ജസ്റ്റിസ് സൂര്യ കാന്ത് മാറ്റിയും തിരുത്തിയും പറയുന്നോ?
നേരെ ചൊവ്വേ പറഞ്ഞത് സുപ്രീം കോടതിയിൽ. എല്ലാവരും കേട്ടു:
ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കൾ കൂറകളും പാറ്റകളും പരാന്നഭോജികളും ആണെന്ന് നിരുത്തരവാദപരമായി ആക്ഷേപിച്ച് പരിഹസിച്ച് പറഞ്ഞു.
യഥാർത്ഥ പരാന്നഭോജികളും കൂറകളും പാറ്റകളും ജനങ്ങളുടെ നികുതിപ്പണത്തെ ശമ്പളവുംഅലവൻസും ആഡംബരവുമായി അനുഭവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും ആണെന്ന വസ്തുതയെ കണ്ടെന്ന് നടിക്കാതെ സംസാരിച്ചു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കൾ ഫേക്ക് ബിരുദം നേടിയവരാണെന്ന് കൂടി അയാൾ പിന്നീട് തിരുത്ത് പോലെ ഒന്നുകൂടി കൂട്ടിപ്പറഞ്ഞു.
ഫലത്തിൽ ഇന്ത്യൻ യുവ ജനത ഫേക്കാണെന്ന വലിയൊരു ആക്ഷേപവും ആരോപണവും.
പിന്നീട് “കൂറ ജനതാ പാർട്ടി” (സി ജെ പി) എന്നൊരു പാർട്ടിഭ്രൂണം തന്നെ ചീഫ് ജസ്റ്റിസെന്ന എസ്ബർഗിന്റെ അറ്റത്തിന്റെ ആ പരാമർശത്തിനെതിരെ ഉഗ്രപ്രതിഷേധവും പ്രതികരണവുമായി ഉണ്ടായി.
അതേ സി ജെ പി എന്ന പാർട്ടിഭ്രൂണം ലോകത്തെ ഏറ്റവും വലിയ പാർട്ടിയെന്ന് (ഫേക്ക് മാത്രം കളിച്ച്) വീമ്പിളക്കുന്ന ബിജെപി എന്ന പാർട്ടിയേക്കാൾ അധികം ഫോളോവേഴ്സ് (8 മില്യൺ) ഉള്ള പാർട്ടിഭ്രൂണമായി (15 മില്യൺ ഫോളോവേഴ്സ്) വെറും നാല് ദിവസത്തിനുള്ളിൽ.
ഒരുതരം പരസ്യവും മുതൽമുടക്കും ഇല്ലാതെ വെറും നാല് ദിവസത്തിനുള്ളിൽ.
അധികാരവും സമ്പത്തും അന്വേഷണ ഏജൻസികളും വെച്ച് വാർത്താമാധ്യമങ്ങളെ വിലക്ക് വാങ്ങി വളർന്ന സമ്പന്ന സവർണ്ണ വർഗ്ഗ പാർട്ടിയെ നാണിപ്പിച്ചുകൊണ്ട്.
ഒരുഭാഗത്ത് സി ജെ പി എന്ന പാർട്ടിഭ്രൂണത്തെ അബോർട്ട് ചെയ്യാൻ ആ സമ്പന്ന സവർണ്ണ വർഗ്ഗ ഭരണകൂട പാർട്ടി ആവത് ശ്രമിക്കുന്നു.
മറുഭാഗത്ത് സി ജെ പി എന്ന പാർട്ടിഭ്രൂണത്തെ കണ്ട് പേടിച്ച് അതേ ജസ്റ്റിസ് സൂര്യകാന്ത് പോലും കരണം മറിയാൻ ശ്രമിച്ച് പറഞ്ഞതിന് അതിലും അപകടകരമായ വിശദീകരണം നൽകി മാറ്റിപ്പറയുന്നു:
താൻ ഉദ്ദേശിച്ചത് ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കളെ കുറിച്ചാണെന്ന്.
ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കളെന്നോ?
മോദിയെ ഉദ്ദേശിച്ചല്ല ചീഫ് ജസ്റ്റിസ് ഈ തിരുത്തിപ്പറഞ്ഞതെന്നത് വ്യക്തം.
കാരണം, മോദിക്ക് സർട്ടിഫിക്കറ്റേയുണ്ടോ, ഉള്ളത് ഫേക്കാണോ എന്നൊന്നും ചീഫ് ജസ്റ്റിസിന് അറിയാൻ വകുപ്പില്ലല്ലോ.
പിന്നെ ആരെ, എന്തിന്, എന്തടിസ്ഥാനത്തിൽ ഉദ്ദേശിച്ചു?
ഗീതയ്ക്കും ഖുർആനിനും വ്യാഖ്യാനം തേടുന്നത് പോലെ വലിയ വ്യാഖ്യാനം തേടേണ്ട അത്രക്ക് വലിയ, ആഴവും പരപ്പുമുള്ള, ചിന്തിപ്പിക്കേണ്ട വചനമാണോ സൂര്യകാന്ത് എഴുന്നള്ളിച്ചത്?
ഇനി സൂര്യകാന്ത് ഇത്രക്ക് ഇന്ത്യൻ യുവത്തിക്കെതിരെ അരിശംകൊണ്ട് ഉറഞ്ഞുതുള്ളാനും പരിഹസിക്കാനും മാത്രമുള്ള ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കൾ ആരൊക്കെയാണാവോ???
അതിന് മാത്രം വലിയ ഉപദ്രവം എന്താണാവോ ജോലിലും കൂലിയും സ്ഥാനവും പെരുമയും ഇല്ലാത്തവരെന്ന് ജസ്റ്റിസ് സൂര്യകാന്ത് തന്നെ ആക്ഷേപിച്ച് പറയുന്ന ഇന്ത്യൻ യുവത ചെയ്തുകൂട്ടിയത്?
ഇന്ത്യയെന്ന വലിയൊരു രാജ്യത്തിന്റെ തന്നെ ചീഫ് ജസ്റ്റിസ് തന്നെ ഒരു വലിയ വിഭാഗമായി പരിഗണിച്ച് ആക്ഷേപിച്ച് പറയാൻ മാത്രം അത്രക്കാധികമുണ്ടോ ഈ ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള ഇന്ത്യൻ യുവാക്കൾ???
അത്രക്ക് ഫേക്കാണോ ഇന്ത്യയെന്ന മഹാരാജ്യം.
എന്തൊരു മറിമായം!!!
എന്തൊരു കരണംമറിച്ചിൽ!!!
പൊതുവേ തൊഴിൽരഹിതരായ യുവാക്കളെ, അതിൽ ഫേക്ക് സർട്ടിഫിക്കറ്റുകൾ ഉള്ള യുവാക്കളെന്ന് കൂടി ആരോപിച്ച് പറഞ്ഞ വിഭാഗത്തെ കൂറകളും പാറ്റകളും പരാന്നഭോജികളും എന്ന് വിശേഷിപ്പിക്കുന്ന അതേ സൂര്യകാന്ത്, ഫേക്ക് സർട്ടിഫിക്കറ്റുകൾ മാത്രം കാണിച്ച്, ഫേക്ക് വാഗ്ദാനങ്ങളും ഫേക്ക് ഗ്യാരന്റികളും മാത്രം നൽകി, ഭരണാധികാരം പിടിച്ചു വിലസുന്ന പാർട്ടിയെയും നേതാക്കളെയും ഉദ്ദേശിച്ചുവോ?
ഫേക്ക് ചരിത്രങ്ങളും ഫേക്ക് സംഭവങ്ങളും ഫേക്ക് വാർത്തകളും മാത്രമുണ്ടാക്കി വെറുപ്പും വിദ്വേഷവും കലാപങ്ങളും ഉണ്ടാക്കി രാജ്യത്തിന്റെ ഭരണാധികാരത്തിലെത്തുന്ന വിഭാഗത്തെ മറന്നുപോയോ?
അങ്ങനെ ഫേക്ക് സർട്ടിഫിക്കറ്റ് കാണിച്ച്, ഫേക് വാഗ്ദാനങ്ങൾ നൽകി, ഫേക്ക് വാർത്തകൾ മാത്രം സൃഷ്ടിച്ച് രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നവരെ കുറിച്ച് ഇതേ സൂര്യകാന്ത് എന്ത് പറയും, എന്ത് പറയണം?
എങ്കിൽ ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒന്നാമത്തെയും പിന്നീട് അത് തിരുത്തിയ രണ്ടാമത്തെയും പ്രസ്താവനകൾ എത്രമാത്രം ഫേക്കാണ്?
മറിച്ചും ചിലത് ജസ്റ്റിസ് സൂര്യ കാന്തിനോട് പറയാനുണ്ട് :
താങ്കൾ ഉയർന്ന ജാതിയിൽ ജനിച്ചു.
ഉയർന്ന ജാതിയിൽ ജനിച്ച താങ്കൾക്ക് ഉയർന്ന അവസരങ്ങൾ കിട്ടി.
ഉയർന്ന അവസരങ്ങൾ കിട്ടിയ താങ്കൾക്ക് ഉയർന്ന ജോലി കിട്ടി.
അത്രയേ ഉള്ളൂ.
എന്നുവെച്ച് ഉയർന്ന ജാതിയിൽ ജനിക്കാത്ത, ഉയർന്ന അവസരങ്ങൾ കിട്ടാത്ത, ഉയർന്ന ശമ്പളമുള്ള ഉയർന്ന ജോലികൾ കിട്ടാത്ത പാവങ്ങൾ മുഴുവൻ കൂറകളും പാറ്റകളും (ശൂദ്രർ, തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും) ആണോ?
അല്ലെങ്കിലും സൂര്യകാന്ത്, താങ്കൾ ഒന്ന് മനസ്സിലാക്കണം:
യഥാർത്ഥത്തിൽ പരാന്നഭോജികളായ കൂറകളും പാറ്റകളും ജനങ്ങളുടെ നികുതിപ്പണം ശമ്പളവും അലവൻസും ആഡംബരവുമായി സുഖിച്ച് ജീവിക്കുന്ന നിങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥരും രാഷ്ടീയ നേതാക്കളും ആണ്. ഇന്ത്യൻ യുവത്വമല്ല.
താങ്കൾക്ക് കിട്ടുന്ന ഉയർന്ന ശമ്പളവും സ്ഥാനവും ഒക്കെ കൂലിയും തൊഴിലുമില്ലാത്ത, കൂറയും പാറ്റയും എന്ന് താങ്കൾ വിശേഷിപ്പിച്ച അതേ താഴ്ന്ന മനുഷ്യർ നടത്തുന്ന അദ്ധ്വാനഫലമാണ്, അവർ നൽകുന്ന നികുതിയുടേതാണ്.
താങ്കൾ കണ്ടിരുന്നോ, രാജ്യം ഭരിക്കുന്ന (താങ്കൾ ഉള്ളിൽ പ്രേമിച്ച് കൊണ്ടുനടക്കുന്ന) പാർട്ടി ജനാധിപത്യവിരുദ്ധമായി, അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുംവിധം “കൂറ ജനാധിപത്യ പാർട്ടി”യുടെ (സിജെപിയുടെ) ഇൻസ്റ്റഗ്രാം അക്കൗണ്ടും എക്സ് അക്കൗണ്ടും പൂട്ടിച്ചതും ബന്ധാക്കിയതും?
താങ്കൾ ഉള്ളാലെ പൂജിക്കുന്ന ആ പാർട്ടി തന്നെ രാജ്യത്തെ കുട്ടിച്ചോറാക്കി ഭരിക്കുന്ന, രാജ്യത്തെ നശിപ്പിക്കുന്ന കൂറയും പാറ്റയും പരാന്നഭോജിയും ആണെന്ന് താങ്കൾക്ക് അല്പമെങ്കിലും തോന്നുന്നുണ്ടോ?
രാജ്യത്തെ ജനങ്ങൾ പാവങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആയത് ആ ജനങ്ങൾ അങ്ങനെ തന്നെ ആവാൻ സ്വയം കൊതിച്ചത് കൊണ്ടോ തെരഞ്ഞെടുത്തത് കൊണ്ടോ അല്ലെന്ന് താങ്കൾക്ക് അറിയാതെ പോയോ?
രാജ്യത്തിന്റെയും രാജ്യഭരണകൂടത്തിന്റെയും കഴിവുകേടാണ് ഇങ്ങനെയൊരു രാജ്യത്തെ യുവജനങ്ങളെ വരെ വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആക്കിയത് എന്നതും താങ്കൾക്ക് അറിയാതെ പോകുന്നുണ്ടോ?
കാലാകാലമായി നടമാടുന്ന സവർണ്ണ മേൽക്കോയ്മയാണ് താങ്കളെയും ഇവ്വിധം ഉയർന്ന അവസരങ്ങളും ഉയർന്ന ജോലിയും നേടുന്നവനാക്കിയതെന്നതും, അതേ സവർണ്ണ മേൽക്കോയ്മ തന്നെയാണ് മഹാഭൂരിപക്ഷം താഴ്ന്ന ജാതി ജനങ്ങളെ വിദ്യാഭ്യാസം ഇല്ലാത്തവരും തൊഴിലില്ലാത്തവരും ആക്കിയതെന്നതും താങ്കൾ സൗകര്യപൂർവ്വം മറക്കുകയാണോ?

.jpg)
No comments:
Post a Comment