Monday, May 4, 2026

സംശയം : തമിഴ് നാട്ടിലെ വിജയിന്റെ വിജയം: തെരഞ്ഞെടുപ്പ് കമ്മീഷനെ വെച്ച് ബിജെപി കളിച്ച കളിയോ?

ഇതൊരു സംശയം മാത്രം …..


മുലപ്പാലിനെ പോലും, മാതൃസ്നേഹത്തെ പോലും, പച്ചവെള്ളത്തെ പോലും സംശയിച്ചുപോകുന്നത്ര ദുരൂഹതകൾ നിറച്ചതും ഏറിയതുമാണ് നിലവിലെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ എല്ലാ കളികളും ചുവടുവെപ്പുകളും എന്നതിനാൽ.


അതിനാലേ, തമിഴ് നാട്ടിലെ വിജയിന്റെ വിജയവും….


(വിജയിനെയോ വിജയിന്റെ പാർട്ടിയെയോ അവരുടെ ഉദ്ദേശശുദ്ധിയെയോ ഇത്രവേഗം അവരുണ്ടാക്കിയെടുത്ത ശക്തിയേയോ ജനസ്വാധീനത്തെയോ അശേഷം കുറ്റം പറയാതെ, സംശയിക്കാതെ. 


അതിന് മാത്രം വിവരമില്ലെന്ന കുറ്റസമ്മതത്തോടെ. 


പക്ഷേ ഇന്ത്യയെ മൊത്തം ബാധിച്ച ഫാസിസ്റ്റ് കാൻസറെന്ന ഭയാനക യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിനാൽ, അതെങ്ങിനെയൊക്കെയും രാജ്യമെന്ന ശരീരത്തെ നശിപ്പിക്കും വിധം പണിയെടുക്കും എന്നതിനാൽ….)


തെരഞ്ഞെടുപ്പ് കമ്മീഷനെ വെച്ച് ബിജെപി കളിച്ച കളിയോ തമിഴ്നാട്ടിലെ  വിജയിയുടെ വിജയഗാഥ രാജിച്ച ഈ കളി


ഒരുപക്ഷേ വിജയ് പോലും മനസ്സിലാക്കാത്ത വിജയിയുടെ വിജയത്തിന് പിന്നിലുള്ള മറ്റ് വിദൂര ദുർലക്ഷ്യങ്ങൾ വെച്ചുള്ള കളിയോ ഈ കളി?


തമിഴന് പോലും ഉള്ളാളുള്ളേ മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് വിഴുങ്ങാനും സാധിക്കാത്ത കളി.


ബിജെപിക്ക് വേണ്ടി നേരിട്ട് കളിക്കാൻ മാത്രം മണ്ണ് പാകമായാൽ കേന്ദ്രം ഭരിക്കുന്ന ബിജെപികളിക്കുന്ന കളി വേറെ.  


അക്കളിയാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ ബിജെപി കളിച്ചത്


അടിയോടെ വാരിക്കളയുന്ന കളി. 


കളവും വെറുപ്പും വിഭജനവും കൊണ്ട് ജനങ്ങളുടെ വയറുനിറക്കുന്ന കളി.


അക്കളി തന്നെയാണ് ഹരിയാനയിലും മധ്യപ്രദേശിലും ഡൽഹിയിലും ബീഹാറിലുംമഹാരാഷ്ട്രയിലും, എല്ലായിടത്തും പരിവർത്തനം എന്ന മാറ്റം ആവശ്യപ്പെടുന്നവർ മാറ്റമില്ലാതെ തുടർച്ചയായി ഗുജറാത്തിലും ഈയടുത്ത് തെലങ്കാനയിലും ആന്ധ്രയിലും ഡൽഹിയിലും (എന്നുവേണ്ട ഭരണത്തിലുള്ള എല്ലായിടങ്ങളിലും ) വിജയകരമായി കളിച്ചത്


ആർക്കും ഒന്നും പറയാൻ സാധിക്കാത്ത വിധം കളിക്കുന്ന, കളിച്ച് ജയിക്കുന്ന കളി.


എല്ലാ സർക്കാർ ഏജൻസികളെയും കോടതിയെയും ഇലക്ഷൻ കമ്മീഷനെയും പൂർണമായുംവരുതിയിലാക്കി കളിക്കുന്ന കളി


ഇലക്ഷൻ കമ്മീഷനും പാർട്ടിയും ഒന്നാകുന്ന കളി.


ഒപ്പം പട്ടാളത്തിന്റെ ശക്തിയും, സാധിക്കുമെങ്കിൽ പൊലീസ് ശക്തിയും കൂടി ഉപയോഗിച്ച് കളിക്കുന്ന കളി.


ഒരിക്കൽ ബിജെപി അധികാരത്തിലോ അധികാരത്തിനടുത്തോ എത്തിയെന്നായാൽ പിന്നെ വല്ലാത്ത നീരാളിപ്പിടുത്തമാകുന്ന കളി


ഒരിക്കലും വിട്ടുപോകാത്ത നീരാളിപ്പിടുത്തം തന്നെയാവുന്ന കളി.


കേന്ദ്രഭരണത്തെയും എല്ലാ തരം കേന്ദ്രഏജൻസികളെയും ഇലക്ഷൻ കമ്മീഷനെയും പട്ടാളത്തെയുംപണക്കൊഴുപ്പിനെയും ഉപയോഗിച്ചുള്ള കളി


ശ്രദ്ധതിരിക്കാൻ അപ്പപ്പോൾ അവിടവിടെ ഉണ്ടാകുന്ന / ഉണ്ടാക്കുന്ന പൊട്ടലുകളും ചീറ്റലുകളും മതവെറിയും കളവുകളും ഒക്കെ വേറെ തന്നെ കളിച്ചുകൊണ്ടുള്ള കളി.


 കളിയിൽ, ഒരിക്കൽ ബിജെപിയുടെ വരുതിയിലോ വരുതിക്കടുത്തോ അധികാരം വന്നാൽ പിന്നെയങ്ങോട്ട് മറ്റാരും ജയിക്കില്ലവേറെ മറ്റാർക്കും അധികാരം നേടാനാവും വിധം ജയിക്കാൻസാധിക്കില്ല എന്നുവരുന്ന കളി


ജയിക്കുന്നത് പോട്ടെ വേണ്ടവണ്ണം മത്സരിക്കാൻ പോലും സാധിക്കില്ലെന്ന് വരുന്ന കളി.


കാരണം, ബിജെപി ഒരിക്കൽ ഒരിടത്ത് അധികാരത്തിൽ വരുന്നതോടെ പിന്നെ നടക്കുന്ന വോട്ടും തെരഞ്ഞെടുപ്പും ഒക്കെ കണ്ണിൽ പൊടിയിടുന്ന, ജനാധിപത്യത്തെ മൂകസാക്ഷിയാക്കി നിർത്തുന്ന ഒരർത്ഥവും ഇല്ലാത്ത പരിപാടികൾ മാത്രമാവും.


എന്തിന് വോട്ട് ചെയ്യുന്നു എന്നുവരെ ആരും ചിന്തിച്ചുപോകുന്നത്ര ജനങ്ങളെയും ജനഹിതത്തെയും നിസ്സഹായരും നിസ്സഹായവും ആക്കുന്ന കളി.


മധുരത്തിനും വിശ്വാസ്യതക്കും വേണ്ടി അല്പസ്വല്പം അവിടവിടെ ആരെങ്കിലും ജയിച്ചേക്കും. 


എന്നല്ലാതെ, എന്ന നിലക്കല്ലാതെ പിന്നെ ആർക്കും അധികാരത്തിൽ വരുംവിധം ഭൂരിപക്ഷം നേടിജയിക്കാൻ സാധിക്കില്ല


അധികാരത്തിനടുത്ത് പോലും മറ്റാർക്കും വരാൻ സാധിക്കില്ല. 


എത്ര ജനപിന്തുണ ഉണ്ടെങ്കിലും ഏത് പ്രതിപക്ഷ കക്ഷിക്കും ഒരു ശക്തിയും ജനപിന്തുണയും ഇല്ലെന്ന്വരുത്താൻ ഇതൊക്കെ മതി.


ഈ കളിയുടെ ഇപ്പോഴത്തെ അവസാന ഉദാഹരണമാണ് പശ്ചിമ ബംഗാൾ.


പക്ഷേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലും ആ കളി ഇതുവരെയും നടത്തിയിട്ടില്ല. 


ഇന്നത്തെ സാഹചര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽപ്രത്യേകിച്ചും കേരളത്തിലുംതമിഴ്നാട്ടിലും ആ കളി അങ്ങനെ നേരിട്ട് കളിക്കാൻ പറ്റില്ല


അങ്ങനെ കളിച്ച് വഞ്ചിക്കാൻ പറ്റുന്ന സാഹചര്യവും സമൂഹവും നിലവിൽ കേരളത്തിലുംതമിഴ്നാട്ടിലും ഒരുങ്ങിവന്നിട്ടില്ല.


അങ്ങനെ എന്തെങ്കിലും കാണിച്ചും പറഞ്ഞും ചെയ്തും മാനിപുലേഷൻ നടത്താനുള്ള സാഹചര്യംകേരളത്തിലും തമിഴ്നാട്ടിലും ഇതുവരെയും ഒരുങ്ങിയിട്ടില്ല


പോരാത്തതിന് ഇവിടങ്ങളിലെപ്രത്യേകിച്ചും കേരളത്തിലെ ജനങ്ങൾ ബോധവും വിവരവുംഉള്ളവരുമാണ്.


അതുകൊണ്ട് തന്നെ ബിജെപിക്ക് അങ്ങനെ നേരിട്ട് കളിക്കാൻ പറ്റില്ലെങ്കിൽ പിന്നെന്താണ് ചെയ്യാൻസാധിക്കുക?


മറ്റേപ്പോഴെങ്കിലും അങ്ങനെ നേരിട്ട് കളിക്കാനുള്ള പദ്ധതിയിടുക പദ്ധതി നടപ്പാക്കാൻ വേണ്ടകളവും സാഹചര്യവും ഒരുക്കുക.


അതാണോ ഒരുപക്ഷേ തമിഴ്നാട്ടിൽ ഇപ്പോൾ സംഭവിപ്പിച്ചിരിക്കുന്നത്?


ന്യായമായും സംശയം തോന്നുന്നു. 


ഇപ്പോൾ തമിഴ് നാട്ടിൽ ചെയ്യേണ്ടത് ശിഖണ്ഡികളെ ഉപയോഗിച്ച് തമിഴ് നാട്ടിലെ ദ്രാവിഡരാഷ്ട്രീതത്തെ ഇല്ലായ്മ ചെയ്യുകയാണ്


അതിന് വിജയ് വിജയിക്കുകയാണ് വേണ്ടത്.


നേരിട്ട് ശിഖണ്ഡിയാണെന്ന് വരുത്തിയും പറഞ്ഞും നിലവിലെ അവസ്ഥയിൽ തമിഴ്നാട്ടിൽശിഖണ്ഡികളെ ഉപയോഗിച്ച് ദ്രാവിഡ രാഷ്ട്രീതത്തെ ഇല്ലായ്മ ചെയ്യുക സാധ്യമല്ല


അപ്പോൾ പിന്നെ എന്ത് ചെയ്യാം?


ഉപയോഗിക്കപ്പെടുന്ന ശിഖണ്ഡി താൻ ശാഖണ്ഡിയാണെന്ന് അറിയാതെ ഉപയോഗിക്കപ്പെടുക. അതുതന്നെ.


വിഡ്ഢികളെ പുകഴ്ത്തി വരുതിയിലാക്കുന്നത് പരിപാടി. 


ആരെയും വല്ലാതെ സുഖിപ്പിച്ച് വരുതിയിലാക്കുന്ന പരിപാടി പോലെ ഒരു പരിപാടി.


അതിനാൽഇപ്പോൾ ചെയ്യാനാവുക: വിിജയിനെയും വിജയിന്റെ പാർട്ടിയെയും ജയിപ്പിച്ച്അഹങ്കരിപ്പിച്ച് സുഖിപ്പിച്ച് ശിഖണ്ഡിയായുപയോഗിക്കുക.


തമിഴരുടെ വീരാരാധനാമനോഭാവത്തെ ചൂഷണം ചെയ്ത്,  വീരാരാധനാമനോഭാവത്തിന്റെ മറപിടിച്ച് ഇത് നടത്തിയാൽ ആർക്കും അത് മനസ്സിലാവില്ല


 നിലക്ക് വിജയിന്റെ പാർട്ടിക്ക് അവരർഹിക്കാത്തഅവർ പോലും സങ്കൽപ്പിക്കാത്ത വിജയംനൽകുക


വിജയിച്ചാൽ (അവരെ വിജയിപ്പിച്ചാൽആരും വേണ്ടെന്ന് പറയില്ല, കുറ്റം പറയില്ല


വിജയിക്കുന്നത് വിജയും വിജയിന്റെ പാർട്ടിയും ആയാലും ആരെന്ത് കുറ്റം പറയാൻ?!


വീണുകിട്ടിയ ലോട്ടറി അങ്ങനുഭവിക്കുന്ന സത്യസന്ധതയേ എല്ലാവർക്കുമുള്ളൂ.


വീണുകിട്ടിയ ലോട്ടറി അങ്ങനുഭവിക്കുന്ന സത്യസന്ധതയെ അപ്പടി ഉപയോഗിക്കാനാണ് കേന്ദ്രംഭരിക്കുന്ന,  എല്ലാം നിയന്ത്രിക്കുന്ന ബിജെപി ഉദ്ദേശിക്കുന്നത്.


ഇര കൊടുത്ത് മത്സ്യത്തെ ചൂണ്ടയിൽ കെണിക്കുന്ന പരിപാടി


കെണിഞ്ഞുവെന്ന് തോന്നിപ്പിക്കാത്ത വിധം  വിജയമെന്ന ചൂണ്ടലിൽ കെണിഞ്ഞ മത്സ്യത്തെ കുറച്ച്നേരം വെറുതേ വിട്ടുകൊണ്ട്.


 വഴിയിൽ താൽക്കാലികമായി തമിഴ്നാട്ടിൽ ബിജെപിയെ അടുപ്പിക്കാത്ത ദ്രാവിഡരാഷ്ട്രീയത്തിന് മെല്ലെ മെല്ലെ പടിയടച്ച് പിണ്ഡം വെക്കുക


മുൻപ് ഇന്ത്യയിലാകമാനം കോൺഗ്രസിനെ ഇല്ലാതാക്കാൻ കളിച്ച കളിയുടെ മറ്റൊരു രൂപ ഭാവ ഭേദം നേടിയ കളി.


അങ്ങനെ ഉഴുതുമറിച്ച്ദ്രാവിഡ രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാൻ ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച്ഭാവിയിലേക്ക് വേണ്ടി ബിജെപി കളിച്ച കളിയാകുമോ ഇപ്പോഴത്തെ ആരും പ്രതീക്ഷിക്കാത്തഒരുനിലക്കും സാധ്യതയില്ലാത്ത തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഫലം?


തമിഴന് പോലും കയ്ച്ചിട്ട് വിഴുങ്ങാനുംമധുരിച്ചിട്ട് തുപ്പാനും സാധിക്കാത്ത തമിഴ്നാട് തെരഞ്ഞെടുപ്പ്ഫലം.

No comments: