ലൈംഗിക ബന്ധമില്ലാത്ത പുരുഷസ്നേഹം സ്ത്രീയെ സംബന്ധിച്ചേടത്തോളം അവളുടെ ഉള്ളിന്റെയുള്ളിൽ സ്നേഹമോ സ്നേഹബന്ധമോ അല്ല, ആവില്ല.
മാതാവും പിതാവും ആയിപ്പോകുന്നതാണ്.
മാതാവും പിതാവും ആയിപ്പോകുന്നതിൽ ബോധത്തിനും തീരുമാനത്തിനും വലിയ പ്രസക്തിയില്ല…. ഏറിയാൽ അപവാദമായല്ലാതെ…..
ആയിപ്പോകുക മാത്രമല്ലാതെ. കെണിയെന്ന് തോന്നാത്ത കെണിയായിക്കൊണ്ട്.
ഒരു പ്രായമാകുന്നതോടെ പെൺകുട്ടിയുടെ ശരീരം പൂത്തുലയുന്നത് ഗർഭിണിയാവാനുംമാതാവാകാനും വേണ്ടി മാത്രമാണ്.
ഗർഭിണിയാവാനും മാതാവാകാനും വേണ്ട പ്രകൃതി നടത്തുന്ന ഒരുക്കലാണത്.
അതിൽ അവളുടെ ബോധത്തിനും തീരുമാനത്തിനും പ്രസക്തിയില്ല.
ആയിപ്പോകുക മാത്രമല്ലാതെ, കെണിയെന്ന് തോന്നാത്ത കെണിയായിക്കൊണ്ട്.
പുരുഷനായാലും അതുപോലെ തന്നെ.
ആവുന്നത്ര വിത്ത് വിതറാൻ വേണ്ടി പ്രകൃതി നടത്തുന്ന ഒരുക്കലാണ് അവൻ കാണിക്കുന്ന ആവേശം. ഒരു കാര്യവുമില്ലാത്ത ആവേശം.
അവനെ കുറ്റവാളി വരെ ആക്കിമാറ്റുന്ന ഒന്നിനുമല്ലാത്ത ആവേശം.
അവന്റെ ബോധത്തിനും തീരുമാനത്തിനും പ്രസക്തിയില്ലാത്ത ആവേശം.
ആ ആവേശത്തിൽ ആയിപ്പോകുക മാത്രമല്ലാതെ വേറെ വഴിയില്ല.
കെണിയെന്ന് തോന്നാത്ത കെണിയായിക്കൊണ്ട്.
ബോധത്തിലും തീരുമാനത്തിലും ലൈംഗികത മാത്രം നിഴലിക്കുന്നു, മുന്നിൽ നിൽക്കുന്നു.
തീർത്തും മരീചികാബോധമായ (പ്രത്യേകിച്ചും പുരുഷനെ സംബന്ധിച്ചേടത്തോളം) ലൈംഗികതയിലൂടെയാണ് ഗർഭധാരണം, മാതാവ്, പിതാവ് എന്നീ കെണികളിലേക്ക് ഓരോരുത്തരും വീഴുന്നത്.
തന്റെ ശരീരത്തെ നുകരാത്ത, തന്റെ ശരീരസൗന്ദര്യം ലൈംഗിക ആവേശമായി വാഴ്ത്താത്തപുരുഷസ്നേഹം സ്ത്രീയെ സംബന്ധിച്ചേടത്തോളം അവളുടെ ഉള്ളിന്റെയുള്ളിൽ സ്നേഹമോസ്നേഹബന്ധമോ ആവില്ല.
അതും പ്രകൃതി അവളെ വീഴ്ത്തിയ കെണി മാത്രം.
തന്റെ ശരീരത്തെ അനുഭവിച്ച് സ്നേഹിക്കാത്തവൻ, തന്റെ ശരീര സൗന്ദര്യം സമ്മതിക്കാത്തവൻ തന്നെ സ്നേഹിക്കുന്നില്ല എന്നതാവും സ്ത്രീയുടെ ഉള്ളിന്റെ ഉള്ളിലെ ഭാഷ്യം.
അവളുടെ ശരീരത്തിലൂടെ, അതിന്റെ വടിവുകളിലൂടെ, ജി സ്പോട്ട്, ക്ലിറ്റോറിസ് മർദ്ദനത്തിലൂടെതന്നെ അവളുടെ ആത്മാവിലേക്ക് കയറണം, എത്തണം.
അങ്ങനെ അവളുടെ ആത്മാവ് കണ്ടെത്താത്ത, ആത്മാവിലേക്ക് എത്താത്ത പുരുഷൻ അവൾക്ക്പുല്ലാണ്.
അവൾ എന്ന ഭാര്യയോ കാമുകിയോ സ്വയം ലൈംഗിക ദാഹശമനം അന്വേഷിച്ചു പുരുഷനെസമീപിച്ചുവരുന്നതായി കാണില്ല എന്നാകിലും…
അതവളുടെ പ്രകൃതമാണ്.
എന്നുവെച്ചു ലൈംഗികതയില്ലാത്ത സ്നേഹം അവൾക്ക് പഥ്യമാണ് എന്നല്ല അർത്ഥം.
അവളുടെ അണിഞ്ഞൊരുക്കം തന്നെ ലൈംഗിക ആവശ്യത്തിന്റെ ലക്ഷണം.
സ്ത്രീ വെറുതെയല്ല സൗന്ദര്യത്തിലും അണിഞ്ഞൊരുങ്ങുന്നതിലും ബദ്ധശ്രദ്ധയാവുന്നത്.
ഉള്ളാലുള്ളിലെ, അവളറിയുന്ന അവളുടെ വൈകൃതവും വൃത്തികേടും അതുണ്ടാക്കുന്ന അപകർഷതയും ഇല്ലെന്ന് വരുത്തുംവിധം മറച്ചുവെക്കാനും ആ വഴിയിൽ ആത്മവിശ്വാസം നേടാനും മാത്രമല്ല; ലൈംഗിക പങ്കാളിയെ വ്യംഗ്യമായി ആകർഷിക്കാനുള്ള, വീഴ്ത്താനുള്ളഅണിഞ്ഞൊരുക്കം കൂടിയാണത്.
പല കോലത്തിലുള്ള ഭയവും അഭിനയവും ലൈംഗികാവശ്യം തുറന്നുപറയുന്നതിൽ മറയിടുമെങ്കിലും.
അണിഞ്ഞൊരുക്കം നേരിട്ടല്ലാതെയുള്ള അവളുടെ ശ്രമം, ഒരുതരം ഇണയെ അന്വേഷിച്ചുനടക്കൽ, വലയിൽ വീഴ്ത്തൽ. ശേഷം ഇര ചമയുമെങ്കിലും, ഇരവാദം നടത്തുമെങ്കിലും…
അവളിലേക്ക് പുരുഷൻ സ്വയം അവളുടെ ലൈംഗികദാഹമറിഞ്ഞ് ലൈംഗികദാഹശമനം നടത്താൻഎത്തണം.
അതാണ് അവളുടെ മനോഗതം, ഉള്ളിലിരിപ്പ്.
എത്രയെല്ലാം വേണ്ടെന്ന് അവൾ വാ കൊണ്ട് പറഞ്ഞാലും, അങ്ങനെ ലൈംഗികദാഹശമനം നടത്താൻസ്വയമറിഞ്ഞ് എത്താൻ സാധിക്കാത്ത പുരുഷന്മാർ അവളുടെ മുൻപിൽ പരാജയമാണ്.
സ്വയമറിഞ്ഞ് ലൈംഗികദാഹശമനം നടത്താൻ എത്താൻ സാധിക്കാത്ത അത്തരം പുരുഷൻമാർഅവരറിയാതെ അവളുമായൊത്തുള്ള കുടുംബജീവിതത്തിന്റെ അസ്ഥിവാരത്തിനും ആണിക്കല്ലിനുംപോറൽ വരുത്തുന്നു.
കുട്ടികൾ ആയിപ്പോകുന്നതാണ്.
വിവാഹം, പ്രണയം അല്ലെങ്കിൽ ലൈംഗികബന്ധം കുട്ടികൾ ഉണ്ടാവാൻ വേണ്ടി നടക്കുന്നതല്ല.
കുട്ടികൾ ആയിപ്പോകുകയാണ്.
കുട്ടികൾ ആയിപ്പോകുക എന്നത് ഒരു കെണി ആയത് കൊണ്ട് കുട്ടികൾ ആയിപ്പോകുന്നതാണ്.
പലപ്പോഴും കുട്ടികളിൽ ആദ്യത്തേത് തീരെ നിനക്കാതെ, അപക്വമായി.
കുട്ടികൾ രണ്ടാമതും മൂന്നാമതും അധികപക്ഷവും അബദ്ധവശാൽ.
ഇഞ്ചക്ടഡ് ബോധം കൊണ്ട് ഇതിങ്ങനെ അല്ലാതാവാം, അല്ലെന്ന് പറഞ്ഞേക്കാം.
കുറെ കഴിയുമ്പോൾ സമൂഹത്തിലെ കാഴ്ചയും സമ്മർദ്ദവും കൂടുമ്പോൾ സ്ത്രീയിലെമാതൃത്വമുണർന്ന് കുട്ടിയെ ആഗ്രഹിച്ചെന്നുമിരിക്കും.
പ്രത്യേകിച്ചും സ്ത്രീ.
അപ്പോഴും പുരുഷൻ വല്ലാതെ അങ്ങനെയൊന്നും ഇല്ലാതെ തന്നെ, കുട്ടിയെ ആഗ്രഹിക്കാതെ തന്നെ.
തന്റെ കൂടെയുള്ള സ്ത്രീക്കും സമൂഹത്തിനും വേണ്ടിയല്ലാതെ. പരാജയമല്ലെന്ന് വരുത്താനല്ലാതെ.
കുട്ടി ആയിപ്പോകുന്നതിൽ വലിയ മഹത്തായ മാതൃത്വമോ പിതൃത്വമോ ആർക്കും ഇല്ല.
കുട്ടി ആയിപ്പോകുന്ന മാതൃത്വമോ പിതൃത്വമോ ബോധപൂർവ്വം തെരഞ്ഞെടുത്ത് നടക്കുന്ന, നടത്തുന്ന പരിപാടിയല്ല.
ഏറിയാൽ പുരുഷനെ കെട്ടിയിടാനുള്ള ഒരു വഴി കൂടിയാണ് സ്ത്രീക്ക് കുട്ടികൾ.
കുട്ടി ഉണ്ടാവുമ്പോൾ മാത്രമേ കുടുംബം എന്നതിന്റെ സാമൂഹ്യപരമായ പ്രസക്തി സംഭവിക്കുന്നുള്ളൂഎന്നതിനാൽ കൂടി.
അല്ലെങ്കിലവർ എപ്പോഴും അടിച്ചുപിരിഞ്ഞേക്കാവുന്ന രണ്ട് വ്യക്തികൾ മാത്രമായിത്തീരും. അഭിനയിക്കാനില്ലെങ്കിൽ.
അങ്ങനെ, വിവാഹ-കുടുംബ ജീവിതത്തിന്റെ തുടർച്ചക്കും കുട്ടി ഒരു നിർബന്ധ ന്യായവുംന്യായീകരണവും ആവുകയാണ്.
എന്നിരുന്നാലും, അപ്പപ്പോഴത്തെ മാനസികാവസ്ഥയിൽ, പ്രാഥമികമായും തന്റെ ലൈംഗികദാഹത്തിനപ്പുറമല്ല കുട്ടിയാവുക എന്നത്.
കുട്ടി ആയിക്കഴിഞ്ഞാലുള്ള മാനസികാവസ്ഥയല്ല ഈ പറയുന്നത്.
കുട്ടി ആയിക്കഴിഞ്ഞാലുള്ള മാനസികാവസ്ഥ അത് വേറെ.
ആ മാനസികാവസ്ഥ പിന്നീട് ആയിത്തീരുന്നതാണ്, ഉണ്ടായിവരുന്നതാണ്.
അമ്മയും അച്ഛനും ആവുക എന്നത് പലപ്പോഴും ആയിപ്പോകുന്നത് മാത്രം.
ആയിപ്പോയത് കൊണ്ട് മാത്രം മാതാപിതാക്കൾ ആവുകയാണ്.
പിന്നീട് പല കോലത്തിൽ, സന്ദർഭവും താരതമ്യവും ആവശ്യപ്പെടുന്നത് പോലെ ഗൗരവമുള്ളമാതാപിതാക്കൾ ആയിത്തീരുന്നതാണ്.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും സമയത്ത് ഉദിക്കാത്ത മാതൃത്വവും പിതൃത്വവും പിന്നീട് ആർജിച്ചെടുക്കുകയാണ്.
എങ്ങനെയൊക്കെയോ.
ഏത് മാതാവും പിതാവും സംഭവിക്കുന്നത്, ഏത് മാതൃത്വവും പിതൃത്വവും ഉണ്ടാവുന്നത് മുൻപദ്ധതികൾ ഇല്ലാതെ, മുൻപദ്ധതികൾ സാധ്യമല്ലാതെ.
ആയിപ്പോകുന്നത് കൊണ്ട് മാത്രം ആരും പ്രത്യേകിച്ച് ബഹുമാനിക്കപ്പെടേണ്ട, മഹത്വം കൽപ്പിക്കപ്പെടേണ്ട അമ്മയും അച്ഛനും അല്ല.
പ്രവൃത്തിയിലും വളർത്തുന്നതിലും കൂടി (വെറും വെറുതേ ഭക്ഷണം കൊടുക്കുന്നതിനപ്പുറം) ശരിക്കും അമ്മയും അച്ഛനും ആകുന്നുണ്ടെങ്കിലേ അവർ അച്ഛനും അമ്മയും എന്ന നിലക്ക് ബഹുമാനിക്കപ്പെടേണ്ടവരകുന്നുള്ളൂ.
അമ്മയും അച്ഛനും ആണെന്നത് കൊണ്ട് എല്ലാ കാര്യത്തിലും തീരുമാനാധികാരമുള്ള, എല്ലാംഅറിയുന്ന രണ്ടുപേരല്ല അവർ.
എല്ലാം അറിയുന്ന രണ്ടു പേർ എന്ന ബഹുമാനം നിർബന്ധമായും കൊടുക്കപ്പെടേണ്ട രണ്ടുപേരല്ലബഹുഭൂരിപക്ഷം അമ്മമാരും അച്ഛന്മാരും.
നിർവ്വഹിക്കുന്ന റോളുകൾ വെച്ചാണ് അച്ഛനും അമ്മയും അമ്മാവനും കാരണവരും മുത്തച്ഛനുംഇളയച്ഛനും ഒക്കെ. അല്ലാതെ വെറുതെയങ്ങ് ആയിപ്പോകുന്നത് കൊണ്ടല്ല.
വിവാഹം കഴിക്കുന്ന വേളയിൽ പുരുഷൻ കുട്ടിയെ ലക്ഷ്യമാക്കുന്നില്ല, ചിന്തിക്കുന്നതേയില്ല.
കുട്ടിക്ക് വേണ്ടി ആരും വിവാഹം നടത്തുന്നില്ല, പ്രണയിക്കുന്നില്ല.
ശാരീരിക ലൈംഗിക ആകർഷണം വെച്ച് തന്നെയാണ്, ലൈംഗികപങ്കാളി എന്ന നിലക്ക് തന്നെയാണ്വിവാഹവും പ്രണയവും ശരിക്കും ഉള്ളിന്റെയുള്ളിൽ നിന്ന് തുടങ്ങുന്നത്.
ബാക്കിയുള്ളത് വെറും കെണിച്ചൽ മാത്രം.
ലൈംഗിക ആകർഷണത്തിന് പിന്നിൽ പ്രകൃതി ഒരുക്കിവെച്ച ജീവിതത്തിന്റെ തുടർച്ച എന്ന വികൃതി മാത്രമാണ് കുട്ടികൾ ആയിപ്പോകുക, മാതാപിതാക്കൾ ആയിപ്പോകുക എന്നത്.
വെറും വെറുതേ കാൽപനികവൽക്കരിച്ച് കാവ്യാത്മകമാക്കി അവതരിപ്പിക്കുന്ന വെറും കെണിച്ചൽ.
ലൈംഗിക ദാരിദ്ര്യം കൂടി ചേരുമ്പോൾ പതിന്മടങ്ങ് ശേഷിയുള്ളതായി മാറുന്ന കെണിച്ചൽ.

.jpg)
No comments:
Post a Comment