Sunday, May 17, 2026

എന്തുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്നുവരുന്നത്?

മതമാണോ, മതമാണോ, മതമാണോ പ്രശ്നം?


അതേമതമാണ്മതമാണ്മതമാണ് പ്രശ്നം.


പക്ഷേ ആർക്കാണ് മതമാണ് മതമാണ് മതമാണ് പ്രശ്നം?


കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക്.


എന്തുകൊണ്ടാണ് ഭരിക്കുന്ന പാർട്ടിക്ക് മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്നുവരുന്നത്?


അല്ലാതെഒരു വലിയ രാജ്യത്തെ ഭരിക്കാൻ മാത്രമുള്ള പ്രത്യേശാസ്ത്രപരതയോ കാഴ്ചപ്പാടോദർശനമോ പദ്ധതിയോ ഇല്ലാത്തത് കൊണ്ട്.


ജനങ്ങളിൽ കളവ് കയറ്റി വെറുപ്പ് പടർത്താൻ അവർക്ക് മതത്തെ പ്രശ്നമാക്കുന്നതാണ് നല്ലത്എളുപ്പം എന്നതിനാൽ.


ഭരിക്കുന്ന പാർട്ടിക്ക് വിഷയവും പ്രശ്നവും മതം മാത്രമാകുമ്പോൾ


ഭരിക്കുന്ന പാർട്ടിക്ക് മതാടിസ്ഥാനത്തിൽ ന്യൂനപക്ഷ മതവിഭാഗങ്ങൾക്കെതിരെ കളവും വെറുപ്പുംവിഭജനവും ഉണ്ടാക്കൽ മാത്രം പണിയാവുമ്പോൾ


പിന്നീടങ്ങോട്ട് പ്രതിരോധിക്കാനെന്നവണ്ണം ന്യൂനപക്ഷ മതവിഭാഗങ്ങൾക്കും 


മതം തന്നെയാവും, മതം തന്നെയാവുംമതം തന്നെയാവും പ്രധാനപ്രശ്നംമുഖ്യവിഷയം.


ആത്മരക്ഷാർത്ഥം

പ്രതിരോധിക്കാനെന്നവണ്ണം

തങ്ങൾക്കെതിരെയുള്ള അക്രമത്തിനെതിരെ പടനയിക്കാനെന്നവണ്ണം മതം തന്നെയാവും, മതംതന്നെയാവുംമതം തന്നെയാവും പ്രധാനപ്രശ്നംമുഖ്യവിഷയം.


മതം മാത്രം തന്നെയാവും മതം മാത്രമാവും പ്രധാനപ്രശ്നംമുഖ്യവിഷയം.


മതത്തിന്റെ പേരിലാണ് ഒരു വിഭാഗം അവഗണിക്കപ്പെടുന്നതും ആക്രമിക്കപ്പെടുന്നതുമെങ്കിൽ,


അതേ മതത്തെ തന്നെ തങ്ങളുടെ സ്വത്വബോധ സംരക്ഷണത്തിനും അസ്ഥിത്വസംരക്ഷണത്തിനുംമുറുകെപ്പിടിച്ച്


തീർത്തും ഗോത്രപരമായി തന്നെവെറും ഗോത്രചിന്ത വെച്ച് തന്നെയാവും  സമൂഹംപ്രതിരോധിക്കുകസമരം ചെയ്യുക.


മതമാണ്മതമാണ്മതമാണ് തങ്ങളുടെ ശത്രുവിന് പ്രശ്നമെങ്കിൽഅതേ മതമാണ്മതമാണ്മതമാണ് തങ്ങൾക്ക് പ്രധാനം എന്ന നിലയിൽ തന്നെ.

No comments: