Saturday, May 9, 2026

എന്തുകൊണ്ട് മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് ഇസ്ലാമിന് പറയുക സാധ്യമല്ല?

മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്നല്ല ഇസ്ലാം പറയുന്നത്.


മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് പറയുക ഇസ്ലാമിന് സാധ്യമല്ല.


എന്തുകൊണ്ട് മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് ഇസ്ലാമിന് പറയുക സാധ്യമല്ല?


ഒന്നല്ലാത്ത മറ്റു ദൈവങ്ങൾ ഇല്ലെന്ന് പറയുന്നു ഇസ്ലാം എന്നതിനാൽ.


ഒന്നല്ലാത്ത മറ്റു ദൈവങ്ങൾ ഇല്ലെങ്കിൽ പിന്നെന്തിന്, എങ്ങനെ മറ്റുദൈവങ്ങളെ ആരാധിക്കരുത് എന്ന് ഇസ്ലാം പറയും, പറയണം?


ഇസ്ലാം പറയുന്നത്: ലാ ഇലാഹ ഇല്ലല്ലാഹ് എന്നതാണ്.


അഥവാ 


“ഒരു ദൈവവും ഇല്ല; അല്ലാഹു (യഥാർത്ഥ ദൈവം, അൽ ഇലാഹ് - the god) ഒഴികെ“ എന്നാണ് ഇസ്ലാം പറയുന്നത്.


എന്നുവെച്ചാൽ ഒന്നല്ലാത്ത മറ്റൊരു ദൈവവും ഇല്ല എന്നാണ് ഇസ്ലാം പറയുന്നത്.


എങ്കിൽ,  ഇല്ലാത്ത മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് ഇസ്ലാമിന് പറയേണ്ടിവരില്ലല്ലോ?


അതിനാൽ തന്നെ “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന് പറയുമ്പോൾ തന്നെ മറ്റൊരു ദൈവത്തെയുംആരാധിക്കരുത് എന്ന് ഇസ്ലാമിന് പറയേണ്ടി വരില്ല. 


അങ്ങനെ ഒരേയൊരു ദൈവമേയുള്ളു എന്ന് പറയാത്തതിന്റെ പൊരുൾ : 


മറ്റ് കുറെ ദൈവങ്ങൾ ഉണ്ട് എന്ന പറച്ചിലല്ല അത്.


മറ്റ് കുറെ ദൈവങ്ങൾ ഉണ്ടായിരിക്കെ അവയെ ഒന്നും ആരാധിക്കരുത് എന്ന പറച്ചിലല്ല അത്.


മറ്റ് കുറെ ദൈവങ്ങൾ ഉണ്ടായിരിക്കെ അവയിലൊന്നിനെ മാത്രം തെരഞ്ഞെടുക്കണം, ആരാധിക്കണം എന്ന പറച്ചിലല്ല അത്.


ഇസ്ലാം പറയുന്നത്മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്നതല്ല.


പകരം,  ഇസ്ലാം പറയുന്നത്: ഒന്നല്ലാത്ത മറ്റൊന്നും മറ്റൊരു ദൈവവും ഇല്ലെന്നാണ്. 


പ്രാപഞ്ചികത മൊത്തം ഒരൊറ്റ ശക്തിയുടെ വ്യവസ്ഥയാണ് എന്നതാണ് ഇസ്ലാമിന്റെ പറച്ചിൽ 


ആ ഒറ്റയായ പ്രാപഞ്ചിക ശക്തിക്ക് മാത്രമേ വിധേയപ്പെടേണ്ടതുള്ളൂ എന്നതാണ് ഇസ്ലാമിന്റെ പറച്ചിൽ. 


ആ നിലക്ക് തന്നെയാണ് ഇസ്ലാം എന്ന വാക്ക് “വിധേയപ്പെടൽ, സമർപ്പണം” എന്ന് മാത്രം അർത്ഥമാക്കുന്നത് 


ഇസ്ലാം ഉയർത്തുന്നത്


ഒന്നല്ലാത്ത കുറെ ദൈവങ്ങൾ ഉണ്ടെങ്കിലല്ലേ ഒരു കുറെ ദൈവങ്ങളെ ആരാധിക്കാൻ പറ്റൂ എന്ന ചോദ്യമാണ്.


പ്രാപഞ്ചികതക്ക് കാരണഭൂതനാവാൻ, അതിനാൽ ആരാധിക്കപ്പെടാൻ മറ്റൊരു ദൈവവും ഇല്ലെന്നാണ് ഇസ്ലാം പറയുന്നത്.


ഈ പ്രാപഞ്ചികതയുടെ അധിപനും കാരണഭൂതനും സംരക്ഷകനും ആയി ഒരേയൊരു ദൈവം മാത്രം, മറ്റൊരു ദൈവവും ഇല്ലെന്നാണ് ഇസ്ലാം പറയുന്നത്.


അല്ലാതെ കുറെ ദൈവങ്ങൾ ഉണ്ടായിരിക്കെ  ആർക്കോ ഇഷ്ടപ്പെട്ട ഏതോ ഒരു ദൈവത്തെ മാത്രം തെരഞ്ഞെടുത്ത്, ആ കുറെയെണ്ണത്തിൽ ഒന്ന് മാത്രമായ ആ ഒരു ദൈവത്തെ മാത്രം എല്ലാവരുടെ മേലും അടിച്ചേൽപ്പിച്ച് ആരാധിപ്പിക്കുക എന്നല്ല, മറ്റ് ദൈവങ്ങളെ അവഗണിക്കുക, ആരാധിക്കാതിരിക്കുക എന്നല്ല ഇസ്ലാം നിർദ്ദേശിക്കുന്ന ഏകദൈവ വിശ്വാസം.


അതുകൊണ്ട് തന്നെ ഇസ്ലാമിന്റെ പറച്ചിൽ : മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്നതല്ല; പകരം, ആരാധിക്കപ്പെടാൻ മറ്റൊരു ദൈവവും ഇല്ലെന്നതാണ്. 


മറ്റ് കുറെ ദൈവങ്ങൾ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ ആരാധിക്കേണ്ട എന്ന് ഇസ്ലാമും ആരും പറയില്ല. 


പക്ഷേ ഒന്നേയുള്ളൂ, കുറയില്ല എന്നതിനാൽ ആ ഒന്നിനെ മാത്രം മതി ആരാധിക്കുന്നതും വണങ്ങുന്നതും പുകഴ്ത്തുന്നതും എന്നതാണ് ഇസ്ലാമിന്റെ നിലപാട്. 


ഇല്ലാത്ത മറ്റ് ദൈവങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിച്ച് നടത്തുന്ന ബാക്കിയെല്ലാ ആരാധനാകർമ്മങ്ങളും വഴക്കവും പ്രകീർത്തനങ്ങളും പാഴാണ് എന്നതാണ് ഇസ്ലാമിന്റെ നിലപാട് 


തെറ്റിദ്ധാരണകളിൽ കുടുങ്ങി കുറെ ഉണ്ടെന്ന് ധരിക്കരുത്, കുറെ തെറ്റായ സംഗതികൾക്ക് പിന്നാലെ പോയി അവ യാഥാർത്ഥ്യമാണെന്ന് തെറ്റിധരിച്ച് വഞ്ചിക്കപ്പെടരുത് എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിഷ്ക്കർഷ.


അതല്ലാതെ, മറ്റൊരു ദൈവത്തെയും (അങ്ങനെ മറ്റ് ദൈവങ്ങൾ യഥാർത്ഥത്തിൽ ഉണ്ടെങ്കിൽ) ആരാധിക്കരുത് എന്ന് ഇസ്ലാം എന്നല്ല ആരെങ്കിലും പറയുമോ?


മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് ഇസ്ലാം എന്നല്ല ആരെങ്കിലും പറഞ്ഞാൽ എന്താണ് അർത്ഥമാവുക?


വേറെ കുറെ ദൈവങ്ങളുണ്ട് എന്നാവും.


മറ്റൊരു ദൈവത്തെയും ആരാധിക്കരുത് എന്ന് പറഞ്ഞാൽ : വേറെ കുറെ ദൈവങ്ങളുണ്ടായിരിക്കെ അവയിൽ ഒരേയൊരു ദൈവത്തെ എടുത്ത് ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നാവും അർത്ഥം.


അതല്ല ഇസ്ലാം നിഷ്കർഷിച്ചത്. 


മറ്റ് ദൈവങ്ങളെ ആരാധിക്കരുത് എന്നതല്ല ഇസ്ലാമിന്റെ നിഷ്കർഷ. 


മറ്റ് ദൈവങ്ങൾ ഇല്ലെന്ന ഓർമ്മപ്പെടുത്തലാണ് ഇസ്ലാമിന്റെ നിഷ്കർഷ.


ദൈവങ്ങൾക്കിടയിലുള്ള മത്സരമല്ല ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന്റെ പൊരുൾ.


ദൈവത്തിന് മത്സരം ഇല്ലെന്നതാണ് ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന്റെ പൊരുൾ.


കുറെ ദൈവങ്ങൾക്കിടയിൽ ഏതോ ഒരു ദൈവത്തിന് മാത്രം പിന്തുണയും വോട്ടും കൂട്ടിയെടുക്കുകയല്ല ഒരേയൊരു ദൈവത്തെ ആരാധിക്കുക എന്ന് നിർദ്ദേശിക്കുന്നതിലൂടെ ഇസ്ലാം ഉദ്ദേശമാക്കുന്നത്.


ആരുടെ പിന്തുണയും വോട്ടും ആവശ്യമില്ലാത്തവിധം സ്വയം സമ്പൂർണ്ണനാണ് ദൈവം എന്നതാണ് ഇസ്ലാമിക ഏകദൈവ വിശ്വാസത്തിന്റെ പൊരുൾ.


ദൈവം ഒന്ന് മാത്രം. 

ദൈവം രണ്ടില്ല, കുറെയില്ല.

ദൈവം മത്സരമില്ലാതെ.

ദൈവം പങ്കാളികൾ ഇല്ലാതെ.

ദൈവം അതുല്യൻ, അനുപമൻ. 

ദൈവത്തിന് തുല്യമായി മറ്റാരും മറ്റൊന്നും ഇല്ല.

അതുകൊണ്ട് തന്നെ ദൈവത്തെ ഉപമിക്കാനാവുന്ന, തുലനം ചെയ്യാനാവുന്ന ഒന്നും ഇല്ല.


“നീ പറയുക: 


“അവൻ അല്ലാഹു (യഥാർത്ഥ ദൈവം) ഏകൻ. 


“അല്ലാഹു (യഥാർത്ഥ ദൈവം) (സർവ്വരാലും ആശ്രയിക്കപ്പെടുന്നവൻ) നിരാശ്രയൻ.


“അവൻ ജനിപ്പിച്ചിട്ടില്ല, ജനിച്ചിട്ടില്ല. 


“അവന് തുല്യമായി ഒന്നുമില്ല“ (ഖുർആൻ)


ഏതോ ഒരു ദൈവത്തെ മാത്രം മാർക്കറ്റ് ചെയ്യുന്നതല്ല ഇസ്ലാമിന്റെ ഏകദൈവവിശ്വാസം പറയൽ. 


വേറൊരു ദൈവവും ഇല്ലാത്തതാണെന്ന യാഥാർത്ഥ്യം പറയലാണ് ഇസ്ലാമിലെ ഏകദൈവ വിശ്വാസം.


ദൈവം ഒന്നേയുള്ളൂ എന്നതിനാൽ ഏകദൈവത്തെ ആരാധിക്കാൻ മാത്രമേ ആർക്കും സാധിക്കൂ എന്നതാണ് ഒരൊറ്റ ദൈവത്തെ മാത്രമേ ആരാധിക്കൂ, ആരാധിക്കാവൂ എന്ന് പറയുന്നതിന്റെ അർത്ഥം.


ഒന്നല്ലാത്ത കുറെ ദൈവങ്ങളുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തെറ്റാണ്, അത് വെറും തോന്നലാണ്, അത് സാധ്യമല്ലാത്തതാണ് എന്നതാണ് ഏകദൈവ വിശ്വാസം പറയൽ, ഒരൊറ്റ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് പറയൽ.


ഒരൊറ്റ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന പറച്ചിൽ കുറെ ദൈവങ്ങളിൽ ഏതോ ഒരു ദൈവത്തെ മാത്രം ആരാധിക്കാൻ ആവശ്യപ്പെടുന്നു എന്ന അർത്ഥത്തിലല്ല.


അങ്ങനെ കുറെ ദൈവങ്ങളെ ആരാധിക്കാൻ യഥാർത്ഥത്തിൽ തന്നെ കുറെ ദൈവങ്ങൾ ഇല്ലെന്നാണ്, സാധ്യമല്ലെന്നതാണ് ഇസ്ലാം പറയുന്നത്


ദൈവമല്ലാത്ത പലതിനെയും പലരെയും ദൈവങ്ങളായി കാണരുത് എന്നാണ് ഇസ്ലാം പറയുന്നത്


ഒരേയൊരു ദൈവമല്ലാത്ത ദൈവമുണ്ടെന്ന് ധരിക്കുന്നത് തെറ്റാണ്വഞ്ചിക്കുന്നതാണ്ചൂഷണംചെയ്യുന്നതാണ് എന്നതാണ് ഇസ്ലാം മനുഷ്യരോടൊക്കെയും ഗുണകാംക്ഷാപൂർവ്വം പറയുന്നത്.


കുറെ ദൈവങ്ങളുണ്ടെന്ന് പറയുന്നവർ കുറെ ചൂഷണ വഴികളാണ് തുറക്കുന്നത് എന്നതാണ് ഇസ്ലാം പറയുന്നത്.

No comments: