Sunday, May 3, 2026

ജയ് മുഹമ്മദ് എന്ന് വിളിക്കാത്തത് പോലെ ജയ് ശ്രീരാം എന്നും വിളിക്കില്ല.

ജയ് മുഹമ്മദ് എന്ന് മുസ്ലിംകൾ വിളിക്കാറില്ല.

ജയ് മുഹമ്മദ് എന്ന് മുസ്ലിംകൾ വിളിക്കാത്തത് പോലെ ജയ് ശ്രീരാം എന്നും മുസ്ലിംകൾ വിളിക്കില്ല. 

അല്ലാതെ ശ്രീരാമനെ മാത്രമല്ല ആരെയും മുസ്ലിംകൾ ജയ് കൂട്ടി വിളിക്കില്ല. 

എല്ലാ പ്രവാചകരുടെയും പേര് കേൾക്കുമ്പോൾ “അലൈഹീ സലാം” (അയാളുടെ മേൽ സമാധാനവും രക്ഷയും ഉണ്ടാവട്ടെ) എന്ന് മാത്രം മുസ്ലിംകൾ ഒരുപോലെ അഭിസംബോധന ചെയ്യും.

ആ “അലൈഹീ സലാം” എന്ന് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും പേര് കേൾക്കുമ്പോൾ (അവരും മുൻപ്രവാചകരാണ്, മുൻപ്രവാചകന്മാരായിരിക്കും എന്ന നിലക്ക്) മുസ്ലിംകൾക്ക് അഭിസംബോധന ചെയ്യാവുന്നതേയുള്ളൂ.

മറിച്ച്, മരിച്ചു കാലംചെയ്തവർക്ക് ജയ് വിളിക്കില്ല. അതാരുടെ പേരിലും. 

ജയ് വിളി ജീവിക്കുന്നവർക്ക് മാത്രം ബാധകം. 

ജയ് വിളി മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ചെയ്യേണ്ടുന്ന ഒന്നല്ല.

മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ജയ് വിളി ബാധകമല്ല. 

നാം കരുതുന്നത് പോലുള്ള ജയപരാജയങ്ങൾ കാലംചെയ്തവർക്ക് ബാധകമല്ല.

മരിച്ചു കാലംചെയ്തവർക്ക് വേണ്ടി ജയ് വിളി നടത്തുന്നത് വെറും വൃഥാവേല, വൃഥാവ്യയം, വെറും കപടനാടകം.

ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെടും പോലെ എന്തും ചെയ്യുകയും വിളിക്കുകയും മുസ്ലിംകൾക്കു ഇസ്ലാം പഠിപ്പുച്ചുകൊടുത്ത ശീലത്തിൽ ഉള്ളതല്ല. 

മുസ്ലിംകളുടെ ശീലത്തിൽ ഉള്ളത് മരിച്ചവർക്ക് വേണ്ടി ജയ് വിക്കിക്കുന്നതിന് പകരം അവർക്ക് വേണ്ടി, അവരുടെ രക്ഷക്കും സമാധാനത്തിനും വേണ്ടി പ്രാർഥിക്കുകയാണ്, അഭിവാദ്യം ചെയ്യുകയാണ്.

അതാണ് പ്രവാചകൻ മുഹമ്മദിന്റെ പേര് കേൾക്കുമ്പോഴുള്ള സ്വലാത്ത്.

അതുതന്നെയാണ് മുൻ പ്രവാചകന്മാരുടെ പേരുകൾ കേൾക്കുമ്പോഴുള്ള അലൈഹി സലാം.


No comments: