Thursday, May 14, 2026

മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്: ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.

 മോദി വീണ്ടും ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ്


ജനങ്ങളോട് നിയന്ത്രണങ്ങൾ ആവശ്യപ്പെട്ടുകൊണ്ട്.


അതും ഇറാൻ യുദ്ധം കൊണ്ടുണ്ടായ എന്തോ പ്രത്യേക പ്രതിസന്ധിയാണെന്ന് വരുത്തിക്കൊണ്ട്.


യഥാർത്ഥത്തിൽ  പ്രതിസന്ധിക്ക് കാരണം അങ്ങേയറ്റം പാളിപ്പോയ സാമ്പത്തികനയങ്ങളും അന്താരാഷ്ട്രനയങ്ങളും ആണെന്ന വസ്തുത മറച്ചുവെക്കാനുള്ള വേറൊരു ശ്രമം


എന്ത് പറഞ്ഞാലും എന്ത് സഭവിച്ചാലും തന്നെ പിന്തുണക്കുന്ന 38 ശതമാനം ജനത വിവരമില്ലാത്തവരായത് കൊണ്ട് തനിക്ക് എളുപ്പം വിജയിപ്പിക്കാവുന്ന മോദിയുടെ ശ്രമം


വെറും ഉള്ളുപൊള്ളയായ താൻ എന്തൊക്കെയോ ആണെന്ന് ജനങ്ങളുടെ മുമ്പിൽ വരുത്തിയ അതേ ശ്രമത്തിന്റെ തുടർച്ച.


പരാജയത്തെ ഇക്കാലമത്രയും മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് ശ്രദ്ധതിരിച്ചു മറച്ചുവെച്ചിരുന്നത് പോലെ മറ്റൊരു ശ്രമം.


ഇനിയങ്ങോട്ട് മുസ്ലിംവിരുദ്ധതയും വെറുപ്പും കളവും കൊണ്ട് മാത്രം എല്ലാം നടക്കില്ലഅതുംവെളിച്ചത്ത് വരും എന്നതിനാൽ കൂടിയുള്ള ഒരു മുൻകൂർജാമ്യം എടുക്കലാണ് മോദി നടത്തുന്നത്.


ജനങ്ങളുടെ കഷ്ടപ്പാടുകൾ ജനങ്ങളുടെ തന്നെ കൊള്ളരുതായ്മകളും അനാവശ്യങ്ങളും കൊണ്ടാണെന്ന് വരുത്താനുള്ള ഒരു മുൻകൂർജാമ്യം.


*********


ഒന്നും മനസ്സിലാക്കാതെ ഇറാനെ ആക്രമിക്കാൻ ഇസ്രായേലിനെ പിതാവാക്കി കൂടെ നിന്നു


എന്നിട്ട് എന്തായി?


ഇപ്പോഴിതാ അനുഭവിക്കുന്നു


ആർക്കും വേണ്ടാത്ത ഇസ്രായേലും പോയി എല്ലാവർക്കും വേണ്ട ഇറാനും പോയി 


പിന്നെയോ?


ഗത്യന്തരമില്ലാതെ ഇപ്പോൾ ജനങ്ങളെ ഉപദേശിക്കുകയാണ്


ചിലവ് ചുരുക്കാൻ.


അതും ആരാണ് ചിലവ് ചുരുക്കാൻ ജനങ്ങളെ ഉപദേശിക്കുന്നത്?


മുക്കായ മുക്കിലൊക്കെ പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലചുറ്റിനടന്ന് പ്രധാനമന്ത്രിസ്ഥാനംദുരുപയോഗം ചെയ്ത് അനാവശ്യ ചിലവുകളും ഇന്ധന ചിലവുകളും ഉണ്ടാക്കിയഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആൾ


അല്ലെങ്കിൽ തന്നെ ചിലവഴിക്കാൻ ഒന്നുമില്ലാതെ ശ്വാസംമുട്ടി നിൽക്കുന്ന ജനങ്ങളെ അനാവശ്യചിലവുകൾ മാത്രമുണ്ടാക്കി പാർട്ടിക്ക് വേണ്ടി (രാജ്യത്തിന് വേണ്ടിയല്ലനാട് ചുറ്റുന്ന ആൾ എന്തിന്ഉപദേശിക്കുന്നു?


ഇന്ത്യൻ സാമ്പത്തിക രംഗവും അന്താരാഷ്ട്രനയവും ഒന്നുമല്ലാതാക്കി ഒന്നുമറിയാത്ത പോലെ നല്ലപിള്ള ചമഞ്ഞ് ഉപദേശിക്കുകയാണ്.


കാർമേഘം ഉണ്ടായാൽ റഡാർ പ്രവൃത്തിക്കില്ലെന്നും അതിനാൽ ശത്രുവിനെ ആക്രമിക്കാമെന്നും മനസ്സിലാക്കിയ അതേ വിരുതൻ.

No comments: