വ്യാജ ഭീഷണി വീഡിയോ ഉണ്ടാക്കുന്നതും അവർ തന്നെ ….
വ്യാജ ഭീഷണി വീഡിയോ പ്രചരിപ്പിക്കുന്നതും അവർ തന്നെ ….
വ്യാജ ഭീഷണി വീഡിയോയുടെ ഉത്തരവാദിത്തം മുസ്ലിം പേരുകളിൽ ആരോപിക്കുന്നതും മുസ്ലിം പേരുകളെ പ്രതിസ്ഥാനത്ത് വെക്കുന്നതും അവർ തന്നെ….
ഉത്തരേന്ത്യയിൽ നിർലോഭം പയറ്റിത്തെളിഞ്ഞ് വിജയിച്ച, ഇപ്പോഴും വിജയിച്ചു കൊണ്ടിരിക്കുന്ന അതേ സംഗതി.
അതിന്റെ ഉയർന്ന നിലവാരത്തിൽ കേരള സ്റ്റോറിയായും കാശ്മീർ ഫയലായും വരെ.
പശ്ചാത്തലവും മേൽവിലാസവും ഇല്ലാത്ത പച്ചക്കളവ് വീഡിയോകളും വാർത്തകളും ആര് ആർക്ക്വേണ്ടി എന്തുദ്ദേശിച്ചാണ് ഉണ്ടാക്കുന്നത് എന്നത് വിശദീകരിക്കേണ്ട ആവശ്യമില്ലാത്ത വിധം വ്യക്തം, കൃത്യം.
മതവെറിയും അതുണ്ടാക്കുന്ന ശത്രുതയും കലാപങ്ങളും മാത്രം ആയുധവും ആദർശവും ആക്കി അധികാരം നേടുന്നവർക്കും നിലനിർത്തുന്നവർക്കും വേറെന്ത് വഴി?
വെറുപ്പ് രാഷ്ട്രീയം കളിക്കാനുള്ളവർ അവർക്ക് വേണ്ടി അത് തന്നെ വീണ്ടും വീണ്ടും തന്ത്രപൂർവ്വം ഉണ്ടാക്കുന്നു, പ്രചരിപ്പിക്കുന്നു.
അങ്ങ് യുപിയിലും ഗുജറാത്തിലും മധ്യപ്രദേശിലും ബംഗാളിലും ആസാമിലും വിജയിക്കുന്നത് പോലെ പക്ഷേ ഇന്നിതുവരെ ഈ കേരളത്തിൽ വിജയിച്ചില്ലെന്ന് മാത്രം.
വെറുപ്പ് രാഷ്ട്രീയം കളിക്കാനുള്ളവർ അതിന് പറ്റിയ വീഡിയോകളും കളവുകളും കലാപങ്ങളുംഉണ്ടാക്കി വെറുപ്പിനെ ഒന്നുകൂടി അവർക്ക് വേണ്ട രാഷ്ട്രീയ ആദർശമാക്കുന്നു, ആയുധമാക്കുന്നുഎന്ന് മാത്രം.
വിത്ത് വിതക്കുന്നതും വിള കൊയ്യുന്നതും ഒരേ വിഭാഗം.
അതുകൊണ്ട് തന്നെ മതം വിറ്റും പറഞ്ഞും ആ വഴിയിൽ ജനങ്ങളെ അടിമുടി ചൂഷണം ചെയ്തും മാത്രം രാഷ്ട്രീയം നടത്തുന്ന ഒരു രാജ്യത്ത് അതിനെ അടിമുടി തകർക്കാനും തിരുത്താനുമുള്ളമറ്റൊരു മതചിന്ത പറയുക തന്നെ വേണം.
ഏതൊരു മതത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണോ ഇതോക്കെ നടത്തുന്നത് ആ പ്രതിസ്ഥാനത്തുള്ള മതത്തിന്റെ ശരിയായ നല്ല മുഖം കാണിച്ചുകൊണ്ട് തന്നെ വേണം പ്രതിരോധിക്കാൻ.
ഏതൊരു ഇല്ലാത്ത മതത്തെ ഉണ്ടാക്കിക്കാണിച്ചാണോ ചൂഷണവും മതവെറിയും കലാപങ്ങളും നടത്തുന്നത് ആ ഇല്ലാത്ത മതം ഇല്ലാത്തത് തന്നെയാണെന്ന് യുക്തിസഹിതം പറഞ്ഞ് തകർത്തുകൊണ്ട് തന്നെ വേണം നിലപാടെടുക്കാൻ.
രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിമാർക്കും അധികാരത്തിലേക്ക്വരാനും അധികാരത്തിൽ കടിച്ചുതൂങ്ങാനും ഇല്ലാത്ത, ഇതുവരെ ഉണ്ടായിട്ടില്ലാത്ത ചൂഷണ വഴി മാത്രമായ ഈ മതമല്ലാതെ, പിന്നെ ഇലക്ഷൻ കമ്മീഷനും കൂടിയല്ലാതെ വേറെന്താണുള്ളത് എന്നത് വ്യക്തമായും മനസ്സിലാകുമ്പോൾ പ്രത്യേകിച്ചും…
*******
ഇതൊക്കെ പറയുമ്പോൾ മതം പറയാതിരിക്കാൻ പറയും.
എന്നാലോ മതം മാത്രമാണ് അവർക്ക് വിഷയമെന്ന് മേൽപ്പറഞ്ഞത് പോലെ അവർക്ക് തക്കതായമറുപടി നൽകിയാലോ അവർ വിഷയം മാറ്റും, സ്ഥിരം പരിപാടിയായ വിഷംചീറ്റൽ തുടങ്ങും, ഭീഷണിയായി മതവും മതവെറിയും തന്നെ പറയാൻ തുടങ്ങും.
പിന്നെ സ്ഥിരം പരിപാടിയായ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനവും …
ഇതുതന്നെയാണ് ഈയുള്ളവൻ തുടക്കത്തിലേ പറഞ്ഞത്: നിങ്ങൾക്കും നിങ്ങളുടെ പാർട്ടിക്കുംനേതാക്കൾക്കും മതവും മതവെറിയും മാത്രമാണ് വിഷയമെന്ന്. പിന്നെ ഉത്തരം മുട്ടുമ്പോൾകൊഞ്ഞനവും മാത്രമെന്ന്…

.jpg)
No comments:
Post a Comment