ജീവിതവും ജീവിക്കാനുള്ള അവകാശവും കോടതിയിൽ പോയി നേടണം, സ്ഥാപിക്കണം എന്നോ?
ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ നിയപരമായ അവസ്ഥ വല്ലാത്തത് തന്നെ. കോടതിയിൽ പോയി നടത്താൻ പറയുക.
എന്നാലോ?
കോടതിയിൽ പോയാൽ എന്തെങ്കിലും നടക്കുമോ?
നടക്കും.
ജീവിതം തന്നെ കോടതി വരാന്തയിൽ പോയിക്കിട്ടും.
കോടതിയിലും കയ്യൂക്കുള്ളവൻ കാര്യക്കാരൻ.
കോടതിയിലും പണത്തിനും മീതെ പരുന്തും പറക്കില്ല.
അധികാരത്തിന് ഓശാന പാടുന്നു അധികാരം തന്നെ നിശ്ചയിച്ചുണ്ടാക്കുന്ന കോടതി.
ജീവിതം കോടതിക്ക് മുമ്പിൽ നടക്കേണ്ടതും കോടതി അനുവദിച്ച് നടക്കേണ്ടതും ആണോ?
നിത്യജീവിതത്തിലെ, ഉടനീളം കിട്ടേണ്ട അവകാശങ്ങകളും നീതിയും നേടിയെടുക്കാൻകോടതിയിലേക്ക് പോകേണ്ട അവസ്ഥ എന്ന്പറയേണ്ടിവരുന്നത് തന്നെ എത്ര വലിയ വിരോധാഭാസമാണ്.
ജീവിതവും ജനാധിപത്യ അവകാശവും സ്വത്ത് തർക്കം പോലെ എന്തെങ്കിലുമാണോ കോടതിയിൽ പോയി സ്ഥാപിച്ചെടുക്കാൻ !!!
ഭക്ഷിക്കുന്നതും കുടിക്കുന്നതും ഒക്കെ കോടതിയിൽ പോയി സ്ഥാപിച്ചെടുക്കേണ്ട സംഗതികളാണോ?
ജീവിതത്തിൽ വളരെ സാധാരണമായി സാധിക്കേണ്ട എന്തിനും ഏതിനും കോടതിയിലേക്ക് പോകാൻപറയുകയോ?
കോടതിയിൽ പോയി അവകാശവും നീതിയും (വളരേ അപവാദമായല്ലാതെ) നേടിയെടുക്കണം എന്ന്പറയുന്നതിനേക്കാളും, അങ്ങനെ പറയേണ്ടിവരുന്നതിനേക്കാളും വലിയ ഗതികേടും വെല്ലുവിളിയുംഉണ്ടോ?
വല്ലാത്ത ദുരന്തമല്ലേ കോടതിയിൽ പോയി മാത്രം അവകാശം നേടിയെടുക്കേണ്ടി വരും എന്നത്?
വായുവും വെള്ളവും വെളിച്ചവും പോലെ നീതിയും അവകാശവും നാട്ടിലെ ഒരു മേഖലയിലുംസ്വാഭാവികമായി തന്നെ കിട്ടില്ല എന്നുവന്നാൽ, അതിൽ വകതിരിവും വിവേചനവും നേരിടേണ്ടി വരുംഎന്നും വന്നാൽ, അത്തരം നീതിയും അവകാശവും കിട്ടാൻ കോടതിയെ സമീപിച്ചേ തീരൂ എന്ന്പറയേണ്ടി വരുമ്പോൾ അർത്ഥമാകുന്നത്, വെളിവാകുന്നത് വല്ലാത്തൊരു ഭീകരതയാണ്
നിത്യജീവിതത്തിലെ മനുഷ്യാവകാശങ്ങളും നീതിയും നിത്യേനയും കോടതിയിൽ പോയി നേടാൻപറയുന്നത് എത്ര പരിഹാസ്യമാണ്???
നിത്യജീവിതത്തിൽ നേരിടുന്ന ഓരോ നീതിനിഷേധത്തിനും അവകാശനിഷേധത്തിനും ആർക്ക്സാധിക്കും ഇങ്ങനെ ഓരോ പ്രാവശ്യവും കോടതിയിലേക്ക് പോകാൻ???
അതും ഒരേ കാര്യത്തിൽ എത്രകാലം എത്ര കോടതികളിൽ പോകേണ്ടി വരും???
കീഴ്കോടതിയിൽ നടക്കാതെ അതിന്റെ ഉയർന്ന കോടതിയിലേക്ക് എന്ന മട്ടിൽ എത്രയെത്ര….????
നിത്യജീവിതത്തിൽ ടാർഗറ്റ് ചെയ്യപ്പെട്ട് നേരിടുന്ന ഓരോ നീതിനിഷേധത്തിനുംഅവകാശനിഷേധത്തിനും ഉണ്ടാവുന്ന അവസ്ഥയെയല്ലേ യഥാർത്ഥത്തിൽ പേടിക്കേണ്ടതും ഇല്ലായ്മചെയ്യേണ്ടതും?
അല്ലാതെ അതിനൊക്കെയും കോടതിയിൽ പോകാൻ പറയുകയല്ലല്ലോ വേണ്ടത്???
ഓരോ ദിവസവും ഓരോ നിമിഷവും അവകാശവും നീതിയും സ്ഥാപിച്ചുകിട്ടാൻ ആർക്ക് സാധിക്കുംകോടതിയെ സമീപിക്കാൻ?
അതും, ഈ പറയപ്പെടുന്ന കോടതിയും സ്വതന്ത്രമാണോ?
ഈ പറയപ്പെടുന്ന കോടതിയും കണ്ണുതുറക്കും വിധമാണോ?
കോടതിയും ഈ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീരാളിപ്പിടുത്തത്തിൽ പെട്ടുപോയിരിക്കുന്നുവെന്നത്കണ്ടില്ല, കേട്ടില്ല എന്നുവെച്ച് അവഗണിച്ചാൽ തന്നെയും കോടതിയെ ആശ്രയിക്കാൻസാധിക്കുമോ???
ഏത് പാവം ജനങ്ങൾക്ക് സാധിക്കും കോടതിയെ അങ്ങനെ ഇങ്ങനെ ഓരോ കാര്യത്തിനും നിത്യേനസമീപിക്കാൻ?
അങ്ങനെ ഓരോ കാര്യത്തിനും നിത്യേന കോടതിയെ സമീപിച്ചാലും എന്തായിരിക്കും ഫലം?
ഇന്ത്യയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഒപ്പം നീതി കിട്ടാതെ വിചാരണ പോലുംനടക്കാതെ എത്ര ആയിരങ്ങൾ ജയിലിൽ കിടക്കുന്നു എന്നും അറിഞ്ഞുവെച്ചാൽ നല്ലത്..
ദാഹിച്ച് വെള്ളം ചോദിക്കുന്നവന് മരിച്ചുകഴിഞ്ഞാൽ പോലും അവകാശസ്ഥാപനത്തിന്റെയുംനീതിയുടെയും വെള്ളം കോടതിയിലൂടെ കിട്ടില്ല.
അഥവാ, അവകാശം സ്ഥാപിച്ചുകിട്ടാൻ ആരെങ്കിലും കോടതിയിലേക്ക് പോകാൻ തയാറായാലും, അങ്ങനെ കോടതിയിലേക്ക് പോകുംവഴിയിൽ തന്നെ അങ്ങനെയുള്ളവരുടെ മേൽ എത്രയെത്രകുറ്റങ്ങളും രാജ്യദ്രോഹ ചാർത്തലുകളും അധികാരം വെച്ച് ഇതേ ഫാസിസ്റ്റുകൾ നടത്തും, നടത്തിയിട്ടുണ്ടാവും???
അങ്ങനെയല്ലേ ആയിരങ്ങൾ വിചാരണ പോലും നടക്കാതെ വർഷങ്ങളായി ജയിലിൽ കിടക്കുന്നതും?

.jpg)
No comments:
Post a Comment