Saturday, May 2, 2026

ഇന്ത്യക്കാരന്റേത് മനോരോഗം തന്നെയായ ലഹരി, ആവേശം, സമാധാനം.

 പല ഫാസിസ്റ്റ് അണികളുടെയും സ്വരവും സ്വരത്തിലെ വെറുപ്പും വിദ്വേഷവും വിഭജനവും പച്ചയായികാണുമ്പോൾ മനസ്സിലാകും അവരൊക്കെയും എന്തോ തരം വല്ലാത്ത ലഹരിയിലും, ക്രൂരമായ സമാധാനത്തിലും ആവേശത്തിലുമാണെന്ന്.


ക്രൂരവിനോദികൾ ക്രൂരതകളിൽ അനുഭവിക്കുന്ന വല്ലാത്ത രതിമൂർച്ച തന്നെയായ ലഹരി, ആവേശം, സമാധാനം


ഇന്ത്യക്കാരന്റേത് മനോരോഗം തന്നെയായ ലഹരി, ആവേശം, സമാധാനം


മുളകിന്റെ എരിച്ചിലിനെ മധുരം എന്ന് വിളിക്കുന്ന, വിഷത്തെ അമൃതെന്ന് കരുതുന്ന ലഹരി, ആവേശം, സമാധാനം.


********


തെരുവിലിറങ്ങാൻ മാത്രം വിവരവും തന്റേടവും ആത്മാർത്ഥതയുമുള്ള ജനത ഇന്ന് ഇന്ത്യയിൽ ഇല്ല.


വഞ്ചിക്കപ്പെട്ട പാർട്ടി അടിമകൾ ആയല്ലാതെറാൻ മൂളികൾ ആയല്ലാതെ.


അത്രക്ക് ഷണ്ഡീകരിക്കപ്പെട്ടിരിക്കുന്നു.


അതുകൊണ്ട് തന്നെ, എന്തെല്ലാം അടിച്ചമർത്തൽ നടന്നാലും രണ്ടാം സ്വാതന്ത്ര്യസമരം സാധ്യമല്ല


ജാതീയവും മതപരവുമായ വെറുപ്പും കളവും ഉണ്ടാക്കുന്ന വർഗ്ഗീയ ലഹളകളും കലാപങ്ങളും മാത്രമാണ് ഇന്ത്യക്കാരന് സമരം.


സ്വാതന്ത്ര്യം എന്തെന്നുംസാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നുംതങ്ങൾ വഞ്ചിക്കപ്പെടുകമാത്രമാണെന്നും മനസ്സിലാക്കാത്ത ഇന്ത്യൻ ജനതക്ക് എന്ത് സ്വാതന്ത്ര്യം, എന്ത് സ്വാതന്ത്ര്യസമരം?


അവരെപ്പോഴും അധിനിവശ-അധികാരപക്ഷത്ത് മാത്രം. 


അവകാശവും സ്വാതന്ത്ര്യവും മറക്കുന്ന വെറുപ്പിന്റെ പക്ഷത്ത് മാത്രം.


അതാണ് ഫാസിസ്റ്റുകളുടെ ധൈര്യവും.


ഫാസിസ്റ്റുകൾ സൃഷ്ടിക്കുന്നത് ആത്മനാശത്തിൽ ആവേശഭരിതരാവുന്ന അടിമകളെ


ഫാസിസ്റ്റുകൾ ഒരുക്കുന്നത് ആത്മനാശത്തെ വളർച്ചയും ഉയർച്ചയുമായിക്കണ്ട് അഭിമാനിക്കുന്ന അടിമകളെ.


ഫാസിസ്റ്റുകൾ ഉണ്ടാക്കുന്നത് തളർച്ചയെ വളർച്ചയായി കാണുന്ന, രോഗത്തെആരോഗ്യമായി ദർശിക്കുന്ന മൂഢരെ.


 നിലക്ക് സ്വാതന്ത്ര്യ നിഷേധത്തിന്റെയും വെറുപ്പിന്റെയും വിഭജനത്തിന്റെയുംആത്മനാശത്തിന്റെയും അണുബോംബുകളായി മാറ്റിയിരിക്കുന്നു ഫാസിസ്റ്റുകൾ ഇന്ത്യൻ ജനതയെഅവരുടെ അണികളെപല പേരുകളിൽ 


രാജ്യത്തെ ജനാധിപത്യവൽക്കരിക്കേണ്ട ഭരണകൂടം ഫാസിസത്തിന്റുതാകുമ്പോൾ ജനാധിപത്യത്തെപിച്ചിച്ചീന്തുന്നു


ഫാസിസ്റ്റുകൾ ജനാധിപത്യത്തിന്റെ പേരും വേഷവും ധരിച്ച് ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നു


********


ഫാസിസ്റ്റുകളോട് പറയാനുള്ളത്തെമ്മാടികളെയും കള്ളന്മാരെയും തോൽപ്പിക്കാൻ സാധിക്കില്ലഎന്നതിനാൽ ശരിയും സത്യവും  തെമ്മാടികൾക്കും കള്ളന്മാർക്കും സ്വന്തമെന്നർത്ഥമില്ല.


********


അതിന് ഫാസിസ്റ്റുകൾക്ക് ഇന്ത്യയെ പൂർണമായും കൈപ്പിടിയിൽ കിട്ടിയിട്ടില്ല.


ഇപ്പോൾ ജനാധിപത്യത്തിന്റെ വേഷം കെട്ടിജനാധിപത്യത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച്, അതേജനാധിപത്യത്തെ ഞെക്കിക്കൊന്നു കൊണ്ടിരിക്കുന്നു ഫാസിസ്റ്റുകൾ.


ജനാധിപത്യത്തിന്റെ പേരിൽ ജനാധിപത്യത്തെ ഞെക്കിക്കൊല്ലുന്ന  പണിയൊന്ന് പൂർത്തിയാകട്ടെ.


പൂർത്തിയാകും വരെ ഇങ്ങനെയൊക്കെ തോന്നിപ്പിക്കുംഇത്രയൊക്കെയേ ഉള്ളൂവെന്ന് വരുത്തും


ഇപ്പോൾ തന്നെ ആവുന്നത്ര നിരപരാധികളെ ഭീകരവാദികളും തീവ്രവാദികളും ആക്കി ചിത്രീകരിച്ച്ഭീഷണിപ്പെടുത്തിയും ജയിലിലിട്ടും കൊണ്ടിരിക്കുന്നുണ്ട് വഴിയിൽ സ്വന്തം ഫാസിസ്റ്റ് അജണ്ടനടപ്പാക്കിക്കൊണ്ട്.


വർഗ്ഗീയവിഷവും വെറുപ്പും വിഭജനവും തലയിൽകയറ്റി ആവേശം കൊള്ളുന്നവർക്ക് ഒരുതരംക്രൂരവിനോദത്തിന്റെ ആവേശമാണ്അവർക്കിതൊന്നും മനസ്സിലാവില്ലവിഷയമല്ല.


*******