Tuesday, July 7, 2026

ലോകകപ്പിൽ നടക്കുന്ന, നടക്കേണ്ട പ്രവചനം ആഗ്രഹവും സാധ്യതയും ഒരുമിച്ച്കൂട്ടിക്കലക്കി പറയട്ടെ

ഈ ലോകകപ്പിന്റെ ഇനിയങ്ങോട്ട് നടക്കുന്ന, നടക്കേണ്ട പ്രവചനം ആഗ്രഹവും സാധ്യതയും ഒരുമിച്ച്കൂട്ടിക്കലക്കി പറയട്ടെ.


ആഗ്രഹം വേറെ, സാദ്ധ്യത വേറെ എന്ന കൃത്യമായ തിരിച്ചറിവോടെ തന്നെ.


ആഗ്രഹം തീർത്തും സാങ്കല്പികമാണ്, അതിര് കവിഞ്ഞ സ്വപ്നവും കൂടിയാണ്.


എന്നാൽ. സാധ്യത യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടുള്ളതാണ്, ഏറെക്കുറെ പ്രതീക്ഷിക്കേണ്ടതാണ്.


ആഗ്രഹവും സാധ്യതയും തമ്മിൽ പരസ്പരം ബന്ധമുണ്ടെന്ന് പറയാൻ പോലും സാധിക്കില്ല എന്നവ്യക്തതയോടെ , എന്നാലും പറയട്ടെ …...


ക്വാർട്ടർ ഫൈനൽ: 


മൊറോക്കോ- ഫ്രാൻസ് 


(കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനൽ ഇപ്രാവശ്യത്തെ ക്വാർട്ടർ ഫൈനൽ ആയി വന്നു) - 


മൊറോക്കോ ജയിക്കണം (കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനൽ പരാജയത്തിനുള്ള ഒരുമൊറോക്കൻ മറുപടി കൂടി)


ബെൽജിയം- സ്പെയിൻ: 


ബെൽജിയം ജയിക്കും (സ്പെയിനിന് സാധ്യത ഇല്ലാത്തത് കൊണ്ടല്ല, എന്നാലും…) 


ഇംഗ്ലണ്ട്- നോർവേ: 


ഇംഗ്ലണ്ട് ഉറപ്പായും ജയിക്കും. 


അർജന്റീന - കൊളംബിയ: 


കൊളംബിയ ജയിക്കണം. (കൊളംബിയക്ക് ഏറെ സാധ്യതയും ഉണ്ട്).


(അർജന്റീന സാധിക്കുമെങ്കിൽ ഈജിപ്തിനോട് ഇന്ന് രാത്രി തന്നെ അസംഭാവ്യമായത് സംഭവിക്കുംവിധം പരാജയപ്പെടണം).


സെമിഫൈനൽ :


മൊറോക്കോ - ബെൽജിയം: 


മൊറോക്കോ ജയിക്കണം.


ഇംഗ്ലണ്ട് - കൊളംബിയ: ഇംഗ്ലണ്ട് ജയിക്കണം.


ഫൈനൽ: 


മൊറോക്കോ - ഇംഗ്ലണ്ട്. 


ഫൈനലിൽ ആര് ജയിക്കുമെന്ന് പറയുന്നില്ല. 


പക്ഷേ മൊറോക്കോ ജയിക്കണം.


(1966 ശേഷം കപ്പ് നേടാൻ ഇതാദ്യമായി സാധ്യതയുള്ള ഇംഗ്ലണ്ടിനാണ് കൂടുതൽ സാധ്യതയെങ്കിലും)

No comments: