Wednesday, May 13, 2026

മൂന്ന് വിഭാഗം. ഖുറാനികമായി ഏറ്റവും വേദനാജനകമായ ശിക്ഷ ഉറപ്പായ മൂന്ന് വിഭാഗം.

മൂന്ന് വിഭാഗം


ഖുറാനികമായി ഏറ്റവും വേദനാജനകമായ ശിക്ഷ ഉറപ്പായ മൂന്ന് വിഭാഗം


നോക്കൂ  മൂന്ന് വിഭാഗത്തിൽ അവിശ്വാസികളോ അനുഷ്ഠാനങ്ങൾ എന്തിനോ വേണ്ടിനിർവ്വഹിക്കാത്തവരോ ഇല്ല.


പകരം പേരെടുത്തുപറഞ്ഞ  മൂന്ന് വിഭാഗങ്ങൾ ആരൊക്കെയാണ്?


നേരിട്ട് ഖുർആൻ മാത്രം വെച്ച് നോക്കാം:


1. “അളവിലും തൂക്കത്തിലും കുറയ്ക്കുന്നവർക്ക് നാശം (ഏറ്റവും വേദനാജനകമായ ശിക്ഷ). ജനങ്ങളിൽ നിന്ന് അങ്ങോട്ട് അളന്നുവാങ്ങുമ്പോൾ അവർ കൃത്യമാക്കുന്നുഎന്നാൽ അവർഅളന്നും തൂക്കിയും (ജനങ്ങൾക്ക്നൽകുമ്പോൾ കുറക്കുന്നു.” (ഖുർആൻ)


2. “എല്ലാ എല്ലാ വിധ പരിഹാസക്കാർക്കും ഏഷണി പറയുന്നവർക്കും നാശം (ഏറ്റവുംവേദനാജനകമായ ശിക്ഷ). പണം ശേഖരിക്കുകയും എണ്ണിയെണ്ണികൂട്ടുകയും ചെയ്യുന്നവരാണവർ.” (ഖുർആൻ)


3. “നിസ്കരിക്കുന്നവർക്ക് നാശം (ഏറ്റവും വേദനാജനകമായ ശിക്ഷ). 


നിസ്കരിക്കുമ്പോൾ അശ്രദ്ധരാവുന്നവർക്ക്


“(മറ്റുള്ളവരെകാണിക്കാൻ വേണ്ടി നിസ്കരിക്കുന്നവർക്ക്


“( വകയിൽപരോപകാരം തടയുന്നവർക്ക്”(ഖുർആൻ)


പിന്നെ ഖുർആൻ  നാശം (ഏറ്റവും വേദനാജനകമായ ശിക്ഷആവർത്തിച്ച് പറഞ്ഞിരിക്കുന്നത്ഒരേയോരാധ്യായത്തിൽഅൽ മുർസലാത്ത് എന്ന അദ്ധ്യായത്തിൽഒരേയൊരു കൂട്ടർക്ക്.


കളവ് പറയുന്നവർക്ക്


സത്യനിഷേധത്തിന് വേണ്ടി കളവ് പറയുന്നവർക്ക്.


സത്യത്തെ കളവാക്കി അവതരിപ്പിച്ച് നിഷേധിക്കുന്നവർക്ക്.


എന്നിട്ടോ സത്യനിഷേധി എന്ന കളവ് പറയുന്നവർ ആരാണെന്ന് ഖുർആൻ വേറൊരു ചെറിയഅദ്ധ്യായത്തിൽ നിർവ്വചിക്കുന്നുമുണ്ട്.


 “വഴക്കത്തെ (ദിനിനെകളവാക്കുന്നവൻ ആരാണെന്ന് നിനക്കറിയുമോ


അനാഥരെ ആട്ടിയൊടിക്കുന്നവരാണവർ


അഗതികൾക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കാത്തവരാണവർ.” (ഖുർആൻ)


No comments: