Saturday, July 4, 2026

മൊറോക്കോ 3-0ത്തിന് ജയിച്ച കളി, മത്സരഫലം സൂചിപ്പിച്ചേക്കാവുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല.

ഇന്നലെ കാനഡക്കെതിരെ മൊറോക്കോ 3-0ത്തിന് ജയിച്ച കളി, മത്സരഫലം സൂചിപ്പിച്ചേക്കാവുന്നത് പോലെ അത്രക്ക് ഏകപക്ഷീയമായിരുന്നില്ല.

മൊറോക്കോ ഈ ലോകകപ്പിലെ കരുത്തുറ്റ,  അർഹതയുള്ള, ലോകകപ്പ് ചാമ്പ്യൻമാർ വരെ ആകേണ്ട ടീമാണ് എന്നത് സമ്മതിച്ചു കൊണ്ട് തന്നെ ഇത് പറയേണ്ടിവരും. 

കാനഡ ശരിക്കും നന്നായി കളിച്ചു. 

ആദ്യ 25 മിനുട്ടിൽ മൂന്നാംകിട ടീമിനേക്കാൾ മോശമായി മൊറോക്കോ പതറിപ്പോയി, ടീം തീരെ സെറ്റായില്ല.

മൊറോക്കോ പതറിയ, സെറ്റാവാത്ത ആ ആദ്യ 25 മിനുട്ടിലെ ചാൻസുകളിൽ ഏതെങ്കിലുമൊന്ന് കാനഡ മുതലാക്കിയിരുന്നെങ്കിൽ ചിത്രം വേറൊന്നാകുമായിരുന്നു, മൽസരഫലം വേറൊന്നാകുമായിരുന്നു..

ഒരു ഗോളടിച്ചാൽ ഇതുപോലെ തന്നെ മൂന്നും അതിലധികവും ഗോളുകൾ കാനഡയും അടിച്ചേക്കുമായിരുന്നു.

അത്രക്ക് നല്ല ടീമായിരുന്നു കാനഡ, അത്രക്ക് നന്നായി കളിച്ചിരുന്നു കാനഡ.

പക്ഷേ, അതാണല്ലോ ഫൂട്ട്ബോളിലെ അനീതി, നിറസാന്നിധ്യമായ അനീതി. 

അത് തന്നെയാണ് തീർത്തും പ്രവചനാതീതമാക്കുന്ന ഫുട്ബോളിന്റെ അനീതിപൂർണമായ സൗന്ദര്യം. 

അതുകൊണ്ട് തന്നെ ഫുട്ബോളിൽ "ഒരുപക്ഷേ, ഇങ്ങനെയായിരുന്നുവെങ്കിൽ" (if and perhaps) ചിന്തകൾക്ക് സ്ഥാനമില്ല.

എത്ര നന്നായി കളിച്ചാലും അത് ചിത്രത്തിലും കണക്കിലും ഉണ്ടാവില്ല. അതാണ് ഫുട്ബോൾ.

ക്രിക്കറ്റിലേതൊക്കെ പോലെ കളിച്ചത് വരെയുള്ള റൺസും വിക്കറ്റുകളും ചിത്രത്തിലും കണക്കിലും ഉണ്ടാവില്ല.

എല്ലാവരെയും സ്തബ്ധരാക്കിയും വിഡ്ഢികളാക്കിയും, കളിയുടെ മൊത്തം താളത്തിനും മുൻതൂക്കത്തിനും വിപരീതമായി, എങ്ങനെയോ വീണുകിട്ടുന്ന ഗോളടിച്ച് ഏതൊരു ടീമിനും ഏതൊരു വൻടീമിനെതിരെയും വിജയിക്കാം.

അതുവരെ ഉണ്ടാക്കി ഉയർത്തിവെച്ച കൊട്ടാരമൊക്കെ ചീട്ടുകൊട്ടാരം പോലെ നിലംപതിക്കും ഫുട്ബോളിൽ. 

അവസാന നിമിഷത്തിൽ പോലും സംഭവിക്കാവുന്ന ഒരൊറ്റ തിര കടൽക്കരയിൽ ഏറെ സമയമെടുത്ത് ചിന്തിച്ച് പദ്ധതിയിട്ട് അടുക്കിവെച്ച എല്ലാ സ്വപ്നവീടുകളെയും ഇല്ലായ്മ ചെയ്യും. 

അതാണ് ഫുട്ബോൾ.

No comments: