇവിടുത്തെ പാവം ജനങ്ങളാണ്സാദാപൗരന്മാരാണ്താങ്കൾക്ക് വലിയ തൊഴിലും ചിലവും ശമ്പളവും തന്നതും തരുന്നതുംപിന്നെ ഇവിടെകൊടികുത്തിവാണ കൊടും ക്രൂര സവർണ്ണ ജാതീയത തന്ന അവസരങ്ങളുടെ റെഡ് കാർപറ്റും.


അല്ലാതെ താങ്കൾ തന്നെ ജനിക്കുമ്പോൾ പോക്കറ്റിലിട്ട് കൂടെ കൊണ്ടുവന്നതല്ല താങ്കളുടെ ഉയർന്നതൊഴിലും ചിലവും ശമ്പളവും.


വിദ്യഭ്യാസമുള്ളവർക്ക് തൊഴിൽ ഇല്ലെങ്കിൽതൊഴിൽ കിട്ടുന്നില്ലെങ്കിൽ അത് രാജ്യം തന്നെ വലിയപരാജയം ആയത് കൊണ്ടാണ്രാജ്യം ഭരിക്കുന്നവർ വലിയ പരാജയം ആയത് കൊണ്ടാണ്.


വ്യാജബിരുദധാരികൾ ഉണ്ടെങ്കിൽ അവരെ പിടിച്ച് ഉള്ളിലിടുകയാണ് വേണ്ടത്


അങ്ങനെയുള്ള  വ്യാജബിരുദധാരികൾ പ്രധാനമന്ത്രി തന്നെ ആണെങ്കിലും ഉള്ളിലിടാനുള്ളആർജവമാണ് കോടതിയും നിങ്ങളെ പോലുള്ള വിധികർത്താക്കളും കാണിക്കേണ്ടത്


അല്ലാതെജനിച്ച നാട്ടിൽ തൊഴിൽ കിട്ടിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് വ്യാജ ബിരുദധാരികളെചോദ്യം ചെയ്യുന്ന വിദ്യാസമ്പന്നരായ ഇന്ത്യൻ യുവതയെ പാറ്റ കുറ എന്ന് വിളിക്കുകയല്ല വേണ്ടത്.


പരീക്ഷയൊന്നും എഴുതി ജയിക്കാതെ പ്രധാനിയായ ആൾക്ക് വേണ്ടി വിധികളുണ്ടാക്കുകയല്ലകോടതിയും ചീഫ് ജസ്റ്റിസും ചെയ്യേണ്ടത്


കലാപങ്ങളുണ്ടാക്കി വലിഞ്ഞുകയറി രാജ്യം ഭരിക്കുന്നവർക്ക് വേണ്ടി ജനങ്ങളോട് നിങ്ങളെകേൾക്കാൻ സമയമില്ല എന്ന് പറയുകയല്ല കോടതിയും ചീഫ് ജസ്റ്റിസും വേണ്ടത്.


No comments: