Friday, May 22, 2026

രാജ്യം ഭരിക്കുന്നത് ഭീരു ജനതാ പാർട്ടിയോ?

കൂറകളും പാറ്റകളുംകൊന്നേക്കൂഎന്നാണോ ചീഫ് ജസ്റ്റിസ് പറയാതെ പറഞ്ഞത്?


 പക്ഷേ ഒന്നറിയുകഎത്ര കൊന്നാലും തീരില്ല പ്രതികരണത്തിന്റെ  കൂറകളും പാറ്റകളും.


*******


ബിജെപിയുടേത് സ്ഥിരം തന്ത്രംപാക്ക്സ്ഥാനും വിദേശവും രാജ്യദ്രോഹവും ആരോപിച്ച് പ്രതിഷേധങ്ങളെയും പ്രതികരണങ്ങളെയും അടിച്ചമർത്തുക.


********


ജോർജ് ഒർവലിന്റെ 1984 എന്ന നോവൽ വിവരിച്ച അവസ്ഥ ഇന്ത്യയിൽ സംജാതമാവുന്നു.


********


യഥാർത്ഥത്തിൽ കൂറകളും പാറ്റകളും കള്ളന്മാരായ നായിന്റെ മക്കൾക്ക് ഭീഷണിയായോ


കൂറകളും പാറ്റകളും മതവിരോധം മാത്രം പറഞ്ഞ് രാഷ്ട്രീയം നടത്തുന്നവരെ തുരത്തുമോ?


*******


വിദ്യാഭ്യാസമില്ലാത്തവർ കൂറയും പാറ്റയും ആണെങ്കിൽവിദ്യാഭ്യാസമേ ഇല്ലാത്ത നരേന്ദ്രമോദി എന്താണാവുകവിദ്യാഭ്യാസവും തൊഴിലും നൽകാത്ത ഭരണകൂടം എന്താവും?


പരാന്നഭോജികളായ കൂറകളും പാറ്റകളും ആരാണ് ? ജനങ്ങളുടെ നികുതിപ്പണത്തെ ശമ്പളവുംഅലവൻസും ആഡംബരവുമായി അനുഭവിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ടീയനേതാക്കളും അല്ലേ?


******


രാജ്യം ഭരിക്കുന്നത് ഭീരു ജനതാ പാർട്ടിയോ


പേടിക്കുക, പേടിപ്പിക്കുക മാത്രം പണി. 


പേടിക്കാനും പേടിപ്പിക്കാനും വേണ്ട വാർത്തകളും വാർത്തകൾക്ക് വേണ്ട സംഭങ്ങളും ഉണ്ടാക്കുക. 


അതിൽ പാക്കിസ്ഥാൻ ന്യൂനപക്ഷ ബന്ധം ആരോപിക്കുക. 


സംഗതി കുശാൽ….


********


അല്ലെങ്കിൽ എന്തിന് കൂറയേയും പാറ്റയേയും ഇത്രക്ക് ഭയക്കുന്നുകൂറകളും പാറ്റകളും കള്ളന്മാർക്കും നായ്ക്കൾക്കും ഭീഷണിയോകൂറകളും പാറ്റകളും ഇവരുടെ വെറുപ്പ് രാഷ്ട്രീയത്തെ തുരത്തുമോ?


******


എന്നിട്ടും അവർ തെരഞ്ഞെടുപ്പ് ജയിക്കുന്നല്ലോ എന്ന ചോദ്യംഉത്തരം ഒന്നേയുള്ളൂഎങ്ങനെരാജ്യം നശിപ്പിച്ചു ജയിക്കുന്നതോ ജയംജനാധിപത്യം ഇല്ലാതാക്കി ജയിക്കുന്നതോ ജയം?


രാജ്യത്തെ നശിപ്പിച്ചും ജനാധിപത്യത്തെ കൊന്നും ആർക്കും എത്ര വേണമെങ്കിലും എത്ര കാലം വേണമെങ്കിലും തെരഞ്ഞെടുപ്പ് എന്ന് പേരിട്ട് നടത്തുന്ന കളി/നാടകം ജയിക്കാൻ സാധിക്കും.

No comments: