Sunday, May 10, 2026

സലാം ചൊല്ലുക, അല്ലാഹു അക്ബർ വിളിക്കുക എന്നത് ജയ് വിളിയല്ല.

സലാം ചൊല്ലുക എന്നത് ജയ് വിളിയല്ല.

അല്ലാഹു അക്ബർ എന്നത് ജയ് വിളിയല്ല.


സലാം ചൊല്ലുക, അല്ലാഹു അക്ബർ വിളിക്കുക എന്നതൊക്കെ ജയ് വിളിയാണെന്ന് സമീകരിക്കുന്നതും തെറ്റിദ്ധരിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും ശരിയല്ല.


സലാം ചൊല്ലുന്നത് മരിച്ചച്ചവരോടും ജീവിച്ചിരിക്കുന്നവരോടും ഏറിയാൽ നടത്താവുന്ന അഭിവാദനംമാത്രം


സലാം ചൊല്ലുന്നത് എല്ലാവർക്കും രക്ഷയും സമാധാനവും കാംക്ഷിക്കുന്ന അഭിവാദനം


സലാം ചൊല്ലുന്നത് പ്രാർത്ഥന പോലുമല്ല. 


എല്ലാവർക്കും വേണ്ടി ഗുണകാംക്ഷ പുലർത്തുന്ന പോസിറ്റീവ് മനസ്സ് സൂക്ഷിക്കുക, പ്രകടിപ്പിക്കുക എന്നത് മാത്രമാണ് സലാം ചൊല്ലലിലുള്ളത്. 


മരണാനന്തരം “ഓരോരുത്തനും അവൻ (ജീവിക്കുമ്പോൾ) ചെയ്തത് മാത്രം” എന്നത് ഖുർആൻ സംശയലേശമന്യേ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്.


മറുഭാഗത്ത് “അല്ലാഹു അക്ബർ” എന്നത് ഒരു വാസ്തവിക സത്യം ബോധ്യപ്പെട്ട് സമ്മതിച്ച്വിളിച്ചുപറയൽ മാത്രം.


സർവ്വലോകത്തും ഏറ്റവും വലിയത് യഥാർത്ഥത്തിൽ ഉള്ളതായ ശക്തി (അല്ലാഹു) മാത്രമെന്ന് ബോധ്യപ്പെട്ട് സമ്മതിച്ച് വിളിച്ചുപറയൽ മാത്രം.


ഏറ്റവും വലിയവനാകാൻ ആരുടെയും പിന്തുണയും അനുവാദവും വേണ്ടാത്തവൻ യഥാർത്ഥ ദൈവം (അല്ലാഹു) മാത്രമെന്ന വാസ്തവിക സത്യം ബോധ്യപ്പെട്ട് സമ്മതിച്ച് വിളിച്ചുപറഞ്ഞുപോക്ക്. അതാണ് അല്ലാഹു അക്ബർ വിളി.


സർവ്വലോകത്തിനും കാരണഭൂതനും സൃഷ്ടാവും സംരക്ഷകനുമായ, യഥാർത്ഥ ദൈവം എന്നർത്ഥമുള്ള വാക്ക് മാത്രമാണ് അല്ലാഹു അഥവാ ഏകദൈവം.


ആ യഥാർത്ഥ ദൈവം മാത്രമാണ് ഏറ്റവും വലിയവൻ എന്ന വാസ്തവിക സത്യം ബോധ്യപ്പെട്ട് സമ്മതിച്ച് വിളിച്ചുപറയൽ മാത്രം അല്ലാഹു അക്ബർ വിളി.


ഒപ്പം, നമ്മളാരും വലിയവരല്ലനമ്മൾ കാണുന്ന ഒന്നും ആരും വലിയതല്ല, വലിയവരല്ല എന്ന വാസ്തവിക സത്യം മനസ്സിലാക്കി, തിരിച്ചറിഞ്ഞ്, സമ്മതിച്ച് വിളിച്ചുപറയൽ മാത്രം അല്ലാഹു അക്ബർ വിളി.


മരിച്ചവർക്ക് വേണ്ടിയോ ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയോ അല്ലാഹുവിന് വേണ്ടിയോ ജയ്വിളിക്കുന്ന, ജയ് വിളിപ്പിക്കുന്ന പരിപാടി ശരിയല്ല.


വെറും ഉള്ളുപൊള്ളയായ പറച്ചിലും പ്രവൃത്തിയും മാത്രമാണ് ഏത് തരം ജയ് വിളിക്കലും ജയ് വിളിപ്പിക്കലും. 


ജയ് വിളിക്കുന്നവരെയും ജയ് വിളി കേൾക്കുന്നവരെയും വെറും വെറുതേ കബളിപ്പിക്കുന്നത് മാത്രമാണ് ഏത് തരം ജയ് വിളിക്കലും ജയ് വിളിപ്പിക്കലും. 


വീരാരാധനയിലേക്കും ബിംബാരാധനയിലേക്കും അജ്ഞരായ സമൂഹത്തെ നയിച്ചേക്കാവുന്ന ഒന്നും, അത്തരം ജയ് വിളിക്കുന്ന ഒന്ന് ഇസ്ലാമിൽ ഇല്ല, അങ്ങനെയൊന്ന് ഇസ്ലാം അനുവദിക്കുന്നില്ല, അങ്ങനെയുള്ളതിനെ പാടേ നിഷേധിക്കുന്നു, തിർസ്കരിക്കുന്നു. 


ആരെങ്കിലും ജയ് വിളിക്കുന്നത് കൊണ്ട് ജയിക്കുന്നവനല്ല യഥാർത്ഥ ദൈവം എന്നർത്ഥമുള്ള അല്ലാഹു.


ആരെങ്കിലും ജയ് വിളിക്കുന്നത് കൊണ്ട് ജയിക്കുന്നവരല്ല മരിച്ചവർ.


ആരെങ്കിലും ജയ് വിളിക്കുന്നത് കൊണ്ട് ജയിക്കുന്നവരല്ല ജീവിക്കുന്ന ആരും.


എല്ലാവർക്കും കൂട്ടായും രക്ഷയായും അവരുടെ പ്രവൃത്തികൾ മാത്രം.


“ആര് ഒരണുമണി തൂക്കം നന്മ ചെയ്തുവോ? അവനത് കാണും. ആര് ഒരണുമണി തൂക്കം തിന്മ ചെയ്തുവോ? അവനത് കാണും” (ഖുറാൻ) 

No comments: