Saturday, May 16, 2026

രാജ്യത്തെ ഭരണകൂടമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യം പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യം.

ഭരണകൂടം പറയുന്ന കളവ് സത്യമാകും


ഭരണകൂടം ചെയ്യുന്ന അനീതി നീതിയാവും.


ഭരണകൂടം നടത്തുന്ന അക്രമം ക്രമമാവും.


അതാണ് പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യത്തിന്റെ മികവ്.


രാജ്യത്തെ ഭരണകൂടമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭാഷ്യം പുതിയ ഭാരതീയ ഫാസിസ്റ്റ് സനാതന ഭാഷ്യം.


കളവും ക്രൂരതയും അനീതിയും മാത്രം തന്നെ ഭാഷയും ആയുധവുമാക്കുന്ന ഫാസിസ്റ്റ്ഭരണകൂടത്തിൻ്റെ അപകടം നിങ്ങൾക്ക് മനസ്സിലാവില്ല


ഫാസിസ്റ്റ് ഭരണകൂടത്തിന് കളവും ക്രൂരതയും അനീതിയും സത്യമായും നീതിയായുംഅവതരിപ്പിക്കാൻ പത്രങ്ങളുണ്ടാവും ചാനലുകളുണ്ടാവുംനടപ്പാക്കാൻ പട്ടാളവും പൊലീസുംഉണ്ടാവും.


സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന നിങ്ങൾക്കോ?


ഒന്നുമുണ്ടാവില്ല.

നിങ്ങളുടെ ശബ്ദം എവിടെയും എത്തില്ല.


ഫാസിസ്റ്റ് ഭരണകൂടതാല്പര്യം പടച്ചും ചാർത്തിയും വിടുന്ന നിങ്ങളെ കുറിച്ച കളവ്തന്നെയായ വാർത്തകൾ സത്യമായി രാജ്യമൊട്ടാകെ പടർന്നു പ്രചരിക്കും.


നിങ്ങൾ തീവ്രവാദിയും ഭീകരവാദിയും കള്ളനും ആകും


ഭരണകൂടത്തിന് ആരെ വേണമെങ്കിലും അങ്ങനെ തീവ്രവാദിയും ഭീകരവാദിയും കള്ളനും ആക്കിചിത്രീകരിക്കാൻ സാധിക്കും


മുൻപ് അധിനിവേശ ശക്തികൾ സ്വതന്ത്രസമര സേനാനികളെ ചിത്രീകരിച്ചത് പോലെ ഫാസിസ്റ്റ്ഭരണകൂടത്തിനും സാധിക്കും.


ജർമ്മൻ ഫാസിസ്റ്റുകൾ ചിത്രീകരിച്ചത് പോലെ.


നിങ്ങൾ പറയുന്ന സത്യം എവിടെയും എത്തില്ലആരും കേൾക്കില്ല.


ഭരണകൂടത്തിൻ്റെ കളവിനും ക്രൂരതയ്ക്കും അനീതിക്കും രാജ്യസ്നേഹമെന്ന പേര് വരും


നിങ്ങൾ പറയുന്നആവശ്യപ്പെടുന്ന സത്യത്തിനും നീതിക്കും സ്നേഹത്തിനും രാജ്യദ്രോഹമെന്നതീവ്രവാദമെന്ന പേര് വീഴും.


നിങ്ങൾക്ക് നിസ്സഹായനായി മരിച്ചു വീഴുക മാത്രം സാധിക്കും.


********



യഥാർത്ഥത്തിലോ?


രാജ്യം വേറെഭരണകൂടം വേറെ.


രാജ്യം കുബുദ്ധി ഉണ്ടാക്കുന്നതല്ല.


ഭരണകൂടം കുബുദ്ധികൾക്ക് വേണ്ടി കുബുദ്ധികൾ ഉണ്ടാക്കുന്നത്.


രാജ്യം കൂട്ടായ്മ കൊണ്ട്കൂട്ടായ്മക്ക് വേണ്ടിഒരുമ നൽകുന്ന ശക്തിക്കും സംരക്ഷണത്തിനുംവേണ്ടി ഉണ്ടാവുന്നത്.


കൂട്ടത്തിൽ നിൽക്കുന്ന ധൈര്യമാണ് രാജ്യം നൽകുന്ന ധൈര്യം.


ഭരണകൂടം എന്ന് നാം തെറ്റിദ്ധരിക്കുന്ന ഭരണകൂട പാർട്ടി പലപ്പോഴും  കൂട്ടായ്മയെയുംഒരുമയെയും ശക്തിയെയും സംരക്ഷണത്തെയും തകർത്ത് മാത്രം വളരുന്നത്


ജനങ്ങളെ മറന്ന്പകരം തങ്ങളെയും തങ്ങളുടെ പാർട്ടിയെയും അധികാരത്തെയും സംരക്ഷിക്കേണ്ടപട്ടാളശക്തിയായി ഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ മാറ്റുന്നു.


രാജ്യം എല്ലാവർക്കുമുള്ളത്


രാജ്യത്തിന് വകതിരിവിന്റെയും വിവേചനത്തിന്റെയും കണ്ണും കാതും ഇല്ല.


പക്ഷേഫാസിസ്റ്റ് ഭരണകൂടം രാജ്യത്തെ ഊറ്റിക്കുടിക്കുന്ന കൊക്കൂണുകൾ പോലെ


രാജ്യമെന്നത്  കൊക്കൂണുകൾ ആവുംകൊക്കൂണുകൾക്ക് വേണ്ടി എന്നാവും.


കൊക്കൂണുകളെ ചോദ്യം ചെയ്യുന്നഇല്ലായ്മ ചെയ്യുന്ന ഏതൊരു ശബ്ദവും ശ്രമവും തീവ്രതയുംഭീകരതയും ആവുംരാജ്യദ്രോഹമാവും.


ചിലർക്ക്ചില വിഭാഗത്തിന് മാത്രമെന്ന പോലെ ഫാസിസ്റ്റ് ഭരണകൂടത്തിൽ രാജ്യം.


ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ഭരണകൂടം ആയത് പോലെ ഫാസിസ്റ്റ് ഭരണകൂടത്തിന്വകതിരിവിന്റെയും വിവേചനത്തിന്റെയും കണ്ണും കാതും ഉണ്ടാവും.


രാജ്യത്തിന് ഭരണകൂടത്തെ എന്തുമാക്കി മാറ്റാൻ പറ്റില്ല.


പക്ഷേഭരണകൂടത്തിന് രാജ്യത്തെ എന്തുമാക്കി മാറ്റാം


ഭരണകൂടത്തിന് ജനാധിപത്യമെന്നത് അധികാരത്തിലേറാനും രാജ്യത്തിന്റെ മാറ് പറിച്ചെടുക്കാനുമുള്ള ഏണിപ്പടികൾ. 


ജനങ്ങളിലേക്കും ജനങ്ങളുടെ മാറിലേക്കും കുളിരായും മഴയായും ഇറങ്ങിവരാനുള്ള ഏണിയല്ല ഭരണകൂടത്തിന് ജനാധിപത്യം.

No comments: