ഹിന്ദു ഉണർന്നു.
അല്ലെങ്കിൽ ഹിന്ദു ഉണരണം.
പക്ഷേ, ഈ ഉണരേണ്ട, അല്ലെങ്കിൽ ഉണർന്ന ഹിന്ദു ആരാണ്?
എന്താണ് ഹിന്ദു?
ആരാണ് ഹിന്ദു?
സമൂഹത്തെ ഭിന്നിപ്പിച്ച് ഭരിക്കാനും ആ വഴിയിൽ ചൂഷണം ചെയ്യാനും അധിനിവേശ ശക്തികൾ നടപ്പാക്കിയ അടിമത്തം തന്നെയായ തട്ടുതിരിച്ച ജാതീയത മാത്രം ഹിന്ദുമതം.
ജാതീയതയിൽ വിഭജിക്കപ്പെട്ട് തളച്ചിടപ്പെട്ടവൻ ഹിന്ദു.
വ്യക്തതയും കൃത്യതയും കിട്ടാതെ കുറെ തെറ്റായ എന്തൊക്കെയോ വിശ്വാസങ്ങളിലും പ്രതീക്ഷകളിലും കുടുങ്ങി ആൾദൈവങ്ങളാലും പൗരോഹിത്യത്താലും വഞ്ചിക്കപ്പെടുന്നവൻ ഹിന്ദു.
അങ്ങനെ ഒരു വലിയ സമൂഹം വഞ്ചിക്കപ്പെടുന്നതിന് കൊടുക്കുന്ന മറയും പേരും മാത്രം ഹിന്ദു, സനാതനം.
അതല്ലാതെ പിന്നെ എന്താണ് ഹിന്ദുമതം, പിന്നെ ആരാണ് ഹിന്ദു?
അറിയില്ല, എല്ലാം നമ്മുടേതെന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞ് വർത്തമാനത്തിനപ്പുറം ഒന്നും മനസ്സിലാകുന്നില്ല.
ഏറിയാൽ:
മതമല്ലാത്തത് ഹിന്ദു.
മതമില്ലാത്തവൻ ഹിന്ദു.
എന്നിട്ടും ഹിന്ദുവിനെ ഉണർത്താൻ ഹിന്ദു എന്നതിനെ ഒരു മതമാക്കി അവതരിപ്പിക്കുന്നു.
വെറും വെറുതേ സനാതനം എന്ന് സുന്ദരമായ പേര് നൽകപ്പെടുന്നത് ഹിന്ദു.
പ്രത്യേകിച്ചൊന്നുമല്ലാത്തത് ഹിന്ദു.
കൃത്യതയും വ്യക്തതയും ഉള്ള പ്രത്യേകിച്ചൊന്നുമില്ലാത്തത് ഹിന്ദു.
പക്ഷേ, എന്നിട്ടും ഈയടുത്ത കാലത്ത് എന്ത് വെച്ചാണ് ഹിന്ദുവിനെ ഉണർത്തുന്നത്?
വ്യക്തതയും കൃത്യതയും ഉള്ള വിശ്വാസ ആദർശങ്ങൾ വെച്ചല്ല.
സ്നേഹവും നന്മയും സുരക്ഷയും കാമിച്ചും വാഗ്ദാനം ചെയ്തും അല്ല.
പകരം, എന്തിനെന്നും ആരോടെന്നും ഇല്ലാത്ത പകയും വെറുപ്പും വിദ്വേഷവും വെച്ച് ഹിന്ദുവിനെ ഉണർത്തുന്നു, ഹിന്ദു ഉണരുന്നു.
യഥാർത്ഥത്തിൽ ജാതീയ വിഭജനത്തിനും വിവേചനത്തിനും എതിരെ തിരിയേണ്ട, സവർണ്ണമേധാവിത്ത ചൂഷണത്തിനെതിരെ തിരിയേണ്ട പ്രതിഷേധം തന്നെയായ പകയെയും വെറുപ്പിനെയും വിദ്വേഷത്തെയും അതേ സവർണ്ണവിഭാഗം എന്തിനെന്നും ആരോടെന്നും ഇല്ലാത്ത പകയും വെറുപ്പും വിദ്വേഷവും ആക്കി ശ്രദ്ധതിരിച്ചിവിട്ട് ഉണർത്തുന്നു.
ചോരയിൽ കണ്ണുവെക്കുന്ന കൊതുകുകൾ ഈ സവർണ്ണ വിഭാഗം.
കോഴിക്കൂട്ടിൽ കണ്ണ് വെക്കുന്ന കോഴി സ്നേഹികൾ ഈ സവർണ്ണ വിഭാഗം.
അപ്പോൾ ഈ സവർണ്ണ വിഭാഗം വാഗ്ദാനം ചെയ്യുന്ന ഹിന്ദുരാജ്യമോ?
എന്താകും, എന്തായിരിക്കും വാഗ്ദാനം ചെയ്യുന്ന ആ ഹിന്ദുരാജ്യം?
അതും മനസ്സിലാകുന്നില്ല.
ശരിക്ക് പറഞ്ഞാൽ മതമില്ലാത്ത, മതത്തെ മുറുകിപ്പിടിക്കാനില്ലാത്ത രാജ്യമാകും ഹിന്ദുരാജ്യം.
എന്നിട്ടും, ഇല്ലാത്ത ഹിന്ദുമതത്തെ, ഇല്ലാത്ത ഹിന്ദുമതത്തെ ഉണ്ടെന്ന് വരുത്തി, ആ ഹിന്ദുമതത്തെ മുറുകിപ്പിടിക്കുന്ന, ആ സാങ്കല്പിക ഹിന്ദുമതത്തിന് വേണ്ടി വെറുപ്പും കളവും ചോരയും ഒഴുക്കുന്ന രാജ്യമാകുന്നു സവർണ്ണവിഭാഗം വാഗ്ദാനം ചെയ്യുന്ന ഹിന്ദുരാജ്യം.
ഹിന്ദുരാജ്യം എന്തോ വലിയ കുന്തമാണെന്ന, എന്തോ വലിയ കുന്തമാകുമെന്ന തെറ്റിദ്ധാരണവേറെയും കുറെ ഉണ്ടാക്കിയെടുക്കുന്നു സവർണ്ണവിഭാഗം.
ഹിന്ദുരാജ്യം എന്തോ കുന്തം കൊണ്ടുതരും എന്ന വലിയ തെറ്റിദ്ധാരണ.
ഹിന്ദു എന്ന പേര് പോലും മുസ്ലിംകളുടെയും അറബികളുടെയും സംഭാവന.
എന്നിരിക്കെ പിന്നെങ്ങനെ ഹിന്ദുമതം എന്നൊരു മതവും ഹിന്ദുരാഷ്ട്രമെന്ന സങ്കല്പവും ഉണ്ടാവും?
എന്തെങ്കിലും ജനക്ഷേമപരമായ, പ്രായോഗികമായ നിർവ്വചനവും അജണ്ടയും പദ്ധതിയുംമാതൃകയും ഹിന്ദു എന്നതിനും ഹിന്ദുരാജ്യമെന്നതിനും ഉണ്ടോ?
ഇല്ല.
ഫാസിസ്റ്റുകൾ ഇപ്പോൾ പറഞ്ഞുണ്ടാക്കുന്നതല്ലാത്ത ഹിന്ദുവോ ഹിന്ദുമതമോ അജണ്ടയോ പദ്ധതിയോ ഹിന്ദുമതത്തിന് മുൻപുണ്ടായിരുന്നോ, നിലവിലുണ്ടോ?
ഇല്ല.
മുസ്ലീം വിരുദ്ധമെന്ന ആണിക്കല്ല് മാത്രം ആകയാലുള്ള ആശയവും പ്രത്യേശാസ്ത്രവും ഇന്നത്തെ കൊട്ടിഘോഷിക്കപ്പെടുന്ന ഹിന്ദുമതം.
ആശയത്തെയും ആദർശത്തെയും ഏകാത്മക മനുഷ്യത്വത്തെയും മനുഷ്യന് നൽകുന്ന സർവ്വവിധവിധ ചൂഷണങ്ങളിൽ നിന്നുള്ള മോചനത്തെയും വെറുപ്പും വിഭജനവും വിദ്വേഷവും പകയും കൊണ്ട് നേരിടുന്നതിന് പുതിയ കാലത്തിൽ കൊടുക്കുന്ന പേരും വിശേഷണവും മാത്രം ഹിന്ദുത്വ, ഹിന്ദു ഉണരുക, ഹിന്ദുമതം.
മുസ്ലിംകൾ മുന്നോട്ട് വെക്കുന്ന ഇസ്ലാമെന്ന സമഗ്ര രാഷ്ട്രീയ സാമ്പത്തിക സമൂഹ്യ കുടുംബ ജീവിത പ്രത്യേശാസ്ത്രം പോലുള്ള ഒന്ന് മുന്നോട്ട് വെക്കാനില്ലാതെ ഹിന്ദുമതവും ഹിന്ദുരാജ്യ സങ്കല്പവും.
ഇന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഹിന്ദു എന്നതിനും ഹിന്ദുരാജ്യമെന്നതിനും കൃത്യമായ വ്യക്തമായ (ചരിത്രവും വേദങ്ങളും പിന്തുണക്കുന്ന) നിർവ്വചനവും അജണ്ടയും പദ്ധതിയും ഇല്ല.
വസ്തുനിഷ്ഠവും ജനക്ഷേമപരവുമായ നിർവ്വചനവും അജണ്ടയും പദ്ധതിയും ഇല്ലാതെ മാത്രംഹിന്ദു, ഹിന്ദുരാജ്യ സങ്കല്പം.
നിലവിലെ ഇന്ത്യാരാജ്യത്ത് വെറുപ്പും വിഭജനവും നടത്താനുള്ള, ആ വഴിയിൽ അധികാരംകേന്ദ്രീകരിക്കാനും നിലനിർത്താനുമുള്ള ഏകവഴിയായി മാത്രം ഹിന്ദു സങ്കല്പം, ഹിന്ദുരാജ്യ സങ്കല്പം, ഹിന്ദുരാജ്യ വാഗ്ദാനം.
സാമ്പത്തിക രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ നീതിയിൽ അധിഷ്ഠിതമായതോ സാമൂഹ്യക്ഷേമപരമായതോ അല്ലാത്തതോ ആയ ഒരുതരം കാഴ്ചപ്പാടും തനതായി നൽകാനില്ലാതെഹിന്ദു സങ്കല്പം, ഹിന്ദുരാജ്യ സങ്കല്പം, ഹിന്ദുരാജ്യ വാഗ്ദാനം.
ചോദിച്ചുനോക്കൂ: എന്താണ് അങ്ങനെയൊരു ഹിന്ദുരാജ്യത്ത് ജനങ്ങൾക്കായി ഹിന്ദുരാജ്യംലക്ഷ്യമാക്കി കൊണ്ടുനടക്കുന്നവർക്ക് വാഗ്ദാനം ചെയ്യാനുള്ളത്?
എന്താണ് അങ്ങനെയൊരു ഹിന്ദുരാജ്യത്ത് പ്രത്യേകമായി നടപ്പാക്കാനുള്ളത്?
മുസ്ലീം വിരോധം ഊട്ടിയുറപ്പിക്കാനുള്ള ഒരു വിദ്യയും വാക്കും മാത്രമല്ലാതെ വേറെന്താണ് ഹിന്ദു, ഹിന്ദുരാജ്യം?
അതല്ലാതെ എന്താണ് ഹിന്ദുരാജ്യം എന്ന വാക്കും വാഗ്ദാനവും?
അതല്ലാതെ എന്ത് മാതൃകയും മാർഗ്ഗദർശനവും വെച്ചാണ് ഹിന്ദുവും ഹിന്ദുരാജ്യവും ഉണ്ടാവുക, നടപ്പാവുക?
ഒന്നുമല്ലാത്ത, എന്തെങ്കിലുമാണെന്ന് പറയാനാവാത്ത, എന്തിനെയൊ ഹിന്ദുവെന്നും സനാതനമെന്നുംവിളിക്കുന്നു ഇവർ. ഇവരുടെ സവർണ്ണ പകയുടെ അധികാരതാല്പര്യം മറച്ചുവെച്ച് നടപ്പാക്കാൻ അത്രമാത്രം.
കളവാണ് കളവുകളും ക്രൂരതകളും ചെയ്യുന്നതാണ് സനാതന ധർമ്മമെന്ന്: ഹിന്ദുവെന്നതിനെയും സനാതനത്തെയും മറയും ആയുധവുമായി ഉപയോഗിക്കുന്ന രാജ്യത്തെ ഭരണകൂട പാർട്ടിപ്രവർത്തിച്ചു കാണിച്ചുതരുന്നു.
*********
ഇനി ചോദിക്കട്ടെ…
ഹിന്ദുരാഷ്ട്രം എന്തിന്?
ഹിന്ദു എന്നത് തന്നെ കടംകൊണ്ട വാക്കായിരിക്കെ, പ്രത്യേകിച്ച് മാതൃകയും മാർഗ്ഗനിർദേശങ്ങളും ഇല്ലാതിരിക്കെ, എന്തിന് വേണ്ടി ഒരു രാജ്യം ഹിന്ദു രാഷ്ട്രമാവണം?
എന്തിന് ഒരു രാജ്യം ഇസ്ലാമികരാജ്യമോ സോഷ്യലിസ്റ്റ് രാജ്യമോ ജനാധിപത്യരാജ്യമോ ആകണമെന്ന ചോദ്യത്തിന് അതാത് വാക്താക്കൾക്ക് അതത് പ്രത്യേശാസ്ത്രവും ലക്ഷ്യവും വെച്ചുള്ള ഉത്തരം നൽകാനുണ്ട്.
ഹിന്ദു എന്നത് എങ്ങനെയോ വീണുകിട്ടിയ ഒരു പേര് എന്നതിനപ്പുറം പേരും വിലാസവുമുള്ള ഒരു പ്രത്യേശാസ്ത്രമല്ല, മതമല്ല, വ്യക്തതയും കൃത്യതയും നിർബന്ധ സ്വഭാവവുമുള്ള ജീവിതവ്യവസ്ഥയല്ല, മാർഗ്ഗദർശക വഴിയല്ല.
ഇസ്ലാമിക രാഷ്ട്രവും സോഷ്യലിസ്റ്റ് രാഷ്ട്രവും പോലെയാണ് ഹിന്ദുരാഷ്ട്രം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആ ഹിന്ദുരാഷ്ട്രം എന്ത് നടപ്പാക്കും?
ആ ഹിന്ദുരാഷ്ട്രം വാഗ്ദാനം ചെയ്യുന്നതെന്ത്?
ഹിന്ദു എന്ന മതവും രാഷ്ട്രീയ വ്യവസ്ഥയും ലിഖിതമായും മാതൃകയിലും മാർഗ്ഗനിർദേശത്തിലും ഇല്ലാത്ത സ്ഥിതിക്ക് പ്രത്യേകിച്ചും, ഹിന്ദുരാഷ്ട്രം വാഗ്ദാനം ചെയ്യുന്നതെന്ത്?
വെറുപ്പ് കൊണ്ട് ഒരു രാജ്യഭരണം നേടാം.
പക്ഷേ ആ വെറുപ്പ് വെച്ച് മാത്രം രാജ്യം ഭരിക്കാൻ പറ്റില്ല, പാടില്ല.
ആ വെറുപ്പ് വെച്ച് മാത്രം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല.
ഇസ്ലാം ഒരു മതം എന്നതിനപ്പുറം രാഷ്ട്രീയ സാമ്പത്തിക നിയമവ്യവസ്ഥ കൂടിയായതിനാൽ:
ഇസ്ലാമിക രാഷ്ട്രത്തിൽ സാമൂഹ്യക്ഷേപരമായ പലതും ഇസ്ലാമിക വിധിയായി തന്നെ നടപ്പാക്കും.
ഉദാഹരണത്തിന്:
- പലിശ നിരോധിക്കും.
- വ്യഭിചാരപത്തിന് ശിക്ഷ ഏർപ്പെടുത്തും.
- മദ്യവിൽപ്പന സർക്കാർ നടത്തില്ല, മദ്യത്തെ സർക്കാർ വരുമാനമാർഗ്ഗം ആക്കില്ല.
- സക്കാത്ത് നർബന്ധമാക്കും.
- ജാതിവിഭജനം ഇല്ലാതാക്കി മനുഷ്യരെല്ലാം ഒരേ തട്ടിലെന്ന് വരുത്തും.
- ഭരിക്കേണ്ടത് ദൈവികനിയമം വെച്ച് മാത്രമെന്ന് വരുത്തും.
- ഭരിക്കേണ്ടത് മനുഷ്യന്റെ താന്തോന്നിത്തം വെച്ചും ആർഭാടം നടത്താനുമല്ല എന്ന് വരുത്തും.
- മനുഷ്യരാരും മനുഷ്യന് മേൽ അധിപനല്ലെന്ന് വരുത്തും.
- മനുഷ്യരെല്ലാരും ഒരുപോലെ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി (ഖലീഫ) എന്നുറപ്പിക്കും.
ഇതുപോലെയും ഇതുപോലെ അല്ലാത്തതും ഒന്നും ഹിന്ദുവാകാൻ നിർബന്ധമില്ലാത്തത് കൊണ്ട് തന്നെ ഹിന്ദുരാഷ്ട്രത്തിൽ എന്തെങ്കിലും പ്രത്യേകിച്ച് നടപ്പാക്കുകയും നിർബന്ധമല്ല. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് പോലെയല്ലാതെ.

.jpg)
No comments:
Post a Comment