ഭരണകൂട ധാർഷ്ട്യം.
ആരും എന്ത് പറഞ്ഞാലും കേൾക്കാത്ത, പ്രശ്നമല്ലാത്ത ഭരണകൂടം എന്തുകൊണ്ടങ്ങനെയായി?
ആര് വിചാരിച്ചാലും തങ്ങളെ തോല്പിക്കാൻ സാധിക്കില്ലെന്ന ബാഹ്യമായ ഉറപ്പ് നൽകുന്ന ധാർഷ്ട്യമോഅവരുടേത്?
അതേ, ഇലക്ഷൻ കമ്മീഷനും മറ്റെല്ലാ ഏജൻസികളും കോടതികളും സ്വന്തം കയ്യിലെന്നത് കൊണ്ട്കിട്ടുന്ന ധാർഷ്ട്യം..
പിന്നെന്തിന് ജനങ്ങൾ പറയുന്നത് ഭരണകൂടം കേൾക്കണം?
ഏറിയാൽ ചെയ്യേണ്ടത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുള്ള കളവും വെറുപ്പും കലാപങ്ങളുംബോംബ് സ്ഫോടനങ്ങളും അവിടവിടെ ഉണ്ടാക്കുക.
ആവുന്ന രാജ്യദ്രോഹ ആരോപണങ്ങൾ ഇറക്കുക.
പോരാത്തതിന് പാകിസ്ഥാൻ, ബംഗ്ലാദേശ്, വിദേശബന്ധ ആരോപണങ്ങൾ ഇറക്കുക.
ഒന്നിനും പറ്റാത്ത ഒരു രാജ്യത്തെ ഒന്നിനുമല്ലാതാക്കാൻ ഇതിനപ്പുറം എന്ത് വേണം?

.jpg)
No comments:
Post a Comment