20 മില്യൻ ഫോളോവേഴ്സ്. കോക്ക്രോച്ച് ജനതാ പാർട്ടിക്ക്.
ഇനിയങ്ങോട്ട് വെറും വെറുതെയാവാൻ പാടില്ലാത്ത 20 മില്യൻ ഫോളോവേഴ്സ്.
റാഞ്ചപ്പെട്ട് കഴിഞ്ഞ സർക്കാർ സ്ഥാപനങ്ങളും തെരഞ്ഞെടുപ്പും വെച്ച് ഇനിയാർക്കും ജയിച്ച് അധികാരം നേടാനും തിരുത്താനും സാധിക്കില്ലെന്നറിഞ്ഞ 20 മില്യൻ ഫോളോവേഴ്സ്.
അതിൽ ഒരൊറ്റ പാക്കിസ്ഥാനിയും ബംഗ്ലാദേശിയും ഇല്ല.
പാകിസ്താനെയും ബംഗ്ലാദേശിനെയും പിടിച്ച് യഥാർത്ഥ ഓട്ടയെ ഇരുട്ട് കൊണ്ടടക്കരുത്. വിഷയത്തെ കൊച്ചാക്കരുത്.
യാഥാർത്ഥ്യത്തെ അധികാരത്തിന്റെ ഹുങ്ക് വെച്ച് നിഷേധിക്കരുത്, കണ്ടില്ലെന്ന് നടിക്കരുത്.
ജനങ്ങൾക്ക് അത്രക്ക് മടുത്തിരിക്കുന്നു, അവർ അത്രക്ക് നിരാശരാണ്.
അതുകൊണ്ടാണ് എവിടെനിന്നുമുള്ള ഏത് പ്രതിഷേധത്തെയും അവരിങ്ങനെതോളേറ്റിപ്പോകുന്നത്.
കാരണം നമുക്ക് ഏതെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട അന്ധത ഇല്ല.
കാരണം, നമ്മൾ എന്തെങ്കിലും പാർട്ടിക്കും മതത്തിനും നമ്മുടെ തലച്ചോർ പണയപ്പെടുത്തിയിട്ടില്ല, വിറ്റിട്ടില്ല.
കാരണം നമുക്ക് പ്രധാനം നമ്മുടെ നാടും നാട്ടുകാരും ക്ഷേമവുമാണ്.
നാടിനും നാട്ടുകാർക്കും ക്ഷേമത്തിനും വേണ്ടി പാർട്ടിയും മതവും മറന്ന് പ്രതിക്ഷയുടെ ഏത്തരിമ്പിനും പിന്നാലെ പോകുന്നതും പോകേണ്ടിവരുന്നതും അതുകൊണ്ടാണ്.
നിസ്സഹായരുടെ അണപൊട്ടിയൊഴുകുന്ന നിരാശയാണ്.
നിസ്സഹായതയെ എപ്പോഴും പട്ടാളത്തെ കാണിച്ചും കലാപങ്ങൾ ഉണ്ടാക്കിയും പേടിപ്പിച്ച്നിർത്താമെന്ന് ധരിക്കരുത്.
വിദേശബന്ധവും രാജ്യദ്രോഹവും ആരോപിച്ച് പേടിപ്പിക്കുന്ന സ്ഥിരം പരിപാടി നിർത്തണം.
കലാപങ്ങൾ ഉണ്ടാക്കിയും ബോംബുകൾ പൊട്ടിച്ചും യാഥാർത്ഥ്യങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിടുന്ന, കളവുകൾ കൊണ്ട് വെറുപ്പിനെയും പേടിയേയും പകരമാക്കുന്ന പരിപാടികൾ നിർത്തണം.
ഓർക്കണം വെറും അഞ്ച് ദിവസം കൊണ്ടാണിത്, ഈ 20 മില്യൻ ഫോളോവേഴ്സ്.
ഒരുതരം പരസ്യ വാചകങ്ങളുടെയും അംബാനി അദാനിമാരുടെയും പിന്തുണ ഇല്ലാതെ.
വർഷങ്ങളായി അധികാരത്തിലുള്ള, പണം എത്രയും ഇറക്കി എല്ലാവിധ പരസ്യതന്ത്രങ്ങളും നടത്തിയ ബിജെപിയുടെ ഫോളോവേഴ്സ് വെറും 8 മില്യൺ.
കോൺഗ്രസിന്റേത് വെറും 13 മില്യണും.
നിലവിലെ ഭരണകൂടം രാജ്യം ഭരിക്കുന്നില്ല. തെറ്റിദ്ധരിപ്പിക്കുക മാത്രം ചെയ്യുന്നു.
ജനങ്ങളെ മുഴുവൻ തെറ്റിദ്ധരിപ്പിച്ച് ഇന്ത്യയെ വിൽക്കുകയും നഷ്ടപ്പെടുത്തുകയും മാത്രമാണ്.
ജനങ്ങളെ തമ്മിലടിപ്പിച്ച് കിട്ടുന്ന അവസരം മുതലെടുത്ത്, കളവിനെ സത്യമാക്കി, അധർമ്മത്തെധർമ്മമാക്കി, അസൂയയെയും വെറുപ്പിനെയും രാജ്യസ്നേഹമാക്കി തെറ്റിദ്ധരിപ്പിച്ച് കിട്ടുന്ന സന്ദർഭംമുതലെടുത്ത് നിലവിലെ ഭരണകൂടം ഇന്ത്യയെ വിൽക്കുക മാത്രമാണ്, കുട്ടിച്ചോറാക്കുക മാത്രമാണ്.
നമ്മളൊക്കെയും കറകളഞ്ഞ രാജ്യസ്നേഹികളാണ്. എന്നുവെച്ച് രാജ്യത്തെ വെട്ടിലാക്കുന്ന ഭരണകൂട പാർട്ടി സ്നേഹികളല്ല.
ഭരണകൂട പാർട്ടിക്ക് വേണ്ടി എന്തും വിളിച്ചുപറയുന്ന അന്ധരല്ല.

.jpg)
No comments:
Post a Comment