പെട്രോൾവില അന്താരാഷ്ട്രവിപണിയിൽ കുറഞ്ഞപ്പോൾ?
ഇവിടെ വില കുറഞ്ഞില്ല; ഇവിടെ പെട്രോൾ വില കൂടുക മാത്രം ചെയ്തു.
ഇപ്പോൾ പെട്രോൾവില അന്താരാഷ്ട്രവിപണിയിൽ കൂടുമ്പോഴോ?
അപ്പോഴുമിവിടെ പെട്രോൾവില ഒരുനിലക്കും നിയന്ത്രിക്കാനാവാതെ കൂടുക മാത്രം ചെയ്യുന്നു.
ഇറാൻ അമേരിക്ക യുദ്ധത്തിൽ ഏറ്റവും നഷ്ടപ്പെടുന്ന, തകരുന്ന രാജ്യവും ജനതയുമായി നമ്മൾമാറുന്നു?
കൂടിയ വില ഒന്നുകൂടി കൂട്ടാതെ കുറച്ചുകാലം പിടിച്ചുനിർത്തിയത് ഈ പാർട്ടിക്ക് ജയിക്കാൻ വേണ്ടിതിരഞ്ഞെടുപ്പ് കഴിയും വരെ മാത്രം.
എത്ര കപടമാണ്, എത്രവലിയ ചതിപ്രയോഗമാണ്!!!
വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകരുതെന്ന് വാശിപിടിക്കുന്ന സർക്കാർ.
ജനങ്ങളെ കഷ്ടപ്പെടുത്താനാണ് ജനാധിപത്യം എന്ന് വരുത്തുന്ന സർക്കാർ.
തങ്ങളെ ഏതുവിധേനയും തെരഞ്ഞെടുത്തെന്ന് വരുത്താൻ മാത്രമാണ് ജനങ്ങൾ, അതിനപ്പുറം സഹിക്കാൻ മാത്രമാണ് ജനങ്ങൾ എന്ന് വരുത്തുന്ന സർക്കാർ.
വില കുറഞ്ഞതിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകാതെ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇതേസർക്കാർ, വില കൂടുന്നതിന്റെ ഭാരം ജനങ്ങളുടെ തലയിൽ ഇരട്ടിയായി വെക്കുന്നതിൽ ഒരുതരംഅമാന്തിപ്പും വരുത്തുന്നില്ല.
വിലകൂട്ടുന്നതിൽ ബാധശ്രദ്ധരാണ്, കഠിനപ്രയത്നത്തിലാണ് ഈ സർക്കാർ.
എന്തുവന്നാലും വിലയും നികുതിയും കൂട്ടാൻ മാത്രമറിയുന്ന ഒരു സർക്കാർ.
എന്തുവന്നാലും വിലയും നികുതിയും കുറക്കാൻ അറിയാത്ത സർക്കാർ.
ഇവർ ആർക്ക് വേണ്ടി, എന്തിന് ഭരണം നേടുന്നു, കയ്യാളുന്നു?
എന്നത് മാത്രം മനസ്സിലാവുന്നില്ല.
സ്വന്തം പാർട്ടി വളർത്താൻ മാത്രം രാജ്യത്തെ ഭരിക്കുകയോ?
ശരിക്കും ജനങ്ങൾക്ക് വേണ്ടി തന്നെയാണോ അല്ലെങ്കിൽ ജനങ്ങളെ ശിക്ഷിച്ച് ചൂഷണംചെയ്യാനാണോ ഇവിടെ കേന്ദ്രസർക്കാർ നിലനിൽക്കുന്നത്?
ജനങ്ങളെ ശിക്ഷിച്ച് ചൂഷണം ചെയ്യുന്നത് ജനങ്ങൾ മനസ്സിലാക്കാതിരിക്കാൻ ഈ കേന്ദ്രസർക്കാർഒരു മറുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നത് കൊണ്ട് തന്നെ ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ അശ്രദ്ധരായി തന്നെയിരിക്കും.
എന്താണ് ഈ സർക്കാർ കണ്ടെത്തിയ ഒരു മറുമരുന്ന്/വാക്സിൻ?
മതവെറി.
സമുദായങ്ങൾക്കിടയിൽ വെറുപ്പും അസൂയയും വളർത്തുക.
സമുദായങ്ങൾക്കിടയിൽ വെറുപ്പും അസൂയയും വളർത്താൻ വേണ്ട കളവുകളെയും കളവുകളായസംഭവങ്ങളെയും വാർത്തയാക്കുക, ചർച്ചയാക്കുക.
പശുവും പള്ളിയും അമ്പലവും പാക്കിസ്ഥാനും ബംഗ്ലാദേശും എപ്പോഴും സജീവചർച്ചയാക്കുക, സജീവചർച്ചയാക്കി നിലനിർത്തുക.
എന്നിട്ട്, എംബോക്കികളായ രാഷ്ട്രീയനേതൃത്വം അതേപോലെ എമ്പോക്കികളായ തങ്ങളുടെഅണികളെക്കൊണ്ട് പറയിപ്പിക്കും:
“പെട്രോൾ/ ഗ്യാസ് വില പതിന്മടങ്ങു കൂട്ടിയാലും നമുക്ക് പ്രശ്നമില്ല; വെറുപ്പും അസൂയയുംകളവുകളും കൊണ്ട് നമ്മുടെ വയറും മനസ്സും നിറക്കുന്ന ഇതേ സർക്കാർ തന്നെ നമുക്ക് മതി” എന്ന്.
ആത്മനാശത്തിൽ അഭിമാനിക്കുന്നവർ ചിതലിനെ തങ്ങളിലേക്ക് കയറ്റിവളർത്താൻ ആവേശംകൊള്ളും. ഇന്ത്യ ഭരിക്കുന്നവരുടെയും അവരെ പിന്തുണക്കുന്ന വിഭാഗത്തിന്റെയും നേർച്ചിത്രംഅതാണ്, അങ്ങനെയാണ്.
പെട്രോൾ ഗ്യാസ് വില കൂടിയതിന്റെ പേരിൽ ഗ്യാസ് സിലിണ്ടറും കാളവണ്ടിയും തെരുവിലിറക്കി സമരംചെയ്തതൊക്കെ വളരെ സൗകര്യപൂർവ്വം സുഖകരമായി മറന്നുകൊണ്ടും മറപ്പിച്ചുകൊണ്ടും.

.jpg)
No comments:
Post a Comment