Monday, May 4, 2026

ഗോളിയില്ലാത്ത ഗോൾ പോസ്റ്റ് പോലെയൊരു ഇന്ത്യ

ഇന്ത്യ പൂർണമായും പ്രതിപക്ഷമില്ലാത്ത രാജ്യമായി തീരുന്നു. 

ഗോളിയും റഫറിയും ഇല്ലാത്ത കളിക്കളം പോലെയും ഗോൾ പോസ്റ്റ് പോലെയുമൊരു ജനാധിപത്യരാജ്യമെന്ന പേര് വെറും വെറുതെയുള്ള ഇന്ത്യ.

ഗോളടിക്കാൻ ഇനിയങ്ങോട്ട് ബിജെപി മാത്രം.

ബിജെപി അടിക്കുന്നത് മാത്രമേ ഇനിയങ്ങോട്ട് ഗോളാവൂ.

പ്രതിപക്ഷ പാർട്ടികൾക്കാർക്കും ജനാധിപത്യവും മതേതരത്വവുമല്ല, അധികാരം മാത്രം മുഖ്യം. 

ഇതറിയുന്ന ബിജെപി അതറിഞ്ഞ് മരുന്ന് നൽകുന്നു.

കൂടെ കൂടിയവർക്കും അല്ലാത്തവർക്കും അവിടവിടെ തൽക്കാല അധികാര മധുരമേകുന്നു. 

അധികാര ശീതളിമയിൽ നിൽക്കുന്ന അവരെ ബിജെപി വിഴുങ്ങുന്നു. അവർ പോലുമറിയാതെ.

എല്ലാ പാർട്ടികളുടെയും അണികൾ അപ്പടിയും ക്രമേണ അവരുടെ വയറുനിറക്കാൻ പാകത്തിലുള്ള ആശയമുള്ള, വെറുപ്പിന്റെയും കളവിന്റെയും വിഭജനത്തിന്റെയും ആവേശമുള്ള ബിജെപിയിലാവുന്നു.

ഇന്ത്യയിൽ പേരിനെങ്കിലും, വോട്ട് ചെയ്യുന്ന കോലത്തിലെങ്കിലും ഉണ്ടായിരുന്ന ജനാധിപത്യം തീരോഭവിക്കുന്നു.

ബിജെപി ക്രമേണ ജനാധിപത്യത്തെ കൊല്ലുന്നു, സർവ്വം തങ്ങളുടേതാക്കുന്നു.

തെളിവ്:,ചോദ്യം ചെയ്യാൻ ആളില്ലാത്ത രാജ്യവും ഒരിക്കൽ പോലും ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയും.

No comments: